രാജ്യത്തെ പ്രധാന കമ്പനികളിൽ ഭൂരിഭാഗവും 2022- 23 സാമ്പത്തിക വര്‍ഷത്തെ നാലാം പാദഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തെ കമ്പനികളുടെ പ്രകടനം വിലയിരുത്തുമ്പോൾ രാജ്യത്ത് ഏറ്റവും ലാഭകരമായ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് തുടരുകയാണ്. 2016 സാമ്പത്തിക വർഷം മുതൽ ഒന്നാം സ്ഥാനത്ത് തുടരുന്ന റിലയൻസിന്റെ സ്ഥാനം ഇളക്കമില്ലാതെ തുടരുന്നു.
ഇന്ത്യൻ കമ്പനികളിൽ രണ്ടെണ്ണം 50,000 കോടി രൂപ ലാഭത്തിലേക്ക് എത്തി എന്ന പ്രത്യേകതയും 2023 സാമ്പത്തിക വർഷത്തിനുണ്ട്. നേരത്തെ റിലയൻസ് ഈ ലക്ഷ്യം മറികടന്നെങ്കിലും ഇത്തവണ പിൻഗാമി എത്തി. ലാഭത്തിൽ മുൻനിരയിലുള്ള ഇന്ത്യൻ കമ്പനികളെ നോക്കാം.
ഒന്നാമൻ റിലയൻസ്
പാദഫലങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഏറ്റവും ലാഭത്തിലുള്ള കമ്പനിയുടെ സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നും തട്ടിയെടുക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. റിലന്‍സ് ഇന്‍ഡസ്ട്രീസ് 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 66,702 കോടി രൂപയുടെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, രണ്ടാം സ്ഥാനത്തേക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എത്തി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി വരുമാനത്തില്‍ 41 ശതമാനത്തിന്റെ വളര്‍ച്ചയാണ് എസ്ബിഐ രേഖപ്പെടുത്തിയത്.

50,000 കോടി കടന്ന് എസ്ബിഐ
2023 സാമ്പത്തിക വര്‍ഷത്തെ കണക്കെുക്കുമ്പോള്‍ എസ്ബിഐയുടെ ലാഭത്തില്‍ 57 ശതമാനം വര്‍ധനവാണുള്ളത്. 55,648 കോടി രൂപയാണ് കമ്പനിയുടെ ലാഭം. 50,000 കോടി രൂപ എന്ന സംഖ്യ ഇതിന് മുൻപ് മറികടന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാത്രമാണ്. ഉയര്‍ന്ന അറ്റ പലിശ വരുമാനവും കുറഞ്ഞ പ്രൊവിഷനുകളുമാണ് എസ്ബിഐയെ ഈ നേട്ടത്തിലെത്തിച്ചത്.
എച്ച്ഡിഎഫ്സിയും ഒഎൻജിസിയും തമ്മിൽ മത്സരം
ലാഭത്തില്‍ മൂന്നാം സ്ഥാനം സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിനാണ്. 45,997 കോടി രൂപയാണ് മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വർഷത്തില്‍ ബാങ്കിന്റെ ലാഭം. ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഭൂരിഭാഗവും നാലാം പാദഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
ലാഭത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്ന ഒഎന്‍ജിസി മേയ് 29 നാണ് പാദഫലം പ്രഖ്യാപിക്കുന്നത്. കമ്പനി ഏകദേശം 48,000 കോടി ലാഭം നേടാമെന്നാണ് ബ്ലൂംബെര്‍ഗിന്റെ എസ്റ്റിമേറ്റ്. 45,522 കോടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലാഭം. ഇതുപ്രകാരം പട്ടികയിൽ നാലാമത് ഒഎൻജിസിയാണ്.
മറ്റു കമ്പനികൾ ഇങ്ങനെ
പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ടാറ്റ ഗ്രൂപ്പ് ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസ് (ടിസിഎസ്) ആണ്. 42,147 കോടി രൂപയാണ് 2023 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഉണ്ടാക്കിയ ലാഭം. 34,037 കോടി രൂപ ലാഭം നേടിയ ഐസിഐസിഐ ബാങ്ക് പട്ടികയിൽ അടുത്ത സ്ഥാനത്തുണ്ട്.
2016 സാമ്പത്തിക വർഷം മുതൽ റിയലൻസ് ഇൻഡ്സട്രീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ്. ലാഭക്ഷമതയിലെ അടുത്ത മൂന്ന് സ്ഥാനങ്ങൾ ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഒഎൻജിസി, ഇന്ത്യൻ ഓയിൽ കോപ്പറേഷൻ എന്നീ കമ്പനികൾ മാറി മാറി കരസ്ഥമാക്കാറുണ്ട്.
2022 സാമ്പത്തിക വർഷത്തെ പ്രകടനം
2022 സാമ്പത്തിക വര്‍ഷ(FY 2021-22) ത്തില്‍ 60,705 കോടി രൂപ ലാഭം നേടി റിലയന്‍സായിരുന്നു ഒന്നാമത്. ഒഎന്‍ജിസിക്ക് 45,522 കോടി രൂപ 2022 സാമ്പത്തിക വര്‍ഷത്തില്‍ ലാഭമുണ്ടായിരുന്നു. കമ്പനിയായിരുന്നു രണ്ടാം സ്ഥാനത്ത്.
ടാറ്റ സ്റ്റീല്‍ 40,153 കോടി രൂപ, ടിസിഎസ് 38,327 കോടി രൂപ, എച്ച്ഡിഎഫ്‌സി ബാങ്ക് 38.052 കോടി രൂപ എന്നിങ്ങനെയായിരുന്നു ആദ്യ സ്ഥാനങ്ങള്‍. 35,374 കോടിയായിരുന്നു എസ്ബിഐയുടെ ലാഭം. ആറാം സ്ഥാനത്ത് നിന്നാണ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
