ഓഹരി വിപണിയിലെ തുടക്കകാർ എന്നും ശ്രദ്ധയോടെ പിന്തുടരുന്നിരുന്ന പോർട്ട്ഫോളിയോ ആയിരുന്നു രാകേഷ് ജുൻജുൻവാലയുടേത്. മികച്ച സമയം നോക്കി ഓഹരികളിൽ നിക്ഷേപിച്ച് വലിയ ലാഭമെടുക്കുന്നതിലെ അദ്ദേഹത്തിന്റെ കഴിവ് നിക്ഷേപകരെ ആകർഷിച്ചിരുന്നു. രാകേഷ് ജുൻജുൻവാലയുടെ മരണ ശേഷം ഭാര്യ രേഖ ജുൻജുൻവാലയാണ് പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നത്.
വെള്ളിയാഴ്ച വാരാന്ത്യത്തിൽ വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ ഒറ്റ ദിവസം കൊണ്ട് 240 കോടി രൂപയുടെ നേട്ടമാണ് രേഖ ജുൻജുൻവാലയ്ക്ക് ഉണ്ടായത്. മൂന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ നിന്നാണ് ഈ നേട്ടം കുറിച്ചത്. ഇവ വിശദമായി നോക്കാം.
ടൈറ്റാന്‍
2022-23 ഡിസംബര്‍ പാദത്തിലെ കണക്ക് പ്രകാരം രേഖ ജുന്‍ജുന്‍വാല 4,58,95,970 ടൈറ്റാന്‍ ഓഹരികള്‍ കൈവശം വെയ്ക്കുന്നുണ്ട്. ടൈറ്റാൻ കമ്പനിയുടെ ആകെ ഓഹരികളുടെ 5.17 ശതമാനം വരുമിത്. വെള്ളിയാഴ്ച ടൈറ്റാൻ ഓഹരികള്‍ 41.05 രൂപ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഈ വര്‍ധവ് കാരണം രേഖ ജുന്‍ജുന്‍വാലയുടെ ആകെ ആസ്തിയില്‍ 188.50 കോടിയുടെ വര്‍ധനവാണ് ഉണ്ടയത്.
2002-03 കാലത്ത് 3 രൂപ നിലവാരത്തിലാണ് ടൈറ്റാൻ ഓഹരികൾ രാകേഷ് ജുൻജുൻവാല വാങ്ങുന്നത്. മൾട്ടിബാഗർ നേട്ടം നൽകിയ ഈ ഓഹരി കഴിഞ്ഞ ഒരു വർഷത്തിനിടെ 35 ശതമാനം റിട്ടേൺ നൽകി. തിങ്കളാഴ്ച 2,411.80 രൂപയിലാണ് ടൈറ്റാൻ ഓഹരികൾ വ്യാപാരം നടക്കുന്നത്.
ടാറ്റ മോട്ടോഴ്‌സ്
വെള്ളിയാഴ്ച രേഖ ജുൻജുൻവാലയ്ക്ക് കോടികൾ സമ്മാനിച്ച രണ്ടാമത്തെ ടാറ്റ ഗ്രൂപ്പ് ഓഹരി ടാറ്റ മോട്ടോഴ്‌സാണ്. 2023 മൂന്നാം പാദത്തിലെ കണക്ക് പ്രകാരം 5,22,56,000 ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ രേഖ ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നുണ്ട്. ടാറ്റ മോട്ടോഴ്സ് ഓഹരികളുടെ 1.57 ശതമാനം വരുമിത്.
വെള്ളിയാഴ്ച 7.40 രൂപ ഉയര്‍ന്നാണ് ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇതുപ്രകാരം ആകെ ആസ്തിയില്‍ 38.66 കോടി രൂപയുടെ വര്‍ധനവുണ്ടായി. തിങ്കളാഴ്ച 435.95 രൂപയിലാണ് ടാറ്റ മോട്ടോഴ്സ് ഓഹരികൾ വ്യാപാരം നടക്കുന്നത്.
ഇന്ത്യൻ ഹോട്ടൽസ്
താജ് അടക്കമുള്ള ഹോസ്പ്പിറ്റാലിറ്റി ബിസിനസിലെ പ്രമുഖ ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഹോട്ടൽസ് എന്ന ടാറ്റ ഗ്രൂപ്പ് ഓഹരികളിലും രേഖ ജുൻജുൻവാലയ്ക്ക് നിക്ഷേപമുണ്ട്. ഇന്ത്യന്‍ ഹോട്ടല്‍സില്‍ 3,00,16,965 ഓഹരികളാണ് രേഖ ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നത്.
ഇന്ത്യൻ ഹോട്ടൽസിന്റെ ആകെ ഓഹരികളുടെ 2.11 ശതമാനം വരുമിത്. വെള്ളിയാഴ്ച ഇന്ത്യൻ ഹോട്ടല്‍സ് ഓഹരികള്‍ 3.85 രൂപയുടെ നേട്ടമാണ് ഉണ്ടാക്കിയതെങ്കിലും രേഖ ജുൻജുൻവാലയുടെ ആകെ ആസ്തിയിൽ 11.55 കോടി രൂപയുടെ നേട്ടമാണ് ഉണ്ടായത്. 321.40 രൂപയിലാണ് ഇന്ത്യൻ ഹോട്ടൽസ് വ്യാപാരം നടക്കുന്നത്.
രേഖ ജുൻജുൻവാല പോർട്ട്ഫോളിയോ
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കണക്ക് പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദം വരെ 25,754.3 കോടി രൂപ മൂല്യമുള്ള 29 ഓഹരികളാണ് രേഖ ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നത്. ഡിസംബര്‍ പാദത്തില്‍ ഫെഡറല്‍ ബാങ്ക്, ജിയോജിത്ത്, കരൂര്‍ വൈശ്യ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, നസ്‌റ ടെക്‌നോളജീസ് എന്നിവയുടെ ഓഹരി വിഹിതം രേഖ ജുന്‍ജുന്‍വാല ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം സ്റ്റാര്‍ ഹെല്‍ത്ത്, മെട്രോ ബ്രാന്‍ഡ് എന്നിവയുടെ ഓഹരികള്‍ കുറച്ചിട്ടുമുണ്ട്. ആപ്‌ടെക് ലിമിറ്റഡ്, എന്‍സിസി ലിമിറ്റഡ്, റാലിസ് ഇന്ത്യ, ജുബിലന്റ് ഫാര്‍മോവ, ക്രിസില്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ്, കനറാ ബാങ്ക്, ടാറ്റ കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയവയാണ് പ്രധാന ഓഹരികൾ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
