റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ ഏജന്‍സിയായ റെറ (RERA) സ്ഥാപിതമായതോടെ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല സ്ഥിരതയാര്‍ജിച്ചു. അടുത്തിടെ പലിശ നിരക്കുകള്‍ വര്‍ധിച്ചെങ്കിലും പാര്‍പ്പിട വിപണിയില്‍ ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുകയാണ്. ഇതിനോടൊപ്പം വരുമാന വര്‍ധനവും ഭൂമി വിലയില്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുന്നതും റിയാല്‍റ്റി മേഖലയ്ക്ക് വളരെ അനുകൂല ഘടകങ്ങളാണ്.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാന നഗരമായ മുംബൈയിലെ റിയാല്‍റ്റി മേഖലയിലും കുതിക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ഇടക്കാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന 4 ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.
ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്
ഇന്ത്യയിലെ മുന്‍നിര സംരംഭകരായ ഗോദ്റേജ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഗോദ്റേജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്. 1987-ലാണ് തുടക്കം. ഇന്ന് രാജ്യത്തെ തന്നെ മുന്‍നിര റിയാല്‍റ്റി കമ്പനിയാണ്. അതേസമയം 1,419 രൂപയിലായിരുന്നു വെള്ളിയാഴ്ച ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.
ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഗോദ്റേജ് പ്രോപ്പര്‍ട്ടീസ് (BSE: 533150, NSE : GODREJPROP) ഓഹരിയില്‍ 25 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. എന്നാല്‍ കഴിഞ്ഞയാഴ്ച ഓഹരിയില്‍ 3 ശതമാനം നേട്ടം രേഖപ്പെടുത്തി. ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ് ഈ ഓഹരിക്ക് ബൈ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.
ഒബ്റോയ് റിയാല്‍റ്റി
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കമ്പനിയാണ് ഒബ്റോയ് റിയാല്‍റ്റി. മുന്‍നിര സംരംഭകരായ ഒബ്റോയ് ഗ്രൂപ്പിന്റ ഭാഗമാണ്. വാണിജ്യ/ പാര്‍പ്പിട സമുച്ചയങ്ങളും ഓഫീസ് കെട്ടിടങ്ങളും റീട്ടെയില്‍, വിനോദ സഞ്ചാര മേഖലയിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. അതേസമയം 1,023 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.
കഴിഞ്ഞ മൂന്ന് മാസത്തില്‍ ഒബ്റോയ് റിയാല്‍റ്റി (BSE: 533273, NSE : OBEROIRLTY) ഓഹരിയില്‍ 30 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച 6 ശതമാനം നേട്ടം കരസ്ഥമാക്കിയ ഈ ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ് ബൈ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.
സണ്‍ടെക് റിയാല്‍റ്റി
മുംബൈ ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് സണ്‍ടെക് റിയാല്‍റ്റി. നിര്‍മാണ മേഖലയുമായി ചേര്‍ന്നു കിടക്കുന്ന ഷോപ്പിങ് മാള്‍, മള്‍ട്ടിപ്ലക്സ്, ഹോട്ടല്‍ പോലെയുള്ള മറ്റു വിഭാഗങ്ങളിലെ ബിസിനസുകളിലേക്കും വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പുതിയ സംരംഭങ്ങള്‍ക്ക് കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. അതേസമയം 474 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ സണ്‍ടെക് റിയാല്‍റ്റി (BSE: 512179, NSE : SUNTECK) ഓഹരിയിലെ നേട്ടം 5 ശതമാനത്തോളമാണ്. ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ് ബൈ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.
മാക്രോടെക് ഡെവലപ്പേര്‍സ്
നേരത്തെ ലോധ എന്നറിയപ്പെട്ടിരുന്ന കമ്പനി, രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളിലൊന്നാണ്. 20,000 കോടിയുടെ പദ്ധതികള്‍ അവസാന ഘട്ടത്തിലാണ്. 4,000 കോടിയുടെ സംയുക്ത സംരംഭം, മിച്ചഭൂമി വില്‍പ്പന നടത്തിയത്, സാമ്പത്തിക പശ്ചാത്തലം മെച്ചപ്പെടുന്നതും മാക്രോടെക് ഡെവലപ്പേഴ്സിന് ഗുണകരമാണ്. അതേസമയം 1,089 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരിയിലെ നേട്ടം 5 ശതമാനത്തിലധികമാണ്. കഴിഞ്ഞയാഴ്ച 6 ശതമാനം നേട്ടം കരസ്ഥമാക്കിയ മാക്രോടെക് ഡെവലപ്പേര്‍സ് (BSE: 543287, NSE : LODHA) ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ് ബൈ റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജായ എഡല്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications