ബിസിനസിൽ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് കമ്പനി നിക്ഷേപകരുമായി പങ്കിടുന്നത് ക്യാഷ് ഡിവിഡന്റ് പ്രഖ്യാപിച്ചത്. പണമായി ലാഭവിഹിതം ലഭിക്കുന്നകിന് പകരം ഓഹരികൾ നൽകുന്ന രീതിയാണ് ബോണസ് ഓഹരി. ബോണസ് ഇഷ്യു നടത്തുന്ന കമ്പനിയുടെ ഓഹരികൾ കയ്യിലുണ്ടെങ്കിൽ സൗജന്യമായി അധിക ഓഹരികൾ നേടാൻ സാധിക്കും. തുടർച്ചയായി ബോണസ് ഇഷ്യു പ്രഖ്യാപിച്ചൊരു സ്മോൾകാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ.
രാമ സ്റ്റീൽ ട്യൂബ്സ്
സ്റ്റീൽ പൈപ്പുകൾ, ട്യൂബുകൾ, ജിഐ പൈപ്പുകൾ എന്നിവയുടെ മുൻനിര നിർമാതാക്കളാണ് രാമ സ്റ്റീൽ ട്യൂബ്സ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് 16 രാജ്യങ്ങളിലേക്കായി 20 ശതമാനം കയറ്റുമതി നിരക്കുണ്ട്. യുഎഇയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ സബ്‌സിഡിയറി ആഗോള വിപണിയിൽ കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നുണ്ട്. മഹാരാഷ്ട്രയിലെ ഖോപോളി പ്ലാന്റിൽ വികസനത്തിലൂടെ വർഷത്തിൽ 40,000 മെട്രിക് ടണ്ണിന്റെ വിപുലീകരണം കമ്പനി തുടക്കമിട്ടിട്ടുണ്ട്. 2,333 കോടി രൂപ വിപണി മൂല്യമുള്ള സ്മോൾകാപ് കമ്പനിയാണ്.

ബോണസ് ഓഹരി
2:1 അനുപാതത്തിലാണ് രാമ സ്റ്റീൽ ട്യൂബ്‌സ് ബോണ്സ് ഓഹരികൾ പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് കൈവശമുള്ള ഓരോ രാമ സ്റ്റീൽ ട്യൂബ്സ് ഓഹരികൾക്കും രണ്ട് ഓഹരികൾ അധികമായി അനുവദിക്കും. ബോണസ് ഷെയർ ഇഷ്യു ചെയ്യുന്നതിന് യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോർഡ് തീയതി കമ്പനി പിന്നീട് തീരുമാനിക്കും.
തുടർച്ചയായ ബോണസ് ഓഹരി
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ മൂന്നാമത്തെ ബോണസ് ഓഹരിയാണ് രാമ സ്റ്റീൽ ട്യൂബ്‌സ് നൽകുന്നത്. 2016 മാർച്ചിൽ 4:1 അനുപാതത്തിൽ ഓരോ ഓഹരിക്കും നാല് ബോണസ് ഓഹരികൾ നൽകാൻ കമ്പനി തീരുമാനിച്ചിരുന്നു. 2023 ജനുവരിയിലായിരുന്നു ഓഹരി അവസാനമായി എക്സ് ബോണസ് ട്രേഡ് ചെയ്തത്. അന്ന് 4:1 അനുപാതത്തിലായിരുന്നു കഴിഞ്ഞ തവണയിലെ ബോണസ് ഓഹരി. അതായത് ഒരു ഓഹരിക്ക് നാലെണ്ണം അധികമായി ലഭിച്ചു.
മറ്റ് അപ്ഡേറ്റുകൾ
കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം 55 കോടി രൂപയിൽ നിന്ന് 200 കോടി രൂപയായി ഉയർത്താനും കമ്പനിയുടെ ബോർഡ് അംഗീകാരം നൽകി. ലേപാക്ഷി ട്യൂബ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലയനത്തിനുള്ള സ്കീം ഓഫ് അറേഞ്ച്മെന്റ് ബോർഡ് റദ്ദാക്കിയിട്ടുണ്ട്. കോവിഡിന് ശേഷം വിപണി സാഹചര്യങ്ങളിൽ മാറ്റമുണ്ടായതും ആഗോളതലത്തിൽ ഈ കാലയളവിൽ അസ്ഥിരമായ വിപണി സാഹചര്യങ്ങളും സ്റ്റീൽ വ്യവസായത്തിലെ മാറ്റങ്ങളുമാണ് ലയനം പുനഃപരിശോധിക്കാൻ നിർബന്ധതമായതെന്ന് കമ്പനി എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.
ഓഹരി പ്രകടനം
മൂന്ന് വർഷം മുൻപ് 2.90 രൂപ എന്ന നിരക്കിൽ വ്യാപാരം നടന്നിരുന്ന രാമ സ്റ്റീൽ ട്യൂബ്‌സ് ഓഹരികൾ വ്യാഴാഴ്ച 45.60 രൂപ നിലവാരത്തിലാണ് ട്രേഡ് ചെയ്യുന്നത്. അതായത് മൂന്ന് വർഷത്തിനിടെ ഓഹരികൾ 1500 ശതമാനത്തിലധികം റിട്ടേൺ നൽകി.
ഒരു വർഷത്തിനിടെ രാമ സ്റ്റീൽ ട്യൂബ്‌സ് 26.50 ശതമാനവും ഒരു മാസത്തിനിടെ 23.44 ശതമാനം റിട്ടേണുമാണ് നൽകിയത്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന, താഴ്ന്ന വില നിലവാരം യഥാക്രമം 50.50 രൂപ, 26.45 രൂപ എന്നിങ്ങനെയാണ്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ രാമ സ്റ്റീൽ ട്യൂബ്സ് 6.58 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 5.13 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദയത്തിൽ 28.26 ശതമാനത്തിന്റെ വർധനവുണ്ട്. സെപ്തംബർ പാദത്തിൽ വരുമാനം 203.33 കോടി രൂപയായി.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications