തുടർച്ചയായ ഏഴാം ദിവസത്തിലും നേട്ടം തുടർന്ന് ഇന്ത്യൻ ആഭ്യന്തര സൂചികകൾ. സെൻസെക്‌സ് 358 പോയിന്റ് ഉയർന്ന് 69,654 ലും നിഫ്റ്റി 83 പോയിന്റ് ഉയർന്ന് 20,938 ലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് 69701.40 ലും നിഫ്റ്റി 20958.65 ലും പുതിയ ഉയർന്ന നിലവാരം കുറിച്ചു. സൂചികകളുടെ ഉയർന്ന ക്ലോസിംഗ് നിലവാരമാണിത്. ഏഴ് ദിവസമായി തുടരുന്ന റാലിയിൽ സെൻസെക്‌സ് 5.6 വും നിഫ്റ്റി 5.8 ശതമാനവും ഉയർന്നു.
രണ്ടാം പാദത്തിലെ ശക്തമായ ജിഡിപി ഡാറ്റ, വളർച്ചാ പാത, കുറയുന്ന പണപ്പെരുപ്പ സമ്മർദം, സ്ഥിരമായ പലിശ നിരക്ക്, യുഎസ് ബോണ്ട് യീൽഡുകളിലെ ഇടിവ്, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും രാഷ്ട്രീയ സ്ഥിരത ലഭിക്കുന്ന സൂചനകൾ, ഏഷ്യൻ വിപണികളിലെ മുന്നേറ്റം എന്നിങ്ങനെ അനുകൂലമായ നിരവധി എന്നിവ വിപണി വികാരത്തെ ഉത്തേജിപ്പിച്ചു. പോസിറ്റിവിറ്റിയിലെ ഈ കുതിച്ചുചാട്ടം അന്താരാഷ്ട്ര, ആഭ്യന്തര നിക്ഷേപകരിൽ നിന്ന് കാര്യമായ വാങ്ങൽ പ്രവർത്തനത്തിന് കാരണമായി.

വിപ്രോ, എൽടിഐഎംഡ്‌ട്രീ, ഐടിസി, എൽ ആൻഡ് ടി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. അദാനി എന്റർപ്രൈസസ്, ഐഷർ മോട്ടോഴ്‌സ്, സിപ്ല, എൻടിപിസി, അൾട്രാടെക് സിമന്റ് തുടങ്ങിയവ നഷ്ടത്തിലുമാണ്. ക്യാപിറ്റൽ ഗുഡ്‌സ്, എഫ്‌എംസിജി, ഇൻഫർമേഷൻ ടെക്‌നോളജി, ഓയിൽ ആൻഡ് ഗ്യാസ്, പവർ എന്നിവ 1-2 ശതമാനം ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ശ്രദ്ധേയമായ ഓഹരികൾ
ഇന്ത്യൻ രൂപയുടെ സമീപകാല മൂല്യത്തകർച്ച ഐടി ഓഹരികളിൽ നേട്ടമുണ്ടാക്കി. വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എൽടിഐമിൻഡ്ട്ര് തുടങ്ങിയ ഓഹരികൾ 2-3 ശതമാനം ഉയർന്നു. ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്‌എയുടെ ബൈ റേറ്റിംഗിന് പിന്നാലെ റിലയൻസ് ഇൻഡസ്‌ട്രീസ് ഒരു ശതമാനത്തിലധികം ഉയർന്നു. ഓഹരിയിലെ നേട്ടം സെൻസെക്സിനെയും നിഫ്റ്റിയെയും ഉത്തേജിപ്പിച്ചു. അദാനി ഗ്രൂപ്പ് ഓഹരികൾ നേട്ടം തുടർന്നു. അദാനി പോർട്ട്‌സ് 2 ശതമാനത്തിലധികം ഉയർന്നു.
ഐഷർ മോട്ടോഴ്‌സിനൊപ്പം ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കിംഗ് ഓഹരികളിൽ ലാഭമെടുപ്പ് ഉണ്ടായി. മൂന്ന് ഓഹരികളും 1-2 ശതമാന വരെ ഇടിഞ്ഞു. കഴിഞ്ഞ സെഷനിൽ റെക്കോർഡ് ഉയരത്തിലെത്തിയ ബാങ്ക് നിഫ്റ്റി 178 പോയിന്റ് ഇടിഞ്ഞു. 13,350 കോടി രൂപയുടെ അധിക വളം സബ്‌സിഡിക്ക് സർക്കാർ പാർലമെന്റ് അനുമതി തേടിയതോടെ ഫെർട്ടിലൈസർ ഓഹരികൾ കുതിച്ചു.
ഇൻട്രാ-ഡേയിൽ എച്ച്എഎൽ 6 ശതമാനത്തിൽ കൂടുതൽ ഉയർന്നു. സിമന്റ് ഓഹരികൾ സമ്മർദ്ദത്തിലാണ്. എസിസി ഏകദേശം 3 ശതമാനവും അൾട്രാടെക് ശതമാനവും ഇടിഞ്ഞു. ലാർസൻ ആൻഡ് ടൂബ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ്‌ലെ, എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, സൺ ഫാർമ, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റാൻ എന്നിവയുൾപ്പെടെ 370-ലധികം ഓഹരികൾ ബുധനാഴ്ച 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
