ഭവന വായ്പക്കാർക്ക് ആശ്വാസവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ). ഇനി ബിൽഡർ നിങ്ങളുടെ പദ്ധതി വൈകിപ്പിച്ചാലും ആശങ്കപ്പെടേണ്ടതില്ല. എസ്ബിഐ ഭവന വായ്പ എടുക്കുന്ന ഉപഭോക്താക്കൾക്കായി റെസിഡൻഷ്യൽ ബിൽഡർ ഫിനാൻസ് വിത്ത് ബയർ ഗ്യാരണ്ടി എന്ന പദ്ധതി ബാങ്ക് ആരംഭിച്ചു. ഉപഭോക്താക്കൾക്ക് അവർ നിക്ഷേപിക്കുന്ന പദ്ധതി പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകുന്ന പദ്ധതിയാണ് ഇത്. അതായത് ബാങ്ക് തന്നെ ധനസഹായം നൽകുന്ന പദ്ധതികൾക്കാണ് ഇങ്ങനെ ഉറപ്പ് നൽകുന്നത്.
എസ്ബിഐ ഭവന വായ്പ ലഭ്യമാക്കുന്ന ഉപയോക്താക്കൾക്ക് പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിന് ഒരു ഗ്യാരണ്ടി നൽകിക്കൊണ്ട് ഹോംബയേഴ്സിനെ സാമ്പത്തികമായി സംരക്ഷിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ഇന്ത്യയിലെ ഏഴ് നഗരങ്ങളിലായി 2.5 കോടി രൂപ വരെ വില മതിക്കുന്ന വീടുകൾക്കാണ് ആർബിബിജി പദ്ധതി നടപ്പാക്കുന്നത്. 50 കോടി മുതല് 400 കോടി രൂപ വരെയുള്ള വായ്പകൾ പ്രയോജനപ്പെടുത്തുന്ന ബിൽഡർമാരുടെ പദ്ധതിയ്ക്കാണ് സഹായം ലഭിക്കുക.

വിശ്വാസ്യതയോടും സുതാര്യതയോടും കൂടി ഏഴ് നഗരങ്ങളിലെ എസ്ബിഐ അംഗീകൃത പ്രോജക്ടുകളിൽ നിന്ന് വീട് വാങ്ങുന്നവർക്ക് അവരുടെ സ്വപ്ന ഭവനം തിരഞ്ഞെടുക്കാൻ ഈ പദ്ധതി അവസരമൊരുക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉണർവിനും പദ്ധതി സഹായകരമാകും. നിർമ്മാതാക്കളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന പ്രതികരണം അടിസ്ഥാനമാക്കി രാജ്യമെമ്പാടും പദ്ധതി വ്യാപിപ്പിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്കെന്ന് എസ്ബിഐ ചെയർമാർ രജനീഷ് കുമാർ വ്യക്തമാക്കി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
