ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പനി അനുവദിക്കുന്നതാണ് അവകാശ ഓഹരി (റൈറ്റസ് ഇഷ്യു). അതായത് ഓഹരികള്‍ ദ്വിതീയ വിപണിയിലൂടെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നതിന് പകരം കമ്പനിയുടെ പക്കല്‍ നിന്നും നേരിട്ടുവാങ്ങാന്‍ (വിലക്കിഴിവില്‍) നിക്ഷേപകന് ലഭിക്കുന്ന അവസരമാണിത്. അടുത്തിടെ അവകാശ ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ച സ്മോള്‍ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
സാമര്‍ റിയാല്‍റ്റി
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സാമര്‍ റിയാല്‍റ്റി ലിമിറ്റഡ്. കരാറടിസ്ഥാനത്തിലുള്ള നിര്‍മാണം, വികസനം, മേല്‍നോട്ടം തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എല്ലാത്തരം നിര്‍മാണ പ്രവൃത്തികളും കമ്പനി ഏറ്റെടുക്കുന്നു. 1997-ല്‍ കെട്ടിട നിര്‍മാണത്തിനുള്ള അലുമിനീയം ഉത്പന്നങ്ങളുടെ വ്യാപാരത്തോടെയായിരുന്നു കമ്പനിക്ക് അഹമ്മാദാബാദില്‍ തുടക്കമിട്ടത്. തുടര്‍ന്ന് 2006-ലാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നത്. ഭവനങ്ങളും വാണിജ്യ സമുച്ചയങ്ങളുമൊക്കെ നിര്‍മിച്ചു നല്‍കുന്നുണ്ട്.
ഓഹരി വിശദാംശം
നിലവില്‍ 20 കോടിയാണ് സാമര്‍ റിയാല്‍റ്റിയുടെ വിപണി മൂല്യം. കമ്പനിയുടെ ഓഹരികളില്‍ 57 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശവും ബാക്കി 43 ശതമാനം റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണുള്ളത്. സാമര്‍ റിയാല്‍റ്റിയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 26.23 രൂപ നിരക്കിലും പിഇ അനുപാതം 177 മടങ്ങിലും രേഖപ്പെടുത്തുന്നു. കമ്പനിയുടെ ഓഹരിയിന്മേലുള്ള ആദായം 1.53 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 1.55 ശതമാനവുമാണ്. ഈ രണ്ടുഘടകങ്ങളും ആരോഗ്യകരമായ നിലവാരത്തിലല്ല നില്‍ക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സാമര്‍ റിയാല്‍റ്റി നേടിയ വരുമാനം 17.32 കോടിയും അറ്റാദായം 11 ലക്ഷവുമാണ്. തുടര്‍ച്ചയായി കമ്പനി ലാഭം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയം.
അതേസമയം 5 ശതമാനം കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലാവരമായ 45.20 രൂപയിലായിരുന്നു വെള്ളിയാഴ്ച സാമര്‍ റിയാല്‍റ്റി (BSE : 543376) ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ സാമര്‍ റിയാല്‍റ്റി ഓഹരിയുടെ ഉയര്‍ന്ന വില 88.70 രൂപയും താഴ്ന്ന വില 38 രൂപയുമാണ്.
സാമര്‍ റിയാല്‍റ്റിയുടെ അവകാശ ഓഹരികളുമായി ബന്ധപ്പെട്ട പ്രധാന 5 വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
- റൈറ്റ്സ് ഇഷ്യൂ-: പരമാവധി തുക 16.13 കോടി രൂപ/ 64,50,000 ഓഹരികള്‍.
- അവകാശ ഓഹരി വില-: 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 15 രൂപ പ്രീമിയത്തിലാകും (ആകെ 25 രൂപ) അവകാശ ഓഹരികള്‍ നല്‍കുക. സാമര്‍ റിയാല്‍റ്റി ഓഹരിയുടെ വിപണി വിലയേക്കാള്‍ 45 % താഴ്ന്ന നിരക്കാണിത്.
- റൈറ്റ്സ് എന്റ്റൈറ്റില്‍മെന്റ് റേഷ്യോ-: 3:2 അനുപാതത്തിലാകും അവകാശ ഓഹരി കൈമാറുക. അതായത് കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി 3 അവകാശ ഓഹരികള്‍ കൂടി ലഭിക്കും.
- റോക്കോഡ് തീയതി-: അവകാശ ഓഹരിക്ക് അര്‍ഹതയുള്ള നിക്ഷേപകരെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതിയായി നവംബര്‍ 11 നിശ്ചയിച്ചു.
- പണമിടപാട് നിബന്ധന: അവകാശ ഓഹരിയുടെ വിലയായ 25 രൂപ, അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ അടയ്ക്കണം.
അവകാശ ഓഹരി- ഗുണമുണ്ടോ?
കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന് ആവശ്യമായ കൂടുതല്‍ മൂലധനം സമാഹരിക്കാനുള്ള താരതമ്യേന എളുപ്പവും ചെലവു കുറഞ്ഞതും ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതുമായ മാര്‍ഗമാണ് അവകാശ ഓഹരികള്‍. കമ്പനിയുടെ ബാധ്യതകളും ഇക്വിറ്റി മൂലധനവും തമ്മിലുള്ള അനുപാതം മെച്ചപ്പെട്ടതാക്കി നിലനിര്‍ത്താന്‍ അവകാശ ഓഹരികള്‍ വഴി സാധ്യമാകുന്നു. ചുരുക്കം ചില കമ്പനികളെങ്കിലും റൈറ്റ്സ് ഇഷ്യു വഴി സമാഹരിച്ച തുക ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുകയും അതുവഴി തങ്ങളുടെ സാമ്പത്തിക കെട്ടുറപ്പ് മികച്ചതാണെന്ന് കാണിക്കുകയും ചെയ്തുവരാറുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പേ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

വിപ്രോ ഫലം ഇന്ന്; ഐടി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ അട്ടിമറികൾക്ക് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എൽഐസി നിക്ഷേപകർക്ക് ഇരട്ടി നേട്ടം; ബോണസ് ഓഹരി പ്രഖ്യാപനം!

ഓഹരി വിപണി കുതിക്കാൻ ഒരുങ്ങുന്നു; നാളെ ശ്രദ്ധിക്കേണ്ടവ ഇവ!



Click it and Unblock the Notifications