ഉപയോക്താക്കള്‍ക്ക് ആശ്വാസമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), വ്യാഴാഴ്ച വായ്പാ നിരക്ക് 15 ബേസിസ് പോയിന്റ് കുറച്ചു. കൂടാതെ, മുതിര്‍ന്ന പൗരന്മാര്ക്കായി ഉയര്‍ന്ന പലിശനിരക്കിലുള്ള പ്രത്യേക നിക്ഷേപ പദ്ധതിയും അവതരിപ്പിച്ചു. റീട്ടെയില്‍ ടേം നിക്ഷേപ വിഭാഗത്തിലെ മുതിര്‍ന്ന പൗരന്മാര്ക്കായി രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവ്, 'എസ്ബിഐ വീ കെയര്‍ ഡെപ്പോസിറ്റ്' എന്ന പദ്ധതിയാണ് അവതരിപ്പിച്ചത്.
പുതിയ പദ്ധതിയ്ക്ക് കീഴില്‍, മുതിര്‍ന്ന പൗരന്മാരുടെ അഞ്ച് വര്‍ഷമോ അതിന് മുകളിലോ കാലാവധിയുള്ള ടേം നിക്ഷേപങ്ങള്‍ക്ക് 30 ബേസിസ് പോയിന്റ് പ്രീമിയം അധികമായി നല്കപ്പെടും. 2020 സെപ്റ്റംബര്‍ 30 വരെ ഈ പദ്ധതി പ്രാബല്യത്തിലുണ്ടായിരിക്കുമെന്നും എസ്ബിഐ അറിയിച്ചു. എന്നിരുന്നാലും, സിസ്റ്റത്തിലും ബാങ്കിലുമുള്ള മതിയായ പണലഭ്യത കണക്കിലെടുത്ത് മെയ് 12 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള റീട്ടെയില്‍ ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റായി കുറച്ചു.
വായ്പാ നിരക്കിന്റെ പരിഷ്കരണവുമായി ബന്ധപ്പെട്ട്, ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎല്‍ആര്‍) 7.40 ശതമാനത്തില്‍ നിന്ന് 7.25 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നും ഇത് മെയ് പത്ത് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ബാങ്ക് പറയുന്നു. തല്‍ഫലമായി, യോഗ്യതയുള്ള ഭവന വായ്പ അക്കൗണ്ടുകളിലെ (എംസിഎല്‍ആറുമായി ബന്ധപ്പെടുത്തിയിട്ടുള്ള) 30 വര്‍ഷം കാലാവധിയുള്ള 25 ലക്ഷം രൂപ വായ്പയുടെ മാസതവണകള്‍ ഏകദേശം 255 രൂപ നിരക്കില്‍ കുറയാനിടയുണ്ടെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായി ഇത് പന്ത്രണ്ടാമത്തെ പ്രാവശ്യമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് കുറയുന്നത്. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട്, അഞ്ച് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള ടേം നിക്ഷേപങ്ങള്‍ക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്ക് ബാധകമാണ്. അഞ്ച് വര്‍ഷവും അതിനു മുകളില്‍ കാലാവധിയുള്ളതുമായ റീട്ടെയില്‍ ടേം നിക്ഷേപങ്ങള്‍ക്ക് (പുതിയ പദ്ധതി പ്രകാരം) പൊതുജനങ്ങള്‍ക്ക് ബാധകമായ നിരക്കിനെക്കാള്‍ 80 ബേസിസ് പോയിന്റുകള്‍ കൂടുതലാണെന്നും (30 ബേസിസ് പോയിന്റ് അധിക പ്രീമിയം) ബാങ്ക് വ്യക്തമാക്കി.
അത്തരം നിക്ഷേപങ്ങള്‍ നേരത്തെ പിന്‍വലിച്ചാല്‍ ഈ അധിക പ്രീമിയം അടയ്ക്കേണ്ടി വരില്ല. കഴിഞ്ഞ മാസം, ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിലയില്‍ എസ്ബിഐ എംസിഎല്‍ആര്‍ 35 ബേസിസ് പോയിന്റ് കുറച്ചിരുന്നു. ഇത് പ്രകാരം ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.75 ശതമാനത്തില്‍ നിന്ന് പ്രതിവര്‍ഷം 7.40 ശതമാനമായി കുറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
