ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വായ്പകളുടെ എംസിഎൽആർ നിരക്ക് 10 ബേസിസ് പോയിന്റ് കുറയ്ക്കാൻ തീരുമാനിച്ചു.ഇതോടെ എംസിഎൽആറുമായി ബന്ധിപ്പിച്ചിരിക്കുന്ന എസ്‌ബിഐയുടെ വീട്, കാർ, മറ്റ് റീട്ടെയിൽ വായ്പകൾ എന്നിവയുടെ പലിശ നിരക്ക് കുറയും. പുതിയ നിരക്കുകൾ ഡിസംബർ 10 മുതൽ പ്രാബല്യത്തിൽ വരും.
വായ്പാ നിരക്ക് 8.00 ശതമാനത്തിൽ നിന്ന് 7.90 ശതമാനമായാണ് കുറയുന്നത്. ഈ സാമ്പത്തിക വർഷം എസ്‌ബിഐ എംസിഎൽആർ നിരക്ക് തുടർച്ചയായി എട്ടാം തവണയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഭവനവായ്പയിലും വാഹന വായ്പയിലും 25 ശതമാനം വിപണി വിഹിതമാണ് ബാങ്കിനുള്ളതെന്നും എസ്‌ബിഐ പറയുന്നു.

നിങ്ങളുടെ ഭവനവായ്പ എസ്‌ബിഐയുടെ എംസിഎൽആർ നിരക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, ഏറ്റവും പുതിയ നിരക്ക് കുറയ്ക്കൽ നിങ്ങളുടെ ഇഎംഐകളെ ഉടനടി കുറയ്ക്കില്ല. എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ ഇഎംഐ കുറയണമെങ്കിൽ സാധാരണയായി ഒരു വർഷത്തെ കാലാവധിയാണുള്ളത്.
ഈ മാസം ആദ്യം ആർബിഐയുടെ റിപ്പോ നിരക്ക് 5.15 ശതമാനമായി നിലനിർത്തിയിരുന്നു. എന്നാൽ ഈ വർഷം ഇതുവരെ റിസർവ് ബാങ്ക് ബെഞ്ച്മാർക്ക് വായ്പാ നിരക്ക് 135 ബേസിസ് പോയിൻറാണ് കുറച്ചിരിക്കുന്നത്. ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് എസ്‌ബിഐ. 2019 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് എസ്‌ബിഐക്ക് 30 ലക്ഷം കോടി രൂപയുടെ നിക്ഷേപ അടിത്തറയാണുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
