പണപ്പെരുപ്പം കുറഞ്ഞു വരുന്ന സ്ഥിതി കണക്കിലെടുത്ത് റിപ്പോ നിരക്കിൽ 25 അടിസ്ഥാന നിരക്കിന്റെ വർധനവാണ് റിസർവ് ബാങ്ക് ഇത്തവണ വരുത്തിയത്. തുടർച്ചയായ 6 തവണ വർധനവ് വന്നതോടെ റിപ്പോ നിരക്ക് 6.50 ശതമാനമായി. 2022 മെയ് മുതൽ ഇതുവരെ 2.50ശതമാനം വർധനവാണ് റിപ്പോ നിരക്കിലുണ്ടായത്.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബര്‍ മാസങ്ങളില്‍ ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ 6 ശതമാനത്തിന് താഴെ എത്തിയെങ്കിലും 4 ശതമാനത്തില്‍ നിലനിര്‍ത്തുകയെന്നതാണ് ആർബിഐ ലക്ഷ്യം. പണപ്പെരുപ്പം കുറച്ചു കൊണ്ടുവരാനുള്ള ആർബിഐ നടപടികൾ സാധാരണക്കാരനെയാണ് കാര്യമായി ബാധിക്കുന്നത്. റിപ്പോ നിരക്ക് വർധനവ് സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.

വായ്പ ചെലവ് ഉയരും
ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ നിരക്കാണ് റിപ്പോ നിരക്ക്. ഇതിൽ ഉണ്ടാകുന്ന വർധനവ് ബാങ്ക് നേരിട്ട് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും. ഇതിനാൽ റിപ്പോ നിരക്ക് വീണ്ടും ഉയര്‍ന്നതോടെ ബാങ്കുകള്‍ വീണ്ടും റീട്ടെയില്‍ വായ്പകളുടെ പലിശ നിരക്കുയർത്തും. ഇത് വായ്പ എടുത്ത സാധാരണക്കാരന് തിരിച്ചടവ് ബാധ്യത ഉയര്‍ത്തും. റിസര്‍വ് ബാങ്കിന്റെ നിരക്ക് വര്‍ധനവ് ഭവന വില്‍പ്പന വളര്‍ച്ചയെയും ബാധിക്കും. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കുന്നതിന്റെ ഭാഗമായി റിയല്‍ എസ്റ്റേറ്റ് വിലകള്‍ ഉയരും.
നിലവിലുള്ള വായ്പയും പുതിയ വായ്പയും
നിലവിലുള്ള വായ്പക്കാർ ഉയർന്ന നിരക്ക് നൽകേണ്ടി വരും. ആർബിഐയുടെ പുതിയ ഡാറ്റ അനുസരിച്ച് ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ നിലവിലുള്ള വായ്പകളുടെ വെയ്റ്റഡ് ആവറേജ് ലെൻഡിംഗ് നിരക്ക് (ഒരു ബാങ്കിന്റെ കുടിശ്ശികയുള്ള എല്ലാ വായ്പകൾക്കും ഈടാക്കുന്ന പലിശ നിരക്ക്) 10 ശതമാനത്തിന് അടുത്തെത്തി.
2022 നവംബറിൽ 9.42 ശതമാനമായിരുന്ന നിരക്ക് 10 അടിസ്ഥാന നിരക്ക് വർധിച്ച് 2022 ഡിസംബറിൽ 9.52 ശതമാനമായി. പുതിയ വായ്പക്കാർക്ക് മികച്ച നിരക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. ആർബിഐ കണക്കുകൾ പ്രകാരം വാണിജ്യ ബാങ്കുകളുടെ പുതിയ വെയ്റ്റഡ് ആവറേജ് ലെൻഡിംഗ് നിരക്ക് 2 അടിസ്ഥാന നിരക്കുയർന്ന് 8.86 ശതമാനത്തിൽ നിന്ന് 8.88 ശതമാനത്തിലേക്കാണ് എത്തിയത്.

ഇഎംഐ ഉയരും
25 അടിസ്ഥാന നിരക്ക് വർധനവ് വഴി ഇഎംഐ ചെലവ് 2-4 ശതമാനം വരെ ഉയരും. കടം വാങ്ങുന്നവർ ഒന്നുകിൽ ഇഎംഐ ഉയർത്തുകയോ കാലാവധി നീട്ടുകയോ ചെയ്യണം. ഇഎംഐ ഉയരുമ്പോൾ മാസ അടവ് അധികമാകാതിരിക്കാൻ ബാങ്കുകള്‍ വായ്പ തിരിച്ചടവ് കാലാവധി ഉയര്‍ത്തി നല്‍കും. ഹ്രസ്വകാലത്തേക്ക് ഗുണകരമാണെങ്കിലും മൊത്തം തിരിച്ചടവ് തുകയിൽ വലിയ വർധനവ് ഇത് വരുത്തും.
20 വർഷത്തേക്ക് 7.05 ശതമാനം പലിശ നിരക്കിൽ 25 ലക്ഷത്തിന്റെ ഭവന വായ്പ എടുത്ത വ്യക്തി 19,458 രൂപയാണ് ഇഎംഐ അടയ്ക്കുന്നത്. പലിശ 7.55 ശതമാനമായാൽ ഇഎംഐ 758 രൂപ വർധിച്ച് 20,216 രൂപയായി ഉയരും. നൽകേണ്ട മൊത്തം പലിശ തുക 21,69,819 രൂപയില്‍ നിന്ന് 23,51,918 രൂപ ആയിരിക്കും.

50 ലക്ഷം രൂപയുടെ വായ്പയിൽ പലിശ 0.50 ശതമാനം വർധിച്ചാൽ ഇഎംഐ 1,518 രൂപ വര്‍ധിക്കും. മൊത്തം പലിശ 47,03,840 രൂപയാകും. അതുപോലെ, 5 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 13 ശതമാനം നിരക്കില്‍ 5 ലക്ഷം രൂപ വ്യക്തിഗത വായ്പയെടുക്കുന്ന വ്യക്തിക്ക് പലിശ നിരക്ക് 15 ആയി ഉയര്‍ന്നാല്‍ ഇഎംഐ 11,377 രൂപയില്‍ നിന്ന് 11,895 രൂപയായി ഉയരും. 518 രൂപയുടെ വർധനവാണ് ഉണ്ടാകുന്നത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications