പഴയ പ്രതാപകാലത്തേക്ക് തിരിച്ച് പോകാനുള്ള തയ്യാറെടുപ്പിലാണ് റിലയൻസ് പവർ ഓഹരി. കഴിഞ്ഞ കുറേ നാളുകളായി ഓഹരി വില തുടർച്ചയായി ഉയരുകയാണ്. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിൽ റിലയൻസ് പവർ ഓഹരി 20 ശതമാനത്തിലധികം ഉയർന്നു. എന്താണ് കുതിപ്പിന് കാരണമെന്നും ഓഹരിയുടെ പ്രകടനം എങ്ങനെയാണെന്നും പരിശോധിക്കാം.
കുതിപ്പിന് കാരണം
അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി 1,524.60 കോടി രൂപ വിലമതിക്കുന്ന 46.2 കോടി ഇക്വിറ്റി ഷെയറുകളുടെ മുൻഗണനാ ഇഷ്യൂ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ചൊവ്വാഴ്ച ആദ്യ സെഷനിൽ തന്നെ 5 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ റിലയൻസ് പവർ ഓഹരിക്ക് സാധിച്ചത്.
സഞ്ജയ് കോത്താരിയുടെയും മീനാക്ഷി സഞ്ജയ് കോത്താരിയുടെയും ഉടമസ്ഥതയിലുള്ള നോൺ-പ്രൊമോട്ടർ സ്ഥാപനങ്ങളായ ഓതം ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, സനാതൻ ഫിനാൻഷ്യൽ അഡൈ്വസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്‌ക്കൊപ്പം കമ്പനിയുടെ പ്രൊമോട്ടർ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് മുൻഗണനാ ഇഷ്യു വാഗ്ദാനം ചെയ്യുന്നു.
അലോട്ട്‌മെൻ്റിന് ശേഷം, റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് റിലയൻസ് പവറിൽ 24.88% ഓഹരി ഉണ്ടായിരിക്കും. മൊത്തത്തിലുള്ള പ്രൊമോട്ടർ ഗ്രൂപ്പിൻ്റെ ഷെയർഹോൾഡിംഗ് 24.95% ആയി വർദ്ധിക്കും. ജൂൺ 30 വരെ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ റിലയൻസ് പവറിൽ 23.15% അല്ലെങ്കിൽ 93,01,04,490 ഓഹരികൾ സ്വന്തമാക്കി. ജൂൺ 30 വരെ 1.91% ഓഹരി (7,67,77,000 ഓഹരികൾ) കൈവശം വച്ചിരുന്ന ഓതം ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ, 21.82 കോടി ഇക്വിറ്റി ഷെയറുകളുടെ അലോട്ട്‌മെൻ്റിന് ശേഷം അതിൻ്റെ ഓഹരി 6.59% ആയി ഉയർത്തും. റിലയൻസ് പവറിൽ സനാതൻ ഫിനാൻഷ്യൽ അഡൈ്വസറി സർവീസസിന് 1.36% ഓഹരിയുണ്ടാകും.

ഫണ്ട് എന്ത് ആവശ്യത്തിനായി ഉപയോഗിക്കും..?
പുനരുപയോഗ ഊർജ മേഖലയിൽ നേരിട്ടും പ്രത്യേക പർപ്പസ് വെഹിക്കിളുകൾ വഴിയും അനുബന്ധ സ്ഥാപനങ്ങൾ വഴിയും തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിൽ കമ്പനി പ്രത്യേകിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടു തന്നെ സമാഹരിക്കുന്ന പുതിയ മൂലധനം ദീർഘകാല വിഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും അറ്റമൂല്യം മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള കടബാധ്യത കുറയ്ക്കുന്നതിനും കമ്പനിയുടെ ദീർഘകാല പ്രവർത്തനക്ഷമതയും വളർച്ചയും ഉറപ്പാക്കുന്നതിനും വിനിയോഗിക്കും.
ഓഹരി വില
എൻഎസ്ഇയിൽ 5 ശതമാനത്തോളം നേട്ടത്തോടെ 40.05 രൂപ എന്ന നിലയിലാണ് ചൊവ്വാഴ്ച റിലയൻസ് പവർ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ 22.29 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 45.11 ശതമാനം മുന്നേറ്റം ആറ് മാസം കൊണ്ട് നേടാനും റിലയൻസ് ഓഹരിക്ക് സാധിച്ചു. 111.35 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി നേടിയത്.

റിലയൻസ് പവർ
മുമ്പ് റിലയൻസ് എനർജി ജനറേഷൻ ലിമിറ്റഡ് (REGL) എന്ന പേരിൽ അറിയപ്പെട്ട കമ്പനിയാണിത്. ഇന്ത്യയിലെ ആഭ്യന്തര വിപണികളിലും, ആഗോള വിപണികളിലും പവർ പ്രൊജക്ടുകളുടെ ഡെവലപ്മെന്റ്, കൺസ്ട്രക്ഷൻ, മെയിന്റനൻസ് തുടങ്ങിയവ ചെയ്യുന്ന സ്മാൾക്യാപ് കമ്പനിയാണിത്.
ബിസിനസ് പ്രകടനം
2023 ഡിസംബർ പാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് (Operating Profit) -363 കോടി രൂപ എന്ന തോതിൽ നെഗറ്റീവായിരുന്നു. ഇക്കഴിഞ്ഞ 2024 മാർച്ച് പാദത്തിൽ ഇത് 186 കോടി രൂപയായി പല മടങ്ങ് ഉയർന്നു. ഇതേ കാലയളവിൽ അറ്റാദായം (Net Profit) -1137 കോടിയിൽ നിന്ന് -398 കോടി രൂപയിലേക്ക് മെച്ചപ്പെട്ടു. വാർഷികാടിസ്ഥാനത്തിൽ, 2023 മാർച്ച് പാദത്തിൽ കമ്പനിയുടെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് -159 കോടി രൂപ, അറ്റാദായം 257 കോടി രൂപ എന്നീ നിലകളിലായിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി ഓഹരി വാങ്ങാം, 29 ശതമാനം ലാഭം ഉറപ്പെന്ന് മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം അറിയാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം



Click it and Unblock the Notifications