മുംബൈ: പുതിയ റീട്ടെയില്‍ വായ്പ ഇടപാടുകാര്‍ക്ക് ആകര്‍ഷക ഓഫറുകളുമായി എസ്ബിഐ. വാഹനം, സ്വര്‍ണം, പേഴ്സണല്‍ ലോണ്‍ എന്നിവയ്ക്ക് 100 ശതമാനം പ്രോസസിംഗ് ഫീസ് ഇളവുണ്ട്. ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ യോനോ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് ഈ ആനൂകൂല്യം ലഭിക്കുക.

ഭവന വായ്പ അംഗീകൃത പാര്പ്പിടപദ്ധതിക്കാണെങ്കില് 100 ശതമാനം പ്രോസസിംഗ് ഫീസ് ഇളവ് ബാങ്ക് നല്‍കും. ഇതുകൂടാതെ മികച്ച ക്രഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് ഭവന വായ്പ പലിശയില്‍ 0.10 ശതമാനം ഇളവ് നല്‍കുകയും ചെയ്യും. ആപ്പ് വഴിയാണ് വായ്പയ്ക്ക് അപേക്ഷിക്കുന്നതെങ്കില്‍ അധികമായി 0.05 ശതമാനം പലിശ ഇളവും നേടാം.
എസ്്ബിഐയുടെ നിലവിലെ ഏറ്റവും കുറഞ്ഞ വായ്പ പലിശ 7.5 ശതമാനമാണ്. വാഹന വായ്പയില്‍ 100 ശതമാനം ഓണ്‍റോഡ് വിലയിലും വായ്പ് നേടാന്‍ സാധിക്കും. സ്വര്‍ണപ്പണയ വായ്പയുടെ കാര്യം പരിശോധിക്കുമ്പോള്‍ 7.5 ശതമാനം നിരക്കില്‍ സ്വര്‍ണ പണയ വായ്പ എടുക്കുന്നവര്‍ക്ക് 36 മാസത്തിനുള്ളില്‍ തിരിച്ചടക്കാന്‍ കഴിയുന്ന രീതിയിലുള്ള കലാവധി ലഭിക്കും. പേഴ്സണല്‍ ലോണ്‍ പലിശ നിരക്ക് 9.6 ശതമാനമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications