ഒറ്റ ദിവസം കൊണ്ട് കോടികളുണ്ടാക്കാനും കോടികൾ നഷ്ടപ്പെടുത്താനും ഒരു പോലെ സാധിക്കുന്നൊരിടമാണ് ഓഹരി വിപണി. സ്വന്തം പണം സൂക്ഷ്മതയോടെ, കൃത്യമായി പഠനത്തിന് ശേഷം നിക്ഷേപിക്കുക എന്നതാണ് ഓഹരി വിപണി നിക്ഷേപകരും ട്രേഡർമാരും പ്രയോഗിക്കുന്ന സമീപനം.
ഓഹരി വിപണി നിക്ഷേപത്തിലൂടെ മികച്ച വരുമാനം ഉണ്ടാക്കിയ ഓഹരി വിപണി നിക്ഷേപകരാണ് രാകേഷ് ജുൻജുൻവാലയും രേഖ ജുൻജുൻവാലയും. ഒരു ഓഹരിയിലെ ഒറ്റദിവസക്കെ കുതിപ്പ് വഴി 500 കോടി രൂപയുടെ വർധനവാണ് രേഖ ജുൻജുൻവാലയുടെ നിക്ഷേപ മൂല്യത്തിലുണ്ടായത്.
ടൈറ്റാൻ ഓഹരി
കഴിഞ്ഞ ദിവസം ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടൈറ്റാന്റെ ജൂണ്‍ പാദത്തിലെ അപ്‌ഡേറ്റിന് പിന്നാലെ ഓഹരി വില ഉയര്‍ന്നതോടെയാണ് രേഖ ജുന്‍ജുന്‍വാലയുടെ നിക്ഷേപ മൂല്യം ഉയര്‍ന്നത്. ഓഹരി വില 3.39 ശതമാനം ഉയര്‍ന്ന് 3211.10 രൂപയിലേക്ക് എത്തിയതോടെയാണ് സമ്പത്തില്‍ 494 കോടി രൂപയാണ് വര്‍ധിച്ചത്. രേഖ ജുന്‍ജുന്‍വാലയ്ക്ക് 5.29 ശതമാനം ഓഹരിയാണ് ടൈറ്റാന്‍ ഗ്രൂപ്പിലുള്ളത്. 15,080.57 കോടി രൂപയാണ് ഓഹരിയുടെ മൂല്യം.

രേഖ ജുൻജുൻവാല
രേഖാ ജുൻജുൻവാലയുടെ ഭർത്താവ് രാകേഷ് ജുൻജുൻവാല 2022 ഓഗസ്റ്റിൽ 62-ാം വയസിൽ അന്തരിച്ചതോടെ രാകേഷ് ജുൻജുൻവാലയുടെ നിക്ഷേപം രേഖ ഏറ്റെടുത്തത്. സ്വന്തം പോർട്ട്ഫോളിയോ അടക്കം ടൈറ്റൻ, മെട്രോ ബ്രാൻഡ്‌സ്, സ്റ്റാർ ഹെൽത്ത്, ടാറ്റ മോട്ടോഴ്‌സ്, ക്രിസിൽ തുടങ്ങിയ 29 കമ്പനികൾ ഉൾപ്പെടെ രാകേഷ് ജുൻജുൻവാല പോർട്ട്‌ഫോളിയോയും രേഖയാണ് കൈകാര്യം ചെയ്യുന്നത്. ഇരുവരുടെയും പേരിന്റെ ആദ്യ അക്ഷരങ്ങൾ ഉൾപ്പെടുത്തി റാറെ എൻർപ്രൈസ് എന്ന പേരിലാണ് ഇവരുടെ നിക്ഷേപ സ്ഥാപനം പ്രവർത്തിക്കുന്നത്.
ആദ്യ കാലം
1963 സെപ്റ്റംബർ 12 ന് ജനിച്ച രേഖ മുംബൈ സർവകലാശാലയിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. 1987 ലാണ് ഇന്ത്യൻ ബിഗ് ബുൾ രാകേഷ് ജുൻജുൻവാലും രേഖയും തമ്മിലുള്ള വിവാഹം. നിഷ്ത, ആര്യമാൻ, ആര്യവീർ എന്നിവരാണ് ഇവരുടെ മക്കൾ. ഫോബ്‌സ് റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ഏറ്റവും ധനികരുടെ പട്ടികയിൽ രേഖ ജുൻജുൻവാലയുണ്ട്. ആകെ ആസ്തി 6.1 ബില്യൺ ഡോളറാണ്.
പ്രതിമാസം ഏകദേശം 650 കോടി രൂപ വരെ സമ്പാദിക്കുന്നു എന്നാണ് ലിവ്മെന്റ് റിപ്പോർട്ട് ചെയ്യുന്നത്. രാകേഷ് ജുൻജുൻവാല നിർമിച്ച മുംബൈയിലെ 14 നിലകളുള്ള, 300 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിലാണ് താമസം.
പോർട്ട്ഫോളിയോ
2023-24 സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിലുള്ള കണക്ക് പ്രകാപം 29 ഓഹരികളാണ് രേഖ ജുൻജുൻവാല ഹോൾഡ് ചെയ്യുന്നത്. ജൂണ്‍ പാദത്തില്‍ രേഖ ജുന്‍ജുന്‍വാല ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡില്‍ 0.05 ശതമാനം ഓഹരി വിഹിതം ഉയര്‍ത്തി. 811.2 കോടി രൂപ മൂല്യമുള്ള 1.80 ശതമാനം ഓഹരിള്‍ കൈവശം വെയ്ക്കുന്നുണ്ട്. അതേസയം രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹന്‍സേഴ്‌സിന്റെ ഓഹരികള്‍ 0.11 ശതമാനം വില്‍ക്കുകയും ചെയ്യു. 5.10 ശതമാനം ഓഹരികള്‍ക്ക് 6.04 കോടി രൂപ മൂല്യമുണ്ട്.
കാനറ ബാങ്കില്‍ 2.10 ശതമാനം(1254.6 കോടി), വാ ടെക് വഭാഗ് ലിമിറ്റഡിന്റെ 8 ശതമാനം ഓഹരികളും രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയിലുണ്ട്. 254 കോടി രൂപ വില വരുമിത്. ആപ്‌ടെക്, അഗ്രോ ടെക് ഫുഡ്‌സ്, ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ്, ക്രിസില്‍, ഡിബി റിയാലിറ്റി, ഫെഡറല്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ജുബീലന്റ് ഫാര്‍മോവ, കരൂര്‍വൈശ്യ ബാങ്ക് റാലീസ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, സ്റ്റാര്‍ ഹെല്‍ത്ത്, മെട്രോ ബ്രാന്‍ഡ് തുടങ്ങിയ ഓഹരികളാണ് പോര്‍ട്ട്‌ഫോളിയോയിലുള്ള മറ്റുള്ളവ.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications