വിപണി പ്രതീക്ഷിച്ചതിൽ നിന്നും നേരെ വിപരീതിമായ പ്രഖ്യാപനമാണ് റിസർവ് ബാങ്ക് പണ നയ അവലോകന യോഗത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.5 ശതമാനം എന്ന തത്‍സ്ഥിതി തുടരാനാണ് കമ്മിറ്റി തീരുമാനിച്ചത്. 25 അടിസ്ഥാന നിരക്ക് ഉയരുമെന്നാണ് വിപണിയുടെ പ്രതീക്ഷ. പണപ്പെരുപ്പം ലക്ഷ്യ പരിധിയായ 4 ശതമാനത്തിലേക്ക് കൊണ്ടു വരിക എന്നതാണ് ആർബിഐയുടെ ലക്ഷ്യം. ഇതിനായി 2022 മെയ് മുതൽ റിപ്പോ നിരക്കിൽ 250 അടിസ്ഥാന നിരക്കാണ് വർധിപ്പിച്ചത്.
ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം ഫെബ്രുവരിയിൽ 6.44 ശതമാനമായിരുന്നു. എന്നാൽ റിപ്പോ നിരക്ക് വർധിപ്പിക്കാത്ത ആർബിഐ നിലപാട് പണപ്പെരുപ്പം ക്രമേണ താഴുമെന്നതിന്റെ സൂചനയാണെന്നും വിദഗ്ധർ സൂചിപ്പിക്കുന്നു.
നിരക്ക് വർധിപ്പിക്കാത്ത ആർബിഐ തീരുമാനം ഗ്രോത്ത് ഓഹരികൾ, സ്മോൾ കാപ്, മിഡ് കാപ് ഓഹരികൾ എന്നിവയ്ക്കും, കൺസ്യൂമർ ഡ്യൂറബിൾസ്, റിയൽ എസ്റ്റേറ്റ് എന്നീ സെക്ടറുകളുടെ ഓഹരികൾക്കും ഇടക്കാലത്തേക്ക് ആശ്വാസം ലഭിക്കും. ഹ്രസ്വലത്തേക്ക് 15 ശതമാനം വരെ റിട്ടേൺ ലഭിക്കുന്ന വിദഗ്ധർ വാങ്ങാൻ നിർദ്ദേശിക്കുന്ന ഓഹരികളാണ് താഴെ.

ഈ ഓഹരികൾ വാങ്ങാം
ആഷിക സ്റ്റോക്ക് ബ്രോക്കിംഗ് ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ്സ് അനലിസ്റ്റ് വിരാജ് വ്യാസ് ഹ്രസ്വകാലത്ത് മികച്ച റിട്ടേൺ നൽകുന്ന വിവിധ ഓഹരികൾ വാങ്ങാൻ നിർദ്ദേശിക്കുന്നുണ്ട്.
* റൂറൽ, സെമി അർബൻ ഏരിയയിൽ ഭവന വായ്പകൾ നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ആവാസ് ഫിനാൻസ്. കമ്പനിയുടെ ഓഹരികൾ 1900 രൂപ ലക്ഷ്യവിലയിൽ വാങ്ങാമെന്നാണ് അനലിസ്റ്റിന്റെ നിർദ്ദേശം. ഇത് നിലവിലെ ഓഹരി വിലയായ 1634 രൂപയിൽ വാങ്ങിയാൽ 14 ശതമാനം റിട്ടേണാണ് ലഭിക്കുക. നിക്ഷേപകർ 1,580 രൂപയിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും നിർദ്ദേശിക്കുന്നു.
* ഐസിഐസിഐ ബാങ്കിന് 980 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ ഓഹരി വിലയായ 875 രൂപയിൽ വാങ്ങുന്നവർക്ക് 11 ശതമാനം ലാഭം ഓഹരി നൽകും. സ്റ്റോപ്പ്-ലോസ്:840 രൂപയിൽ ക്രമീകരിക്കണം.
* മുൻനിര ജനറൽ ഇൻഷൂറൻസ് കമ്പനിയാണ് ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ്. 1,089.85 രൂപയിൽ വ്യാഴാഴ്ച വ്യാപാരം അവസാനിച്ച ഓഹരികൾ 1,178 രൂപ ലക്ഷ്യവിലയിൽ വാങ്ങാം. 8 ശതമാനം നേട്ടമാണിത്. സ്റ്റോപ്പ്-ലോസ് 1,049 രൂപയിൽ ക്രമീകരിക്കണം.
* ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ പണയ ബാങ്കിതര ധനകാര്യ സ്ഥാപ മുത്തൂറ്റ് ഫിനാൻസ്. 1,019 രൂപയിലാണ് ഓഹരികൾ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 22 രൂപ ലാഭ വിഹിതം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരികൾ 3.05 ശതമാനം ഉയർന്നു. ലക്ഷ്യവില 1,100 രൂപയാണ്. 10 ശതമാനം ആദായമാണിത്. സ്റ്റോപ്പ് ലോസ് 940 രൂപയിൽ ക്രമീകരിക്കണം.
* വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവർ ഫിനാൻസ് കോർപ്പറേഷൻ ഓഹരികളിൽ 10 ശതമാനം നേട്ടമാണ് കാണുന്നത്. 156.55 രൂപ വിലയുള്ള ഓഹരികൾ വാങ്ങിയാൽ 172 രൂപയിലേക്ക് ഹ്രസ്വകാലം കൊണ്ട് എത്താം. 149 രൂപയാണ് സ്റ്റോപ്പ് ലോസ്.
* സ്റ്റോക്സ്ബോക്സിലെ ടെക്നിക്കൽ അനലിസ്റ്റ് മേധാവി രോഹൻ ഷായുടെ അഭിപ്രായത്തിൽ ഹ്രസ്വകാലത്തേക്ക് 12 ശതമാനം റിട്ടേൺ നൽകരുന്നൊരു ഓഹരിയാണ് ആദിത്യ ബിർള ക്യാപിറ്റൽ. 157.90 രൂപയിൽ വ്യാഴാഴ്ച ക്ലോസ് ചെയ്ത ഓഹരികൾ 173 രൂപയിലേക്ക് എത്താമെന്ന് അനലിസ്റ്റ് നിർദ്ദേശിക്കുന്നു. സ്റ്റോപ്പ് ലോസ് 146 രൂപയാണ്.
* എൽകെപി സെക്യൂരിറ്റീസ് സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ എച്ച്ഡിഎഫ്സി ബാങ്ക് വാങ്ങാൻ നിർദ്ദേശിക്കുന്നു. 1666 രൂപയിൽ ഓഹരികൾ വാങ്ങുന്നവർക്ക് 7 ശതമാനം റിട്ടേണാണ് ലഭിക്കുക. ലക്ഷ്യവില 1,725-1,776 രൂപ. 1,615 രൂപയാണ് സ്റ്റോപ്പ് ലോസ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ജി വി ഇലക്ട്രിക്കൽസ് ഐപിഒ ലിസ്റ്റിംഗ് ഇന്ന്: വൻ ഡിമാൻഡിന് പിന്നാലെ വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി വിദഗ്ധർ

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications