ഓഹരി വിപണി നിക്ഷേപകർക്ക് ഇരട്ട നേട്ടം ലഭിക്കാനുള്ള അവസരമാണ് ഡിവിഡന്റുകൾ. ദീർഘകാലം നിക്ഷേപിക്കുന്നവരാണെങ്കിൽ ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനൊപ്പം ലാഭവിഹിതം വഴിയും നല്ലൊരു തുക സമ്പാദിക്കാം. അഞ്ച് വർഷമായി തുടർച്ചയായി ലാഭവിഹിതം നൽകുന്ന 5 ബജാജ് ഗ്രൂപ്പ് ഓഹരികൾ നാലാം പാദഫലത്തിന് പിന്നാലെ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. അന്തിമ ലാഭവിഹിതമായി 1500 ശതമാനം വരെ ലാഭവിഹിതമാണ് കമ്പനികൾ നൽകുന്നത്. എല്ലാ കമ്പനികളും ജൂൺ 30 നുള്ളിലാണ് റെക്കോർഡ് തീയതി നിശ്ചയിച്ചിട്ടുള്ളത്. വിശദാംശങ്ങൾ നോക്കാം.
ബജാജ് ഹോൾഡിംഗ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്
ബജാജ് ഹോൾഡിംഗ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ 10 രൂപ മുഖവിലയുള്ള ഓഹരികൾക്ക് 130 ശതമാനമാണ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. റെക്കോർഡ് തീയതിക്കുള്ളിൽ ഓഹരി സ്വന്തമാക്കുന്നവർക്ക് പ്രതിയോഹരി 13 രൂപ രൂപ ലഭിക്കും. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി ഓഹരിയൊന്നിന് 123 രൂപ മൊത്തം ലാഭവിഹിതം നൽകി.
6,920.95 രൂപയിലാണ് ഓഹരികൾ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഡിവിഡന്റ് യീൽഡ് 1.95 ശതമാനമാണ്. ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി വില 35.24 ശതമാനവും മൂന്ന് വർഷത്തിനിടെ 258.63 ശതമാനം ഉയർന്നു.

ബജാജ് ഓട്ടോ ലിമിറ്റഡ്
ബജാജ് ഓട്ടോ ലിമിറ്റഡ് 1400 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഓഹരിയൊന്നിന 140 രൂപ ലഭിക്കും. നിലവിലെ ഓഹരി വിലയായ 4547.90 രൂപ പ്രകാരം 3.08 ശതമാനമാണ് ഡിവിഡന്റ് യീൽഡ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 26.17 ശതമാനവും മൂന്ന് വർഷത്തിനിടെ 73.07 ശതമാനവും ഓഹരി വില മുന്നേറി.
മഹാരാഷ്ട്ര സ്കൂട്ടേഴ്സ് ലിമിറ്റഡ്
10 രൂപ മുഖവലിയുള്ള മഹാരാഷ്ട്ര സ്കൂട്ടേഴ്സ് ലിമിറ്റഡിന്റെ ഓഹരികൾക്ക് 600 ശതമാനം അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിയോഹരി 60 രൂപ ലഭിക്കും. 4999.50 രൂപയാണ് നിലവിലെ ഓഹരി വില. ഇതുപ്രകാരം 3.60 ശതമാനമാണ് ഡിവിഡന്റ് യീൽഡ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി വില 38.45 ശതമാനം ഉയർന്നു. മൂന്ന് വർഷത്തിനിടെ 152.34 ശതമാനമാണ് നേട്ടം.
ബജാജ് ഫിൻസെർവ്
ബജാജ് ഫിൻസെർവ് ലിമിറ്റഡ് 1 രൂപ മുഖവിലയുള്ള ഓഹരികൾക്ക് 80 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിയോഹരി 0.80 രൂപ ലാഭവിഹിതമായി ലഭിക്കും. 1420.40 രൂപയിലാണ് വ്യാഴാഴ്ച ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇതുപ്രകാരം 0.03 ശതമാനമാണ് ഡിവിഡന്റ് യീൽഡ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരി വില 6.82 ശതമാനവും മൂന്ന് വർഷത്തിനിടെ 204.78 ശതമാനവും ഉയർന്നു.
ബജാജ് ഫിനാൻസ്
2 രൂപ മുഖവിലയുള്ള ഓഹരിക്ക് 1500 ശതമാനം അന്തിമ ലാഭവിഹിതമാണ് ബജാജ് ഫിനാൻസ് പ്രഖ്യാപിച്ചത്. 30 രൂപ വീതം ഓഹരിയൊന്നിന് ലഭിക്കും. വ്യാഴാഴ്ച 6663.45 രൂപയിൽ ക്ലോസ് ചെയ്ത ബജാജ് ഫിനാൻസ് ഓഹരികൾക്ക് 0.30 ശതമാനമാണ് ഡിവിഡന്റ് യീൽഡ്. ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 18.89 ശതമാനം ഉയർന്നു. മൂന്ന് വർഷത്തിനിടെ 220.78 ശതമാനമാണ് നേട്ടം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications