ഏപ്രിൽ മാസത്തിൽ മാത്രം 50% നേട്ടമുണ്ടാക്കി ആർവിഎൻഎൽ; ഈ പൊതുമേഖലാ ഓഹരികൾ വാങ്ങാമോ? വി​ദ​ഗ്ധർ പറയുന്നതെന്ത്

മാർച്ച് മാസത്തിലെ തിരുത്തലിന് ശേഷം ഇന്ത്യൻ ഓഹരി വിപണി തിരിച്ചുവരവ് കാണിച്ച മാസമായിരുന്നു ഏപ്രിൽ. മാസത്തിലെ അവസാന വ്യാപാര ദിവസത്തിൽ 18,000 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. വിപണി മുന്നേറ്റം കാണിച്ചപ്പോൾ ഏപ്രില്‍ മാസത്തില്‍ ആരോഗ്യകരമായ റിട്ടേണാണ് പൊതുമേഖലാ ഓഹരികള്‍ നല്‍കിയത്. പൊതുമേഖലാ ഓഹരികള്‍ നിന്ന് 56 ശതമാനം റിട്ടേൺ ലഭിച്ചപ്പോൾ മുന്നിൽ നിന്ന് നയിച്ചത് റെയില്‍വെ ഓഹരികള്‍ തന്നെയാണ്.

ഏപ്രിൽ മാസത്തിൽ നിഫ്റ്റി പിഎസ്‍യു സൂചിക 10 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഇക്കാലയളവിൽ നിഫ്റ്റിയും സെൻസെക്സും 3 ശതമാനം ഉയർന്നു. 28 പൊതുമേഖലാ ഓഹരികള്‍ ഇരട്ടയക്ക നേട്ടം നല്‍കിയപ്പോൾ ഇതില്‍ ഏഴെണ്ണം 20 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി. മേയ് മാസത്തിലും ഇതേ നേട്ടം തുടരാൻ റെയിൽവെ ഓഹരികൾക്ക് സാധിക്കുമോ എന്നതാണ് നിക്ഷേപകരുടെ ചോദ്യം.

റെയിൽവെ ഓഹരികൾക്ക് കുതിപ്പ്

റെയില്‍ മന്ത്രാലയത്തിന് കീഴിലുള്ള റെയില്‍ വികാസ് നിഗ (ആർവിഎൻഎൽ)മാണ് ഇക്കാലയളവില്‍ നേട്ടമുണ്ടാക്കിയ പൊതുമേഖലാ ഓഹരി. ഏപ്രില്‍ മാസത്തില്‍ 50 ശതമാനം നേട്ടമാണ് ആര്‍വിഎന്‍എല്‍ ഓഹരി നൽകിയത്. ഇതേ കാലയളവില്‍ ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (ഐആര്‍എഫ്‌സി) 20 ശതമാനവും ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ 32.68 ശതമാനവും നേട്ടമുണ്ടാക്കി.

ഏപ്രിൽ മാസത്തിൽ മാത്രം 50% നേട്ടമുണ്ടാക്കി ആർവിഎൻഎൽ; ഈ പൊതുമേഖലാ ഓഹരികൾ വാങ്ങാമോ?

നേട്ടത്തിനുള്ള കാരണങ്ങൾ

മികച്ച ഓര്‍ഡറുകൾ നേടാനായതും മികച്ച ടെക്കിനിക്കല്‍ ഔട്ടലുക്കും ഓഹരിക്ക് തുണയായി. ബജറ്റിൽ വന്‍തോതിലുള്ള റെയില്‍വേ അടിസ്ഥാന സൗകര്യ ചെലവുകളും മൊത്തത്തിലുള്ള ഓര്‍ഡര്‍ ഇന്‍ഫ്ളോയും റെയില്‍വേ ഓഹരികള്‍ക്ക് മുന്നേറ്റത്തിന് സഹായിച്ചു എന്നതാണ് വിശകലന വിദ​ഗ്ധരുടെ നി​ഗമനം.

