അനുകൂലമായ ആഗോള സൂചനകൾക്കിടയിൽ മുൻനിര ഓഹരികളിലുണ്ടായ ശക്തമായ വാങ്ങലിൽ ഇന്ത്യൻ ഇക്വിറ്റി സൂചികകൾ തിങ്കളാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സും നിഫ്റ്റിയും ഏകദേശം 2 ശതമാനം വീതം ഉയർന്നു. ആഗോള വിപണി സൂചനകൾ നേട്ടത്തിലായതും വരാനിരിക്കുന്ന ബജറ്റ് പ്രതീക്ഷകളുമായി ബന്ധപ്പെട്ട വാങ്ങലുകളുമാണ് വിപണിയെ മുന്നോട്ട് നയിച്ചത്.
സെൻസെക്സ് 268 പോയിന്റ് നേട്ടത്തിൽ 70,968.10 ലാണ് വ്യാപാരം തുടങ്ങിയത്. 72,010.22 വരെ നീങ്ങിയ സെൻസെക്സ് 1,241 പോയിന്റ് നേട്ടത്തിൽ 71,941.57 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 30 പാക്ക് സെൻസെക്സിൽ ഐടിസി, ഇൻഫോസിസ്, ജെഎസ്ഡബ്ലു സ്റ്റീൽ, ടെക് മഹീന്ദ്ര, ടിസിഎസ് എന്നീ അഞ്ച് ഓഹരികൾ മാത്രമാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്.

നേട്ടത്തോടെ 21,433.10 ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 21,763.25 ൽ ഇൻട്രാ ഡേ ഉയരം കുറിച്ചു. വ്യാപാരം അവസാനിക്കുമ്പോൾ നിഫ്റ്റി 385 പോയിന്റ് നേട്ടത്തിൽ 21,737.60 ലാണ്. നിഫ്റ്റിയിൽ ഒഎൻജിസി, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി എൻ്റർപ്രൈസസ്, കോൾ ഇന്ത്യ, അദാനി പോർട്ട്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. സിപ്ല, ഐടിസി, എൽടിഐഎംഡ്‌ട്രീ, ബജാജ് ഓട്ടോ, ഇൻഫോസിസ് എന്നിവ നഷ്ടത്തിലായി.
സെക്ടറൽ സൂചികകൾ
എഫ്എംസിജി സൂചിക ഒഴികെ മറ്രെല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചിക 5.18 ശതമാനം കുതിച്ചുയർന്നു, പിഎസ്‍യു ബാങ്ക് സൂചിക 2.43 ശതമാനവും നിഫ്റ്റി ബാങ്ക് 1.28 ശതമാനവും ഓട്ടോ സൂചിക 1.68 ശതമാനവും ഉയർന്നു. നിഫ്റ്റി എഫ്എംസിജി സൂചിക 0.14 ശതമാനം ഇടിവിലും നിഫ്റ്റി മീഡിയ ഫ്ലാറ്റിലും അവസാനിച്ചു. ബിഎസ്ഇ മിഡ്കാപ് സൂചിക 1.7 ശതമാനവും സ്മോൾകാപ് സൂചിക ഒരു ശതമാനവും ഉയർന്നു.
ശ്രദ്ധേയമായ ഓഹരികൾ
സർവകാല ഉയരത്തിലേക്ക് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളെത്തിയ സെഷനായിരുന്നു തിങ്കളാഴ്ചയിലേത്. ഓഹരി വില 2,905 രൂപയിലെത്തി. മൊത്തം വിപണി മൂലധനം ആദ്യമായി 19.60 ലക്ഷം കോടി രൂപ കടന്നു. അദാനി എന്റർപ്രൈസിലെ അനുകൂലമായ ബ്രോക്കറേജ് നോട്ടിൽ അദാനി ഗ്രൂപ്പ് ഓഹരികൾ 2-6 ശതമാനം വരെ ഉയർന്നു.
സിപ്ല നഷ്ടം തുടർന്നു. ഓഹരി 3 ശതമാനം ഇടിഞ്ഞു. ഓഹരി വാങ്ങാൻ എൽഐസിക്ക് ആർബിഐയുടെ അനുമതി നൽകിയതോടെ എച്ച്‌ഡിഎഫ്‌സി ബാങ്ക് 2 ശതമാനം ഉയർന്നും. പവർ ഫിനാൻസ് ഓഹരികളും നേട്ടത്തിലാണ്. ആർഇസി, പിഎഫ്സി എന്നിവ 6 ശതമാനം വീതം ഉയർന്നു.
ബിഎസ്ഇ-ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 377 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. തിങ്കളാഴ്ച 6 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം വർധിച്ചു.
നേട്ടത്തിന് കാരണം
ഏഷ്യൻ വിപണികൾ തിങ്കളാഴ്ച വ്യാപാരത്തിൽ ഉയർന്നത് ആഭ്യന്തര ഓഹരികളുടെ വികാരത്തെ സഹായിച്ചു. ജപ്പാൻ്റെ ബെഞ്ച്മാർക്ക് നിക്കി 225, ഹോങ്കോങ്ങിൻ്റെ ഹാങ് സെങ്, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ ഒരു ശതമാനം വീതം ഉയർന്നു. മറ്റൊരു കാരണം നിരവധി ഇൻഡെസ്ക് ഹെവിവെയ്റ്റുകൾ നേട്ടത്തിലെത്തിയതാണ്.
റിലയൻസ് ഇൻഡസ്ട്രീസ് 5 ശതമാനം ഉയർന്ന് പുതിയ റെക്കോർഡ് ഉയരത്തിലെത്തി. നിർമാണ രംഗത്തെ പ്രമുഖരായ ലാർസൻ ആൻഡ് ടൂബ്രോയും 3 ശതമാനത്തിലധികം ഉയർന്നു. ഈ ഓഹരികൾ നിഫ്റ്റിയുടെ 335 പോയിൻ്റ് മുന്നേറ്റത്തിൽ ഏകദേശം 215 പോയിൻ്റുകൾ സംഭാവന നൽകി.
സമീപകാല വിൽപ്പനയ്ക്ക് ശേഷമുള്ള തിരിച്ചു വരവും ആഭ്യന്തര വിപണിയിൽ നേട്ടത്തിന് കാരണമായി. ഇടക്കാല ബജറ്റിനെ ചുറ്റിപ്പറ്റിയുള്ള ശുഭാപ്തി വിശാവസവും പ്രവചനങ്ങളുമായി പൊരുത്തപ്പെടുന്ന സമീപകാല ഫലങ്ങളും നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
