സേവിംഗ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്ത യുപിഐ ഐഡി വഴിയും ഡെബിറ്റ് കാർഡ് വഴിയും ദിവസവും വ്യത്യസ്ത ഇടപാടുകൾ നടത്തുന്നവരാകും. ഓരോ ദിവസവും കൃത്യമായി അക്കൗണ്ട് പരിശോധിക്കുന്നവർക്ക് മാത്രമാണ് എത്ര തുക അക്കൗണ്ടിൽ നിന്ന് ഈടാക്കിയെന്നും ബാങ്ക് അധിക ചാർജുകൾ ഈടാക്കിയിട്ടുണ്ടോയെന്നും മനസിലാക്കാൻ സാധിക്കുക. പല ഇടപാടുകൾക്കും ബാങ്കുകൾ പരിധി നിശ്ചയിചിട്ടുണ്ട്. ഇതിനാൽ പരിധി കഴിഞ്ഞ് ഇടപാട് നടത്തിയാൽ പിഴ ഈടാക്കിയത് അറിയാൻ ബാങ്ക് അക്കൗണ്ട് പരിശോധിക്കേണ്ടതുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ടുള്ളവരാണെങ്കില്‍ അക്കൗണ്ടില്‍ നിന്ന് 147.50 രൂപ പിടിച്ചെന്നുള്ള നോട്ടിഫിക്കേഷന്‍ ഇതിനോടകം പലര്‍ക്കും വന്നിട്ടുണ്ടാകും. യാതൊരു ഇടപാടും നടത്താതെ എന്താണ് പണം ഡെബിറ്റ് ആയതെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് ചുവടെ വിശദമാക്കാം.
147 രൂപ എന്തിന് ഈടാക്കി
ഈ മെസേജ് വന്നവരാണെങ്കില്‍ പേടിക്കേണ്ടതില്ല. എടിഎം സേവനങ്ങളുടെ ഭാഗമായുള്ള ചാര്‍ജാണ് ബാങ്ക് ഈടാക്കുന്നത്. എടിഎം ഡെബിറ്റ് കാര്‍ഡ് സേവനങ്ങളുടെ വാര്‍ഷിക മെയിന്റനന്‍സ്/ സര്‍വീസ് ഫീസ് ഇനത്തിലാണ് ബാങ്ക് 147 രൂപ ഈടാക്കുന്നത്. 125 രൂപയാണ് എടിഎം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജായി ഈടാക്കുന്നത്.

ഇതിന്റെ 18 ശതമാനം ചരക്കു സേവന നികുതിയും നല്‍കണം. ഇതുകൂടി ചേര്‍ത്താണ് 147.50 രൂപ നല്‍കേണ്ടി വരുന്നത്. എസ്ബിഐ മാത്രമല്ല ഇത്തരത്തില്‍ ചാര്‍ജ് ഈടാക്കുന്നത്. ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ കുറഞ്ഞോ കൂടിയോ ഉള്ള തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ട്.
ഡെബിറ്റ് കാര്‍ഡ് മാറ്റുന്നവരാണെങ്കില് 300 രൂപയും ജിഎസ്ടിയുമാണ് എസ്ബിഐ ഈടാക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ചില ഡെബിറ്റ് കാര്‍ഡുകള്‍ക്ക് മെബര്‍ഷിപ്പ് ഫീസായി 250 രൂപയും 500 രൂപ വരെ വാര്‍ഷിക ഫീസും ഈടാക്കുന്നുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ മാറ്റിയെടുക്കുന്നതിന് 150 രൂപ നല്‍കണം.
എച്ച്ഡിഎഫ്സി ബാങ്കില്‍ ഡെബിറ്റ് കാര്‍ഡ് മെബര്‍ഷിപ്പ് വാര്‍ഷിക ഫീസ് എന്നിവ 200 രൂപ മുതല്‍ 750 രൂപ വരെ നല്‍കണം. കാര്‍ഡ് മാറ്റി വാങ്ങുന്നതിന് എച്ച്ഡിഎഫ്സി ബാങ്ക് 200 രൂപ വരെ ഈടാക്കുന്നുണ്ട്.

എസ്ബിഐയുടെ മറ്റു ചാർജുകൾ
എസ്ബിഐ സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ നല്‍കേണ്ടി വരുന്ന പ്രധാന ചാര്‍ജുകള്‍ ഏതൊക്കെയെന്ന് നോക്കാം. 10 ലീഫുള്ള ചെക്ക് ബുക്ക് സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കും. ഇതിന് ശേഷം 10 ലീഫിന് 40 രൂപയും ജിഎസ്ടിയും നല്‍കണം. ബ്രാഞ്ച് വഴി എടിഎമ്മിന്റെ പിന് മാറ്റിയാല്‍ 50 രൂപയും ജിഎസ്ടിയും നല്‍കണം.
പണം പിൻവലിക്കാൻ പരിധി
എസ്ബിഐ സേവിംഗ്സ് അക്കൗണ്ടില്‍ ബാങ്ക് ബ്രാഞ്ചില്‍ നിന്ന് മൂന്ന തവണ പണം നിക്ഷേപിക്കുന്നത് സൗജന്യമാണ്. മൂന്ന് തവണയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ ഓരോ ഇടപാടിനും 50 രൂപയും ജിഎസ്ടിയും നല്‍കണം. ബ്രാഞ്ചില്‍ നിന്ന് പണം പിന്‍വലിക്കലിനും ചാര്‍ജുകളുണ്ട്.
25000 രൂപ വരെ മാസത്തില്‍ ആവറേജ് ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് 2 ഇടപാട സൗജന്യമാണ്. 50,000 രൂപ വരെ ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് 10ഉം, 1 ലക്ഷം രൂപ ബാലന്‍സ് അക്കൗണ്ടിലുണ്ടെങ്കില്‍ 15 ഇടപാടും സൗജന്യമായി ലഭിക്കും. സൗജന്യ പരിധി കഴിഞ്ഞാല്‍ 50 രൂപയും ജിഎസ്ടിയും ഈടാക്കും.

എടിഎം പിന്‍വലിക്കല്‍ പരിധി
ഇതും അക്കൗണ്ടിലെ മന്ത്ലി ആവറേജ് ബാലന്‍സിനെ അടിസ്ഥാനമാക്കിയാണ് 25000 രൂപ വരെ ബാലന്‍സ് ഉള്ളവര്‍ക്ക് മെട്രോ നഗരങ്ങളില്‍ മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് 3 ഇടപാടും എസ്ബിഐ എടിഎമ്മില്‍ 5 ഇടപാടും സൗജന്യമാണ്. മറ്റു നഗരങ്ങളില്‍ 5 സൗജന്യ ഇടപാട് ലഭിക്കും.
25,000 രൂപയ്ക്ക് മുകളില്‍ അക്കൗണ്ടില്‍ ബാലന്‍സുള്ളവര്‍ക്ക് എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിട്ടിച്ചിട്ടില്ല. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ 3, 5 എന്ന സൗജന്യ പരിധിയുണ്ട്. സൗജന്യ പരിധി കഴിഞ്ഞാല്‍ മെട്രോ നഗരങ്ങളില്‍ 20 രൂപയും ജിഎസ്ടിയും മറ്റു നഗരങ്ങളില്‍ 10 രൂപയും ജിഎസ്ടിയും നല്‍കേണ്ടി വരും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications