റിലയൻസ് ജിയോ പുതിയ ഡാറ്റ ആഡ്-ഓൺ പ്രീപെയ്ഡ് പായ്ക്കുകൾ പുറത്തിറക്കി. പുതിയ ആഡ്-ഓൺ പായ്ക്കുകൾക്ക് പ്രതിദിന ഡാറ്റാ പരിധിയില്ല. നിലവിലുള്ള പ്ലാൻ തീരുന്നതിന് മുമ്പും മാസത്തിലെ ഏത് സമയത്തും ഈ പ്ലാൻ വാങ്ങാൻ കഴിയുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. മൂന്ന് പ്രീപെയ്ഡ് ആഡ്-ഓൺ പായ്ക്കുകൾ പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നതും ഏകദേശം പ്രതിമാസം 200 രൂപ നിരക്കിനോട് അടുത്ത് വരുന്നതുമാണ്.
മൂന്ന് പായ്ക്കുകൾ
- 151 രൂപയുടെ പായ്ക്ക് - 30 ജിബി ഡാറ്റ
- 201 രൂപയുടെ പായ്ക്ക് - 40 ജിബി ഡാറ്റ
- 251 രൂപയുടെ പായ്ക്ക് - 50 ജിബി ഡാറ്റ
ഫേസ്ബുക്ക് - ജിയോ കരാർ: ഇടപാടിനെക്കുറച്ച് മാർക്ക് സുക്കർബർഗിന്റെ വെളിപ്പെടുത്തൽ

നിലവിലുള്ള അടിസ്ഥാന പ്ലാൻ തീർന്നു പോകാതിരിക്കാനുള്ള ഈ പായ്ക്കുകൾ ഉപഭോക്താവിന്റെ നിലവിലുള്ള ജിയോ പ്ലാനിലേക്ക് ചേർക്കാൻ കഴിയുമെന്നാണ് പ്രത്യേകത. ഈ ആഡ്-ഓൺ പാക്കുകളുടെ സാധുത റീചാർജ് ചെയ്യുന്ന സമയത്ത് ഉപഭോക്താവ് തിരഞ്ഞെടുത്ത അടിസ്ഥാന പദ്ധതിയുടെ സാധുതയെ ആശ്രയിച്ചിരിക്കും.
ഇതിനുപുറമെ, റിലയൻസ് ജിയോ പുതിയ വാർഷിക പ്രീ-പെയ്ഡ് ഡാറ്റ പ്ലാനും പ്രഖ്യാപിച്ചു. 336 ദിവസത്തെ സാധുത നൽകുന്ന 2,121 രൂപയുടെ പ്ലാനിന് പുറമേയാണ് പുതിയ 2,399 രൂപയുടെ പ്ലാൻ. എന്നിരുന്നാലും, 2,399 പ്ലാൻ 365 ദിവസത്തെ സാധുത നൽകുന്നു, കൂടാതെ പ്രതിദിനം 2 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. കൊറോണ വൈറസ് മഹാമാരിയെ ചെറുക്കുന്നതിനായി രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്ത്യയിൽ ധാരാളം പേർ വീട്ടിൽ ഇരുന്ന ജോലി ചെയ്യുന്ന സമയത്താണ് ഈ പുതിയ ഡാറ്റ പായ്ക്കുകൾ ആരംഭിച്ചിരിക്കുന്നത്. കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം എല്ലാ ജിയോ ഉപയോക്താക്കൾക്കും ആറ് മാസത്തേക്ക് ജിയോയും ഫേസ്ബുക്കും പ്രതിദിനം 25 ജിബി ഡാറ്റ സൗജന്യമായി നൽകുമെന്ന് അടുത്തിടെ ഒരു വ്യാജ വാർത്ത വൈറലായിരിന്നു. വൈറല്‍ സന്ദേശത്തില്‍ പറയുന്ന വെബ്‍സൈറ്റ് യുആര്‍എല്‍ വ്യാജമാണ്. ഒരു വെബ്‍ഹോസ്റ്റിംഗ് വെബ്‍സൈറ്റിന്‍റെ അഡ്രസാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഈ വ്യാജ സന്ദേശം പ്രചരിച്ചിരുന്നുവത്രേ.
റിലയൻസ് ജിയോയിൽ കൈവച്ച് ഫേസ്ബുക്ക്; 9.9 ശതമാനം ഓഹരികൾ സ്വന്തമാക്കി
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
