റിലയൻസ് ജിയോയിൽ കൈവച്ച് ഫേസ്ബുക്ക്; 9.9 ശതമാനം ഓഹരികൾ സ്വന്തമാക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) ടെലികോം യൂണിറ്റിൽ കൈവച്ച് ഫേസ്ബുക്ക്. 5.7 ബില്യൺ ഡോളറിന് (43,574 കോടി രൂപ) റിലയൻസ് ജിയോയിൽ 9.9 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത്. അതിവേഗം വളരുന്ന വൻ വിപണിയിൽ ഉറച്ചു നിൽക്കാൻ ഫേസ്ബുക്കിനെ സഹായിക്കുന്ന നീക്കമാണിത്. എന്നാൽ കടം വെട്ടിക്കുറയ്ക്കുന്നതിനുള്ള റിലയൻസിന്റെ മാർഗങ്ങളിലൊന്നാണ് ഈ ഓഹരി വിൽപ്പന.

വമ്പൻ ഇടപാട്

വമ്പൻ ഇടപാട്

4.62 ലക്ഷം കോടി രൂപ (65.95 ബില്യൺ ഡോളർ) ആണ് ജിയോയും ഫേസ്ബുക്കും തമ്മിലുള്ള ഇടപാട് തുക. ഒരു ടെക്നോളജി കമ്പനിയിലെ ഏതാനും ഓഹരികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപമാണിതെന്നും ഇന്ത്യയിലെ സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ എഫ്ഡിഐയാണെന്നും കരാർ സംബന്ധിച്ച് ആർ‌ഐ‌എൽ പറഞ്ഞു. വാണിജ്യ സേവനങ്ങൾ ആരംഭിച്ച് വെറും മൂന്നര വർഷത്തിനുള്ളിൽ വിപണി മൂല്യം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച 5 ലിസ്റ്റുചെയ്ത കമ്പനികളിൽ ജിയോയും ഉൾപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്കിന്റെ പ്രതികരണം

ഫേസ്ബുക്കിന്റെ പ്രതികരണം

ഈ നിക്ഷേപം ഇന്ത്യയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയെയും രാജ്യത്ത് ജിയോ വരുത്തി പരിവർത്തനത്തനങ്ങൾ അടിവരയിടുന്നതുമാണെന്ന് ഫേസ്ബുക്ക് പറഞ്ഞു. നാല് വർഷത്തിനുള്ളിൽ, ജിയോ 388 ദശലക്ഷത്തിലധികം ആളുകളെ ഓൺലൈനിൽ കൊണ്ടുവന്നു. ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിക്ക് കരുത്തേകുന്നു ഒപ്പം പുതിയ മാർഗങ്ങളിലൂടെ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ കൂടുതൽ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.

ലക്ഷ്യം

ലക്ഷ്യം

ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ പ്രാപ്തമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രത്യേകിച്ചും ഇന്ത്യയിലുടനീളം 60 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകളാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. നിക്ഷേപത്തോടൊപ്പം, ജിയോ പ്ലാറ്റ്‌ഫോമുകൾ, റിലയൻസ് റീട്ടെയിൽ, ഫെയ്‌സ്ബുക്കിന്റെ വാട്‌സ്ആപ്പ് സേവനം എന്നിവയും വാണിജ്യ പങ്കാളിത്ത കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ജിയോയുടെ വളർച്ച

ജിയോയുടെ വളർച്ച

മൂന്ന് വർഷം മുമ്പ് ആരംഭിച്ചതിനുശേഷം, കോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറുന്നതിനുള്ള വളർച്ച വേഗതത്തിൽ ആയിരുന്നു. ആകർഷകമായ മൊബൈൽ‌ ഇൻറർ‌നെറ്റ് നിരക്കുകളും വൈവിധ്യമാർ‌ന്ന ഉൽ‌പ്പന്നങ്ങളും (ചാറ്റ് സേവനങ്ങൾ‌,സിനിമകൾ‌, ഗെയിമുകൾ‌, സംഗീതം എന്നിവയുൾ‌പ്പെടെ) 340 ദശലക്ഷം ഉപഭോക്താക്കളെ ജിയോയുടെ പുതുമ തേടിയെത്താൻ പ്രേരിപ്പിച്ചു.

കടം കുറയ്ക്കും

കടം കുറയ്ക്കും

ആർ‌ഐ‌എല്ലിന്റെ കടം കുറയ്ക്കാൻ ഫേസ്ബുക്കുമായുള്ള ഈ കരാർ സഹായിക്കും. 2016 ൽ 40 ബില്യൺ ഡോളറാണ് അംബാനി ജിയോയിൽ നിക്ഷേപിച്ചത്. 2021 മാർച്ചോടെ കമ്പനിയുടെ അറ്റ ​​കടം പൂജ്യമായി കുറയ്ക്കാനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസിന്റെ ലക്ഷ്യത്തിന്റെ ഫലമാണ് ഫേസ്ബുക്കുമായുള്ള കരാർ. ചില ബിസിനസുകളിലെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നതിലൂടെ കടം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ആർ‌ഐ‌എൽ കഴിഞ്ഞ മാസങ്ങളിൽ ആരംഭിച്ചിരുന്നു. .

സാമ്പത്തിക വീണ്ടെടുക്കൽ

സാമ്പത്തിക വീണ്ടെടുക്കൽ

കൊറോണാനന്തര കാലഘട്ടത്തിൽ ഇന്ത്യ കുറഞ്ഞ സമയത്തിനുള്ളിൽ സാമ്പത്തിക വീണ്ടെടുക്കൽ നടത്താനും പുനരുജ്ജീവനത്തിനും ഫേസ്ബുക്കുമായുള്ള പങ്കാളിത്തം ഒരു പ്രധാന സംഭാവന നൽകുമെന്ന് ആർ‌ഐ‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അംബാനി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും പ്രയോജനത്തിനായി ഇന്ത്യയുടെ ഡിജിറ്റൽ ഇക്കോസിസ്റ്റം വളരുന്നതിലും പരിവർത്തനം ചെയ്യുന്നതിലും തുടരുന്നതിൽ ഞങ്ങളുടെ ദീർഘകാല പങ്കാളിയായി ഫെയ്‌സ്ബുക്കിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English summary

Facebook buys 9.9% stake in Reliance Jio | റിലയൻസ് ജിയോയിൽ കൈവച്ച് ഫേസ്ബുക്ക്; 9.9 ശതമാനം ഓഹരികൾ സ്വന്തമാക്കി

Facebook bought 9.9% stake in Reliance Jio for $ 5.7 billion (Rs 43,574 crore). Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X