ഡിസംബർ പാദത്തിന് ശേഷം കമ്പനിയുടെ ഷെയർഹോൾഡിംഗ് വിശദാംശങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന സമയമാണ്. മുൻനിര നിക്ഷേപകർ കഴിഞ്ഞ പാദത്തിൽ ഏതൊക്കെ ഓഹരികൾ വാങ്ങി, വിൽപ്പന നടത്തി എന്നത് ഷെയർഹോൾഡിംഗ് ഡാറ്റയിലൂടെ വ്യക്തമാകും. പുറത്തു വന്ന ഡാറ്റ പ്രകാരം മുൻനിര നിക്ഷേപകയായ രേഖ ജുൻജുൻവാലയും ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയും ഒരു ബാങ്കിംഗ് ഓഹരിയിൽ പങ്കാളിത്തം കുറച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഫെഡറൽ ബാങ്കാണ് രണ്ട് പേരും വിൽപ്പന നടത്തിയ ഓഹരി.
ഫെഡറൽ ബാങ്ക്
കേരളത്തിൽ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. ഒരു വർഷത്തിനിടെ 7.75 ശതമാനം റിട്ടേണാണ് ഫെഡറൽ ബാങ്ക് ഓഹരികൾ നൽകിയ റിട്ടേൺ. നിഫ്റ്റി ബാങ്ക് സൂചിക ഏകദേശം 9 ശതമാനവും നിഫ്റ്റി 20 ശതമാനവുമാണ് ഇക്കാലയളവിൽ നൽകിയ റിട്ടേൺ.
മികച്ച പാദഫലങ്ങളാണ് കമ്പനി രേഖപ്പെടുത്തുന്നത്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ മികച്ച പ്രകടനാണ് കമ്പനി നടത്തിയത്. ബാങ്കിന്റെ അറ്റാദായം ഒരു ത്രൈമാസത്തിൽ ആദ്യമായി 1,000 കോടി കടന്നു. ഡിസംബർ പാദത്തിൽ അറ്റാദായം 1,007 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തിലെ 804 കോടി രൂപയുടെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോൾ വാർഷികടിസ്ഥാനത്തിൽ 25 ശതമാനം വർധനവാണുള്ളത്.

രേഖ ജുൻജുൻവാല
പ്രമുഖ നിക്ഷേപകയായ രേഖ ജുൻജുൻവാല 2023 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ ഫെഡറൽ ബാങ്കിലെ ഓഹരികൾ വെട്ടിക്കുറച്ചിട്ടുണ്ട്. സെപ്റ്റംബർ പാദത്തിൽ 2.07 ശതമാനം ഓഹരി പങ്കാളിത്തമാണ് രേഖ ജുൻജുൻവാലയ്ക്ക് ഈ കേരള ബാങ്കിലുണ്ടായിരുന്നത്. ഡിസംബർ പാദത്തിലുള്ള ഷെയർ ഹോൾഡിംഗ് ഡാറ്റ പ്രകാരം ഫെഡറൽ ബാങ്കിലെ ഓഹരി പങ്കാളിത്തം 2 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
രേഖ ജുൻജുൻവാല പോർട്ട്ഫോളിയോ
ഏറ്റവും പുതിയ കോർപ്പറേറ്റ് ഷെയർഹോൾഡിംഗുകൾ അവലംബിച്ചുള്ള ട്രെൻഡ്‌ലൈൻ റിപ്പോർട്ട് പ്രകാരം രേഖ ജുൻജുൻവാല 25 ഓഹരികളാണ് കൈവശം വെച്ചിട്ടുണ്ട്. 40,522.9 കോടി രൂപയാണ് ഈ പോർട്ട്ഫോളിയോയുടെ മൂല്യം. കാനറ ബാങ്ക്, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ക്രിസിൽ, ഡിബി റിയൽറ്റി, എസ്കോർട്ട്സ് കുബോട്ട, ഫോർട്ടിസ് ഹെൽത്ത്കെയർ എന്നിവയാണ് പോർട്ട്ഫോളിയോയിലുള്ള ചില പ്രധാന ഓഹരികൾ.
എംഎ യൂസഫ് അലി
ഡിസംബർ പാദത്തിലെ കോർപ്പറേറ്റ് ഹോൾഡിംഗ് പ്രകാരം 1104.3 കോടി രൂപയുടെ 75,200,640 ഓഹരികളാണ് എംഎ യൂസഫ് അലി ഫെഡറൽ ബാങ്കിൽ ഹോൾഡ് ചെയ്യുന്നത്. കമ്പനിയുടെ ആകെ ഓഹരിയുടെ 3.12 ശതമാനം വരുമിത്. നേരത്തെ ഒരു ശതമാനത്തിൽ താഴെയുണ്ടായിരുന്ന നിക്ഷേപം 2023 സെപ്തംബർ പാദത്തിലാണ് യൂസഫലി വർധിപ്പിച്ചത്. സെപ്റ്റംബർ പാദത്തിൽ അദ്ദേഹത്തിന് ഫെഡറൽ ബാങ്കിലുണ്ടായ നിക്ഷേപം 3.23 ശതമാനമായിരുന്നു. ഡിസംബർ പാദത്തിൽ 0.11 ശതമാനം ഓഹരികളാണ് അദ്ദേഹം വിറ്റഴിച്ചത്.
എംഎ യൂസഫ് അലി പോർട്ട്ഫോളിയോ
2023 ഡിസംബർ 31 പ്രകാരമുള്ള കോർപറേറ്റ് ഷെയർ ഹോൾഡിങ് ഫയലിങ് പ്രകാരം ഫെഡറൽ ബാങ്ക്, സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നി മൂന്ന് കേരള ബാങ്കുകളാണ് അദ്ദേഹം ഹോൾഡ് ചെയ്യുന്നത്. ഈ പോർട്ട്ഫോളിയോയ്ക്ക് 1506.20 കോടി രൂപയുടെ മൂല്യമുണ്ട്. കാത്തലിക് സിറിയൻ ബാങ്കിൽ 2.17 ശതമാനം ഓഹരി പങ്കാളിത്തമാണ് യൂസഫലിക്കുള്ളത്. 143.6 കോടി രൂപയുടെ മൂല്യമുള്ള 3,75,427 ഓഹരികളാണ് അദ്ദേഹം ഹോൾഡ് ചെയ്യുന്നത്.
സൗത്ത് ഇന്ത്യൻ ബാങ്കിൽ 2023 സെപ്തംബർ പാദത്തിൽ 4.32 ശതമാനം ഓഹരി പങ്കാളിത്തമാണ് യൂസഫലിക്കുണ്ടായിരുന്നത്. 258.9 കോടി രൂപ മൂല്യമുള്ള 90,359,249 ഓഹരികളാണ് ഹോൾഡ് ചെയ്തിരുന്നത്. ഡിസംബർ പാദത്തിലെ ഫയലിങ് വിവരങ്ങൾ ലഭ്യമായിട്ടില്ല.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നൽകുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications