പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഫണ്ട് അധിഷ്ഠിത വായ്‌പാ നിരക്ക് (എംസിഎൽആർ) കുറച്ചു. ഒരു വർഷത്തെ കാലവധിയുളള എംസിഎൽആർ നിരക്കിൽ 35 ബേസിസ് പോയിന്റ്സിന്റെ (ബിപിഎസ്) കുറവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം റിസർവ് ബാങ്ക് (ആർബിഐ) റിപ്പോ നിരക്കിൽ 75 ബേസിസ് പോയിൻറ് കുറച്ചതിന്റെ ഫലമായിട്ടാണ് എസ്‌ബിഐയിൽ നിന്നുള്ള ഈ നീക്കം.
ഭവന, വാഹന വായ്‌പകൾക്ക് ഈ നീക്കം ഗുണം ചെയ്യും
ഭവന വായ്‌പകൾ പോലെ എംസിഎൽആർ-ലിങ്ക്‌ഡ് ഫ്ലോട്ടിംഗ് റേറ്റ് വായ്‌പ എടുത്തിട്ടുളള എസ്‌ബിഐ ഉപഭോക്താക്കൾക്ക് ഈ നീക്കം ഗുണം ചെയ്യും. കാരണം ഇവരുടെ പലിശ നിരക്കുകൾ കുറയുന്നതാണ്. 2020 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു വർഷത്തെ എംസിഎൽആർ 7.75 ശതമാനത്തിൽ നിന്ന് പ്രതിവർഷം 7.40 ശതമാനമായി കുറയുമെന്ന് എസ്‌ബിഐ പ്രസ്താവനയിൽ പറഞ്ഞു. നിങ്ങൾ എസ്‌ബിഐയിൽ നിന്ന് 25 വർഷത്തേക്കുള്ള ഭവനവായ്‌പ എടുത്തിട്ടുണ്ടെങ്കിൽ (എംസിഎൽആറുമായി ലിങ്ക് ചെയ്തിട്ടുള്ള) എംസിഎൽആർ കട്ട് പ്രകാരം ഒരു ലക്ഷത്തിന് 23 രൂപ വരെ ഇഎംഐയിൽ നിന്ന് കുറയുമെന്ന് എസ്‌ബിഐ അറിയിച്ചു. അതായത് 30 ലക്ഷം രൂപയുടെ വായ്‌പയിൽ നിങ്ങളുടെ ഇഎംഐ 691 രൂപ കുറയും. അതുപോലെ, നിങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 10 ലക്ഷം രൂപയുടെ കാർ ലോൺ ഉണ്ടെങ്കിൽ, ഈ എംസിഎൽആർ കട്ട് നിങ്ങളുടെ ഇഎംഐയിൽ നിന്ന് 169 രൂപ കുറയ്‌ക്കും.

എംസിഎൽആറുമായി ബന്ധിപ്പിച്ച പലിശ നിരക്കുകളുള്ള എല്ലാ ഭവന, വാഹന വായ്‌പക്കാർക്കും എംസിഎൽആർ കുറയ്‌ക്കുന്നതിന്റെ ആനുകൂല്യം ഉടൻ ലഭിക്കില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതായത് എംസിഎൽആറുമായി ബന്ധിപ്പിച്ചവരുടെ പലിശ നിരക്ക് അവരുടെ വായ്‌പയുടെ പുനസജ്ജീകരണ തീയതിയിൽ മാത്രമേ മാറ്റം വരുത്തുകയുള്ളൂ. ചില ബാങ്കുകൾ വർഷത്തിൽ ഒരിക്കൽ മാത്രമേ എംസിഎൽആറുമായി ബന്ധപ്പെട്ട വായ്‌പ നിരക്കുകൾ പുനസജ്ജീകരിക്കാറുള്ളൂ. എന്നാൽ ആക്‌സിസ് ബാങ്ക് പോലുള്ള ചില ബാങ്കുകൾ വർഷത്തിൽ രണ്ടുതവണ വായ്പാ നിരക്കുകൾ പുനസജ്ജീകരിക്കാറുണ്ട്.
എസ്‌ബിഐ ഫണ്ട് അധിഷ്ഠിത വായ്‌പാ നിരക്ക് വെട്ടിക്കുറച്ചതിനെത്തുടർന്ന്, മറ്റ് ബാങ്കുകളും അവരുടെ വായ്പാ നിരക്കിൽ സമാനമായ കുറവ് വരുത്തുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. കാരണം നിരക്ക് തീരുമാനിക്കുന്നതിൽ മറ്റ് ബാങ്കുകളും പൊതുമേഖലാ ബാങ്കായ എസ്‌ബിഐയെയാണ് പിന്തുടരാറുള്ളത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications