ഉയരുന്ന ഊർജ ആവശ്യകത; കുതിപ്പിനൊരുങ്ങി എൻടിപിസി; ഇപ്പോൾ വാങ്ങിയാൽ ലാഭം കൊയ്യാം; ലക്ഷ്യവില അറിയാം

കഴിഞ്ഞ വാരങ്ങളിലെ ഇടിവില്‍ നിന്ന് തിരികെ കയറുന്ന സൂചന നല്‍കിയാണ് വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്തത്. നിഫ്റ്റ് 1.57 ശതമാനം ഉയര്‍ന്ന് 17,574 ലും സെന്‍സെക്‌സ് 1.53 ശതമാനം ഉയര്‍ന്ന് 59,808 ലും ക്ലോസ് ചെയ്തു. നേട്ടം എല്ലാ മേഖലയിലും കാണാനായി. ഇതിനാൽ ലാഭമുണ്ടാക്കാനുള്ള ഓഹരികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിക്ഷേപകർ.

പുറത്തെ കൊടും ചൂടിൽ വിയർക്കുന്ന നിക്ഷേപകർക്ക് കുളിർന്ന നൽകാൻ സഹായിക്കുക ഊർജ മേഖലയിലെ ഓഹരികളാണ്. ഇത്തരത്തില്‍ കുറഞ്ഞ റിസ്‌കില്‍ നല്ലൊരു ലാഭമെടുക്കാന്‍ സാധ്യതയുള്ള ഓഹരിയാണ് പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടേത്. ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ ബൈ റേറ്റിം​ഗ് നൽകിയ എൻടിപിസി ഓഹരിയെ പറ്റി വിശദമായി നോക്കാം.

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ

ഊര്‍ജോത്പാദന രംഗത്ത് സമസ്ത മേഖലയിലും നിര്‍ണായക സ്വാധീനമുള്ള വന്‍കിട പൊതുമേഖലാ സ്ഥാപനമാണ് 1975-ൽ സ്ഥാപിതമായ എൻടിപിസി ലിമിറ്റഡ്. 2022-ലെ കണക്കനുസരിച്ച് 69.01 ജി​ഗാവാട്ടാണ് കമ്പനിയുടെ ശേഷി. കഴിഞ്ഞ 7 വർഷമായി ഇത് 6.5 ശതമാനം വാർഷിക വളർച്ചയുണ്ട്. രാജ്യത്തിന്റെ ഉർജോത്പാദനത്തിന്റെ 23 ശതമാനവും കൈകാര്യം ചെയ്യുന്ന എൻടിപിസി 2023- ഓടെ 2032-ഓടെ 130 GW കമ്പനിയായി മാറാൻ കമ്പനി ലക്ഷ്യമിടുന്നത്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ഈ പൊതുമേഖലാ കമ്പനിയിൽ 15.7 ശതമാനം ഓഹരികൾ വിദേശ നിക്ഷേപകരുടേതാണ്. 30.5 ശതമാനമാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്കുള്ളത്. ഒരു വര്‍ഷത്തിനിടെ നേട്ടത്തിന്റെ പാദയിലാണ് എന്‍ടിപിസി ഓഹരി. 132 രൂപയില്‍ നിന്നാണ് കമ്പനി നിലവിലെ വിലയായ 173 രൂപയിലേക്ക് എത്തിയത്.

2022 മാർച്ചിൽ 52 ആഴ്ച താഴ്ന്ന വിലയായ 126 രൂപയിലായിരുന്നു ഓഹരി വില. ഇവിടെ നിന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 182.95 രൂപയിലെത്തി 37.30 ശതമാനത്തിന്റെ നേട്ടം എൻടിപിസി ഓഹരിയുടമകൾക്ക് നൽകി. ഇനിയും വളർച്ച സാധ്യതയാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ എന്‍ടിപിസിയില്‍ കാണുന്നത്. 

സാമ്പത്തികം

സാമ്പത്തികം

2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ അറ്റ ആദായം ഇത് മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 5 ശതമാനം വളർന്ന് 4,854.36 കോടി രൂപയിലെത്തിയിട്ടുണ്ട്. പാദഫലത്തിൽ മൊത്ത വരുമാനം കഴിഞ്ഞ വർഷത്തെ 33,783.62 കോടി രൂപയിൽ നിന്ന് 44,989.21 കോടി രൂപയായി ഉയർന്നു.

പവര്‍ സെക്ടറിലെ കമ്പനികളുടെ പിഇ അനുപാതം 13.76 ശതമാനമായിരിക്കുമ്പോള്‍ എന്‍ടിപിസിയുടെത് 9.72 മടങ്ങാണ്. പ്രതിയോഹരി വരുമാനം 17.76 രൂപയാണ്. പ്രതിയോഹരി ബുക് വാല്യു 143.49 രൂപയും. 12 മാസത്തിനിടെ 7.25 രൂപയാണ് കമ്പനി ലാഭ വിഹിതം കൈമാറിയത്. തുടർച്ചയായി ലാഭ വിഹിതം കൈമാറുന്ന കമ്പനിയുടെ ഡിവിഡന്റ് യീൽഡ് 4.20 ശതമാനമാണ്. 

ഇപ്പോൾ വാങ്ങാം | ലക്ഷ്യ വില 200 രൂപ

ഇപ്പോൾ വാങ്ങാം | ലക്ഷ്യ വില 200 രൂപ

ഊർജ രം​ഗത്ത് നിന്നുണ്ടാകുന്ന ശക്തമായ ഡിമാൻഡ് ശ്രദ്ധിക്കേണ്ടതാണ്. 2023 സാമ്പത്തിക വർഷത്തിൽ സെപ്തംബർ വരെ 10 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. ഡിസംബർ മാസത്തിലും വലിയ ആവശ്യക്ത ഉയർന്നു. വേനൽക്കാലത്ത് വൈദ്യുതി ആവശ്യകതയിൽ ഇരട്ടയക്ക വളർച്ച കമ്പനി പ്രതീക്ഷിക്കുന്നു. പുനരുപയോ​ഗിക്കാവുന്ന ഊർജസ്രോതസുകൾ വിപുലീകരിക്കാനുള്ള ശ്രമങ്ങൾ എൻടിപിസിയുടെ ഭാ​ഗത്തു നിന്നുണ്ടാകുന്നുണ്ട്. 

16 ശതമാനത്തിന്റെ നേട്ടം

നിലവിലെ 3.1 GW പ്രവർത്തന ശേഷി 15GW/60GW ആയി വികസിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതോടൊപ്പം വിതരണ കുടിശ്ശിക കുറയുന്നതാണ് മറ്റൊരു പോസറ്റീവ്. 49 ശതമാനം ഇടിഞ്ഞ് 2023 ഫെബ്രുവരിയിൽ 58,647 കോടി രൂപയിലെത്തി.

ഇത് എൻടിപിസി പോലുള്ള പവർ കമ്പനികളുടെ ബാലൻസ് ഷീറ്റിനെ ശക്തിപ്പെടുത്തും. ഇക്കാരണങ്ങളാൽ എൻടിപിസി ഓഹരികൾ 200 രൂപ ലക്ഷ്യ വില കണക്കാക്കി ഇപ്പോൾ വാങ്ങാമെന്നാണ് ഷെയർഖാൻ നിർദ്ദേശിക്കുന്നത്. ഇതുപ്രകാരം ഇപ്പോൾ വാങ്ങിയാൽ 16 ശതമാനത്തിന്റെ നേട്ടം ലഭിക്കും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X