മികച്ച അടിത്തറയുള്ള ശക്തമായ ഓഹരികള്‍ ദീര്‍ഘകാല ലക്ഷ്യം വെച്ച് വാങ്ങുന്നവര്‍ വിപണിയിലെ തകര്‍ച്ചകളെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വിലയിടിയുന്ന സമയത്ത് ഓഹരികള്‍ ഓഹരികള്‍ വാങ്ങാന്‍ സാധിച്ചാല്‍ വലിയ നേട്ടം ഓഹരി വിലയില്‍ ഉറപ്പാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ നിക്ഷേപത്തിന് തിരഞ്ഞെടുക്കുന്നത് മികച്ച ലാഭ വിഹിതം നല്‍കുന്ന കമ്പനികളാണെങ്കില്‍ നിക്ഷേപകന് ഇരട്ടിയാണ് ലാഭം. ഇത്തരത്തില്‍ 9.10 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള വരുന്ന 12 മാസ കാലയളവില്‍ 7.5 ശതമാനം വളര്‍ച്ച സാധ്യത പറയുന്നൊരു മിഡ്കാപ് ഫാർമ ഓഹരിയെ പറ്റിയാണ് ഈ ലേഖനം.
സനോഫി ഇന്ത്യ ലിമിറ്റഡ്
ലോകത്തിലെ മുന്‍നിര ഹെല്‍ത്ത് കെയര്‍ കമ്പനികളിലൊന്നായ സനോഫിയുടെ ഇന്ത്യന്‍ സബ്‌സിഡിയറിയാണ് സനോഫി ഇന്ത്യ ലിമിറ്റഡ്. സനോഫിക്കും ഇതിന്റെ സബ്‌സിഡയറിയായ ഹോച്ചസ്റ്റ് ജിഎംബിഎച്ചുമാണ് സനോഫി ഇന്ത്യയുടെ പ്രധാന ഓഹരി ഉടമകള്‍. കാർഡിയോളജി, വാക്സിനുകൾ, വേദന സംഹാരി, ഡെർമറ്റോളജി തുടങ്ങിയ ചികിത്സയ്ക്കുള്ള മരുന്നുകൾ കമ്പനി നിർമിക്കുന്നു.
ഇന്ത്യയില്‍ ഹൈദരാബാദും ഗോവയിലുമായി 2 നിര്‍മാണ യൂണിറ്റുകള്‍ സനോഫിക്കുണ്ട്. 60.4 ശതമാനം ഓഹരികളും പ്രമോട്ടർമാരുടെ കൈയ്യിലാണ്. വിദേശ നിക്ഷേപകർക്ക് 6.9 ശതമാനം ഓഹരികളും മ്യൂച്വൽ ഫണ്ടുകൾക്ക് 9.4 ശതമാനം ഓഹരികളും റീട്ടെയിൽ നിക്ഷേപകർക്ക് 13.41 ശതമാനം ഓഹരികളും കമ്പനിയിലുണ്ട്.
ഡിവിഡന്റ് ചരിത്രം
2023 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് തവണയാണ് സനോഫി ഇന്ത്യ ലാഭ വിഹിതം കൈമാറിയത്. 2022 ഏപ്രിലില്‍ 309 രൂപ പ്രത്യേക ഡിവിഡന്റും 181 രൂപ ഫൈനല്‍ ഡിവിഡന്റും നല്‍കി. ഓഗസ്റ്റില്‍ 193 രൂപ പ്രത്യേക ഡിവിഡന്റും കമ്പനി നിക്ഷേപകര്‍ക്ക് കൈമാറി. മൂന്ന് തവണകളിലായി 683 രൂപയാണ് സനോഫി ഇന്ത്യ കൈമാറിയ ലാഭ വിഹിതം.
2023 സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ സനോഫി ഇന്ത്യ ഓഹരികള്‍ 7,500 രൂപ നിലവാരത്തിലാണ് ട്രേഡ് ചെയ്തിരുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം സനോഫി ഇന്ത്യയില്‍ നിക്ഷേപിച്ചൊരാള്‍ക്ക് ലഭിക്കുന്ന ഡിവിഡന്റ് യീല്‍ഡ് 9.10 ശതമാനമാണ്.
നിലവിലെ വിപണി വിലയായ 5,746 രൂപയില്‍ 11.89 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ്. ഡിസംബർ പാദഫലത്തിന് ശേഷം കമ്പനി 194 രൂപ അന്തിമ ലാഭ വിഹിതവും 183 രൂപ പ്രത്യേക ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റ് 28 ആണ് ഇതിനുള്ള റെക്കോര്‍ഡ് തീയതിയായി കമ്പനി തീരുമാനിച്ചിട്ടുള്ളത്.
ഓഹരി വില
13,233 കോടി രൂപ വിപണി മൂലധനമുള്ളൊരു മിഡ്കാപ് ഫാർമ ഓഹരിയാണ് സനോഫി ഇന്ത്യ. 2023 ല്‍ ഇതുവെ 1.21 ശതമാനം ഇടിവാണ് സനോഫി ഇന്ത്യ ഓഹരികളിലുണ്ടായത്. കഴിഞ്ഞ 1 വര്‍ഷത്തിനിടെ 21.31 ശതമാനം തിരുത്തല്‍ നേരിട്ടു. തിങ്കളാഴ്ച 5765 രൂപയിലാണ് സനോഫി ഇന്ത്യ ഓഹരികള്‍ ക്ലോസ് ചെയ്തത്. 21.32 മടങ്ങാണ് പിഇ റേഷ്യോ. പ്രതിയോഹരി ബുക്ക് വാല്യു 553.97 രൂപയാണ്.
സാമ്പത്തികം
ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 671.9 കോടി രൂപയുടെ വരുമാനമാണ് സനോഫി ഇന്ത്യ നേടിയത്. ഇത് 2.3 ശതമാനത്തിന്റെ കുറവാണ്. 2022ലെ ഇതേ പാദത്തിൽ 687.9 കോടിയായിരുന്നു വരുമാനം. ഇബിഐടിഡിഎ 31.2 ശതമാനം വളർന്ന് 166.9 കോടി രൂപയാണ്. 130 കോടി രൂപയുടെ നികുതി കഴിച്ചുള്ള ലാഭവും കമ്പനി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ 44.8 ശതമാനം അധികമാണിത്.
ലക്ഷ്യവില
കട രഹിത ബാലൻസ് ഷീറ്റ്, ശക്തമായ പണമൊഴുക്ക്, തുടർച്ചയായി നൽകുന്ന മികച്ച ലാഭവിഹിതം എന്നിവ ഈ മിഡ്കാപ് ഫാർമ ഓഹരിയുടെ ഗുണങ്ങളായാണ് ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ വിലയിരുത്തുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നതിനുള്ള ഊന്നൽ, മന്ദഗതിയിലുള്ള ബിസിനസിന്റെ വിഭജനം എന്നിവ കമ്പനിയുടെ പ്രവർത്തന ലാഭ മാർജിനിൽ വർധനവുണ്ടാക്കി.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നികുതി കിഴിച്ചുള്ള വരുമാനത്തിൽ ഒറ്റഅക്ക സിഎജിആർ വളർച്ചയാണ് ഷെയർഖാൻ വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 6200 രൂപ ലക്ഷ്യവിലയിൽ ഓഹരികൾ വാങ്ങാനാണ് നിർദ്ദേശം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications