തിങ്കളാഴ്ച വിപണി ആരംഭിക്കുമ്പോൾ തിളങ്ങാൻ സാധ്യതയുള്ള ഓഹരികൾ നേരത്തെ കണ്ടെത്തിയാൽ ഇവയുടെ വളർച്ചയിൽ നിന്നുള്ള നേട്ടം നിക്ഷേപകനും നേടാം. ഇത്തരത്തിൽ തിങ്കളാഴ്ച വിപണിയിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ളൊരു ഓഹരിയെ പറ്റിയാണ് പറയുന്നത്.
സിലിക്ക റാമിംഗ് മാസ് നിർമാണ വിതരണ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി തിങ്കളാഴ്ച ശ്രദ്ധാകേന്ദ്രമാകാനുള്ള കാരണം കമ്പനി സംബന്ധിച്ചൊരു വാർത്ത തന്നെയാണ്. പ്രമുഖ നിക്ഷേപകയായ രേഖ ജുൻജുൻവാല കമ്പനിയിൽ 6 ലക്ഷം ഓഹരികൾ സ്വന്തമാക്കി എന്നതാണ് വെള്ളിയാഴ്ച പുറത്തു വന്ന വാർത്ത. ഇത് വിപണിയിൽ കമ്പനിയെ സ്വാധീനിച്ചേക്കും.

രാഘവ് പ്രൊഡക്ടിവിറ്റി എൻഹാൻസേഴ്‌സ് ലിമിറ്റഡ്
വലിയ സിലിക്ക റാമിംഗ് മാസ് പ്രൊഡ്യൂസറായ കമ്പനി ജയ്പൂർ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. രാജസ്ഥാനിലെ നവായിൽ നിർമാണ യൂണിറ്റുള്ള കമ്പനിക്ക് രാജ്യത്തൊട്ടാകെ വിതരണ ശൃംഖലയും 30 രാജ്യങ്ങളിൽ കയറ്റുമതിയുമുണ്ട്.
സ്റ്റീൽ നിർമാണ കമ്പനികളാണ് പ്രധാന ഉപഭോക്താക്കൾ. സ്റ്റീൽ നിർമ്മാണത്തിനും മറ്റു വ്യവസായങ്ങളിലും ഇൻഡക്ഷൻ ഫർണസുകളിൽ പ്രയോഗിക്കുന്ന ഒരു റിഫ്രാക്റ്ററി മെറ്റീരിയലാണ് റാമിംഗ് മാസ്. തുരുമ്പിനെ പ്രതിരോധിക്കുന്ന, ഉയർന്ന തലത്തിലുള്ള താപ സ്ഥിരതയുള്ള ഇവ ഉത്പ്പന്നങ്ങൾക്ക് ദീർഘകാല നിലനിൽപ്പ് നൽകുന്നവയാണ്.

രേഖ ജുൻജുൻവാല ഓഹരി
നേരിട്ട് ഓഹരികൾ വാങ്ങിയല്ല രേഖ ജുൻജുൻവാല രാഘവ് പ്രൊഡക്ടിവിറ്റിയുള്ള ഓഹരിയുടമയായത്. നേരത്തെ രാകേഷ് ജുൻജുൻവാലയ്ക്ക് അനുവദിച്ചിരുന്ന 6 ലക്ഷം അൺസെക്യൂർഡ് നോൺ കൺവേർട്ടബിൾ ഡിബഞ്ചറുകളാണ് രേഖ ജുൻജുൻവാല ഇക്വിറ്റിയാക്കി മാറ്റിയത്. 10 രൂപ മുഖ വിലയുള്ള 6 ലക്ഷം ഓഹരികളാണ് രേഖ ജുൻജുൻവാലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇതോടെ കമ്പനിയുടെ ആകെ ഓഹരികളുടെ 5.22 ശതമാനം ഓഹരികളാണ് രേഖ ജുൻജുൻവാലയുടെ കൈയ്യിലെത്തിയത്.
ഓഹരി വിശദാംശം
1,009 കോടി രൂപ വിപണി മൂലധനമുള്ളൊരു സ്മോൾ കാപ് ഓഹരിയാണ് രാഘവ് പ്രൊഡക്ടിവിറ്റി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 618.72 ശതമാനം റിട്ടേൺ ആണ് രാഘവ് പ്രൊഡക്ടവിറ്റി നിക്ഷേപകർക്ക് നല്‍കിയത്. 1 വര്‍ഷത്തിനിടെ 54.87 ശതമാനം റിട്ടേണും 6 മാസത്തിനിടെ 52.06 ശതമാനം റിട്ടേണും നൽകി.
ശേഷം കഴിഞ്ഞ 3 മാസത്തിനിടെ രാഘവ് പ്രൊഡ്ടവിറ്റി 9.21 ശതമാനം ഇടിഞ്ഞു. 1,180 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. 434 രൂപയാണ് 52 ആഴ്ചത്തെ താഴ്ന്ന വില. 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ നിന്ന് 25.48 ശതമാനം ഇടിഞ്ഞ് 879.35 രൂപയിലാണ് രാഘവ് പ്രൊഡക്ടിവിറ്റി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

സാമ്പത്തികം
2022 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 33.92 കോടി രൂപയായിരുന്നു. കഴിഞ്ഞ പാദത്തേക്കാള്‍ വരുമാനം 5.75 ശതമാനം കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിലെ മൂന്നാം പാദത്തേക്കാള്‍ 41.37 ശതമാനം വര്‍ധനവാണിത്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള വരുമാനം 6.60 കോടി രൂപയാണ്.
2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി അതിന്റെ പ്രവര്‍ത്തന വരുമാനത്തിന്റെ 1 ശതമാനത്തിൽ താഴെയാണ് പലിശ ചെലവുകള്‍ക്ക് ഉപയോഗിച്ചത്. 3.01 ശതമാനം ജീവനക്കാരുടെ ചെലവുകള്‍ക്കും ഉപയോഗിച്ചു. ഉയര്‍ന്ന പ്രൊഫിറ്റ് ഗ്രോത്തും റവന്യു ഗ്രോത്തും കാണിക്കുന്ന കമ്പനിയാണിത്. 41.27 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. പിബി റേഷ്യോ 9 മടങ്ങാണ്.
ഷെയർ ഹോൾഡിംഗ്
രാഘവ് പ്രൊഡക്ടിവിറ്റിയുടെ 66.4 ശതമാനം ഓഹരികളും പ്രൊട്ടര്‍മാരുടെ കയ്യിലാണ്. ബാക്കി 33.61 ശതമാനും റീട്ടെയില്‍ നിക്ഷപേകരുടെ കയ്യിലും. രേഖ ജുൻജുൻവാലയ്ക്കൊപ്പം സ്റ്റാർ നിക്ഷേപകരായ ആശിഷ് കച്ചോലിയയ്ക്കും മുകുൾ മഹാവീർ അഗർവാളിനും ഈ സ്മോൾകാപ് ഓഹരിയിൽ നിക്ഷേപമുണ്ട്.
ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരം കമ്പനിയില്‍ 2,31,683 ഓഹരികളാണ് (2.13%) കച്ചോലിയയുടെ ഉടമസ്ഥതയിലുള്ളത്. വ്യാഴാഴ്ച വരെ ഓഹരിയുടെ മൂല്യം 21 കോടി രൂപയിലധികമാണ്. മുകുള്‍ മഹാവീര്‍ അഗര്‍വാളിന് ഡിസംബര്‍ പാദത്തില്‍ കമ്പനിയില്‍ 1,78,074 ഓഹരികൾ (1 .64%) സ്വന്തമായുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