വലിയ നിർമാണങ്ങൾക്ക് പഠനങ്ങൾ ആവശ്യമുള്ളതിനാൽ വലിയ തോതില്‍ കണ്‍സള്‍ട്ടിംഗ് ബിസിനസുകള്‍ നടത്തുന്ന ആര്‍വിഎന്‍എല്‍ പോലുള്ള കമ്പനികള്‍ ഗുണഭോക്താക്കളായിരിക്കുമെന്ന് സ്വതന്ത്ര അനലിസ്റ്റായ ആനന്ദ് ടണ്ടൻ പറഞ്ഞു. 

മികച്ച ഓർഡർ ബുക്ക്

റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിന് 30- 35 ശതമാനം വരെ സംഭാവന നൽകുന്നത് ആർവിഎൻഎൽ ആണ്. 2023 മാർച്ച് 31 നുള്ള കണക്ക് പ്രകാരം 55,000-60,000 കോടിയുടെ ഓർഡർ ബുക്ക് ആർവിഎൻഎല്ലിനുണ്ട്. 55,000 കോടി രൂപയിൽ 20 ശതമാനം മാർക്കറ്റ് ബിഡ്ഡിംഗ് വഴിയും ബാക്കിയുള്ളവ റെയിൽവേ പദ്ധതികളുമാണ്.

ആര്‍വിഎന്‍ലും ജര്‍മന്‍ കമ്പനിയായ സിമെന്‍സുമായി ചേര്‍ന്നുള്ള കണ്‍സേര്‍ഷ്യം ഗുജറാത്ത് മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ 2 വ്യത്യസ്ത ഓര്‍ഡറുകളാണ് സ്വന്തമാക്കിയത്. നോർത്ത് സെൻട്രൽ റെയിൽവെയുടെ ജാൻസി ഡിവിഷനിൽ ഓട്ടോമാറ്റിക്ക് സി​ഗ്നൽ സംവിധാനത്തിനുള്ള 121 കോടി രൂപയുടെ കരാറും ആർവിഎൻഎൽ ഏപ്രിലിൽ സ്വന്തമാക്കിയിരുന്നു. 

ലക്ഷ്യവില

അടുത്ത 6 മാസത്തിനുള്ളില്‍ ഓഹരികള്‍ 150 രൂപ കടക്കാൻ സാധ്യയുണ്ട് എന്നാണ് ടെക്‌നിക്കല്‍ അനലിസ്റ്റുകളുടെ നിരീക്ഷണം. നിലവിൽ ടെക്നിക്കൽ ഔട്ട്ലുക്കിൽ ആർവിഎൻഎൽ ഓഹരികൾ മികച്ച നിലയിലാണ്.

ഇത് അടിസ്ഥാനപ്പെടുത്തി ജിഎസിഎൽ ബ്രോക്കിം​ഗ് സിഇഒ രവി സിം​ഗാൾ ആറ് മാസത്തിനുള്ളില്‍ 188 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില.75 രൂപയാണ് സ്റ്റോപ്പ് ലോസായി പറയുന്നത്. ചൊവ്വാഴ്ച രാവിലെ 10.45 ന് 9.11 ശതമാനം ഉയർന്ന് 117.35 രൂപയിലാണ് ആർവിഎൻഎൽ ഓഹരികൾ വ്യാപാരം നടക്കുന്നത്.

മറ്റു പിഎസ്‍യു ഓഹരികൾ

പിഎസ്‍യു ബാങ്കിം​ഗ് ഓഹരികളും ഏപ്രിൽ മാസത്തെ മുന്നേറ്റത്തിൽ നേട്ടമുണ്ടാക്കി പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് 40 ശതമാനമാണ് ഒരു മാസത്തിനിടെ ഉയർന്നത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (25%), യൂക്കോ ബാങ്ക് (23%), ബാങ്ക് ഓഫ് മഹരാഷ്ട്ര (22%), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (14%) എന്നിങ്ങനെ നേട്ടമുണ്ടാക്കി. ഒരു മാസത്തിനിടെ നഷ്ടത്തിൽ ക്ലോസ് ചെയ്തത് 2 ഓഹരികളാണ്. സെയിലും 0.28 ശതമാനവും എന്‍ടിപിസി 2.11 ശതമാനവും ഇടിഞ്ഞു.

അറിയിപ്പ്

മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X