എസ്‌ബി‌ഐ അടിയന്തര വായ്പ പദ്ധതി: ബാങ്കിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) തങ്ങളുടെ യോനോ പ്ലാറ്റ്ഫോം വഴി ഉപയോക്താക്കൾക്ക് അടിയന്തര വായ്പകൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന് ബാങ്ക് വ്യക്തമാക്കി. 45 മിനിറ്റിനുള്ളിൽ പൊതുമേഖലാ ബാങ്കായ എസ്ബിഐ 5 ലക്ഷം രൂപ വരെ അടിയന്തര വായ്പ വാഗ്ദാനം ചെയ്യുന്നുവെന്നാണ് അടുത്തിടെ ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത്. 10.5 ശതമാനം പലിശ നിരക്കിലാണ് വായ്പ നൽകുന്നതെന്നും ആറുമാസത്തിനുശേഷം ഇഎംഐ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

ഭവന വായ്പക്കാർക്ക് ആശ്വാസം, എസ്ബിഐ വായ്പ പലിശ നിരക്ക് കുറച്ചുഭവന വായ്പക്കാർക്ക് ആശ്വാസം, എസ്ബിഐ വായ്പ പലിശ നിരക്ക് കുറച്ചു

ബാങ്കിന്റെ വെളിപ്പെടുത്തൽ

ബാങ്കിന്റെ വെളിപ്പെടുത്തൽ

യോനോ വഴിയുള്ള എസ്‌ബി‌ഐ എമർജൻസി വായ്പ പദ്ധതിയെക്കുറിച്ച് ഒരു വാർത്ത വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എസ്‌ബി‌ഐ നിലവിൽ അത്തരം വായ്പകൾ വാഗ്ദാനം ചെയ്യുന്നില്ലെന്നും  അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നതായി ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. കൊവിഡ് -19 പ്രതിസന്ധി മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശമ്പളക്കാരായ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായാണ് യോനോ വഴി വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്നതെന്നാണ് വാർത്തകൾ പ്രചരിച്ചിരുന്നത്.

യോനോ ആപ്പ്

യോനോ ആപ്പ്

ബാങ്കിംഗ്, ഷോപ്പിംഗ്, നിക്ഷേപ ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് നൽകുന്ന എസ്‌ബി‌ഐയുടെ ഒരു ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമാണ് യോനോ. ഉപഭോക്താക്കൾക്ക് തൽക്ഷണം അക്കൗണ്ടുകൾ തുടങ്ങാനും, ഇടപാടുകൾ ഓൺലൈനായി നടത്താനും ഈ മൊബൈൽ ആപ്പ് മുഖേന സാധിക്കും.

വായ്പാ നിരക്ക് 15 ബിപിഎസ് കുറച്ച് എസ്ബിഐ, മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക പദ്ധതി ആരംഭിക്കുന്നുവായ്പാ നിരക്ക് 15 ബിപിഎസ് കുറച്ച് എസ്ബിഐ, മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക പദ്ധതി ആരംഭിക്കുന്നു

വായ്പ പലിശ നിരക്ക് ഉയർത്തി

വായ്പ പലിശ നിരക്ക് ഉയർത്തി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള ഭവന വായ്പാ പലിശ നിരക്കുകൾ കഴിഞ്ഞ ദിവസം 30 ബേസിസ് പോയിൻറ് വരെ ഉയർത്തിയിരുന്നു. കൊറോണ വൈറസ് മഹാമാരിക്കിടെ വായ്പക്കാർക്കും റിയൽറ്റി സ്ഥാപനങ്ങൾക്കും വായ്പാ അപകടസാധ്യത വർദ്ധിക്കുന്നതിന്റെ വിപണി സൂചനകൾക്കിടയിലാണ് നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എഫ്ഡി പലിശ നിരക്ക്

എഫ്ഡി പലിശ നിരക്ക്

എസ്ബിഐ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് 20 ബേസിസ് പോയിൻറുകൾ (ബിപിഎസ്) കുറച്ചു. പുതിയ എസ്ബിഐ എഫ്ഡി പലിശനിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. 3 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ ബാങ്ക് നിലനിർത്തിയിട്ടുണ്ട്.

എസ്‌ബി‌ഐ അടിയന്തര വായ്പ പദ്ധതി: 45 മിനിറ്റിനുള്ളിൽ എങ്ങനെ 5 ലക്ഷം രൂപ വരെ വായ്പ നേടാംഎസ്‌ബി‌ഐ അടിയന്തര വായ്പ പദ്ധതി: 45 മിനിറ്റിനുള്ളിൽ എങ്ങനെ 5 ലക്ഷം രൂപ വരെ വായ്പ നേടാം

English summary

SBI Emergency Loan Scheme: banks clarification | എസ്‌ബി‌ഐ അടിയന്തര വായ്പ പദ്ധതി: ബാങ്കിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

State Bank of India (SBI) does not offer emergency loans to its customers through its yono platform. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X