ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വായ്പാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. ബാങ്കിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് നിക്ഷേപ പലിശ നിരക്ക് 3 ശതമാനത്തിൽ നിന്ന് 2.75 ശതമാനമായാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് 2020 ഏപ്രിൽ 19 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അറിയിച്ചു.
സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് 25 ബിപിഎസ് കുറച്ചു;
നിലവിൽ സേവിംഗ്സ് അക്കൗണ്ടുകളിലെ ഒരു ലക്ഷം രൂപ വരെയും അതിന് മുകളിലും ഉള്ള നിക്ഷേപത്തിന് എസ്ബിഐ നൽകുന്ന പലിശ നിരക്ക് 3 ശതമാനമാണ്. എന്നാൽ പുതിയ നിരക്ക് 2020 ഏപ്രിൽ 19 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അറിയിച്ചു. ഇത് പ്രകാരം ഒരു ലക്ഷം രൂപ വരെയും അതിന് മുകളിലും ഉള്ള ബാലൻസിന് 2.75 ശതമാനം പലിശ നിരക്കായിരിക്കും ബാങ്ക് നൽകുക. അതായത് 3 ശതമാനത്തിൽ നിന്ന് 25 ബേസിസ് പോയിന്റുകൾ (ബിപിഎസ്) കുറച്ച് 2.75 ശതമാനമാക്കി.

എസ്ബിഐ എംസിഎൽആർ നിരക്കും കുറച്ചു;
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎൽആർ) കുറച്ചു. ഒരു വർഷത്തെ കാലവധിയുളള എംസിഎൽആർ നിരക്കിൽ 35 ബേസിസ് പോയിന്റ്സിന്റെ (ബിപിഎസ്) കുറവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള് ഏപ്രിൽ 10 മുതലാണ് പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ മാസം റിസർവ് ബാങ്ക് (ആർബിഐ) റിപ്പോ നിരക്കിൽ 75 ബേസിസ് പോയിൻറ് കുറച്ചതിന്റെ ഫലമായിട്ടാണ് എസ്ബിഐ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് കുറച്ചത്. 2020 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വന്ന ഒരു വർഷത്തെ എംസിഎൽആർ 7.75 ശതമാനത്തിൽ നിന്ന് പ്രതിവർഷം 7.40 ശതമാനമായി കുറയുമെന്ന് എസ്ബിഐ ഒരു പ്രസ്താവനയിൽ പറഞ്ഞത്. ഭവന വായ്പകൾ പോലെ എംസിഎൽആർ ലിങ്ക്ഡ് ഫ്ലോട്ടിംഗ് റേറ്റ് വായ്പ എടുത്തിട്ടുളള എസ്ബിഐ ഉപഭോക്താക്കൾക്ക് ഈ നീക്കം ഗുണം ചെയ്യുന്നതാണ്. കാരണം ഇവരുടെ പലിശ നിരക്കുകൾ കുറയുന്നതാണ്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
