എസ്‌ബിഐ മ്യൂച്വൽ ഫണ്ട് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കിങ് രംഗത്തെ ലക്ഷ്യമിട്ടുകൊണ്ട് രണ്ട് പുതിയ നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചു. എസ് ബി ഐ ബി എസ് ഇ ബാങ്ക് ഇൻഡക്സ് ഫണ്ട്, എസ് ബി ഐ ബി എസ് ഇ പി എസ് യു ബാങ്ക് ഇ ടി എഫ് എന്നിങ്ങനെയാണ് പുതിയ സ്കീമുകളുടെ പേര്. ഓഹരി വിപണിയിൽ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന മന്ദത അതിജീവിക്കാനും, നഷ്ടങ്ങളെ മറികടക്കാനും ഈ ഫണ്ടുകൾ സഹായിക്കും എന്നാണ് വിപണിയിലെ നിക്ഷേപകർ പ്രതീക്ഷിക്കുന്നത്.
പുതിയ ഫണ്ടുകളുടെ വിശദാംശങ്ങൾ
ഈ പുതിയ രണ്ട് ഫണ്ടുകൾ ബി എസ് ഇ പി എസ് യു ബാങ്ക് ഇൻഡസ് എന്ന സൂചികയെ പിന്തുടരുന്നവയാണ്. ഇതിലൂടെ നിക്ഷേപകർക്ക് മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ആസൂത്രിതമായ നിക്ഷേപം നടത്താനാകും.
*എസ് ബി ഐ ബി എസ് ഇ പി എസ് യു ബാങ്ക് ഇൻഡക്സ് ഫണ്ട്: ഇത് ഒരു ഓപ്പൺ-എൻഡഡ് ഇൻഡെക്സ് ഫണ്ടാണ്.
*എസ് ബി ഐ ബി എസ് ഇ പി എസ് യു ബാങ്ക് ഇ ടി എഫ്: ഇത് എൻ എസ് ഇ, ബി എസ് ഇ എന്നിവയിൽ ലിസ്റ്റ് ചെയ്യുന്ന ഒരു എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടാണ്
ഫണ്ടിന്റെ എൻ എഫ് ഒ വിവരങ്ങൾ
ഈ പുതിയ ഫണ്ടുകളുടെ ന്യൂ ഫണ്ട് ഓഫർ മാർച്ച് 17, 2025-നാണ് ആരംഭിക്കുന്നത്. മാർച്ച് 20, 2025-നാണ് അവസാന തീയതി.
*കുറഞ്ഞ നിക്ഷേപ തുക - ₹5,000
*അതിനുശേഷം നിക്ഷേപം - ₹1-ന്റെ ഗുണിതങ്ങളായി
നിക്ഷേപ തന്ത്രവും ഫണ്ടിന്റെ ഘടനയും
ഈ ഫണ്ടുകൾ അവരുടെ മൊത്തം ആസ്തിയുടെ 95% ബി എസ് ഇ പി എസ് യു ബാങ്ക് ഇൻഡക്സിലുള്ള ഓഹരികളിൽ നിക്ഷേപിക്കും. ബാക്കിയുള്ള 5% സർക്കാരിന്റെ പണപ്പത്രങ്ങളിൽ, ട്രൈപാർട്ടി റീപ്പോസ്, ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലായിരിക്കും നിക്ഷേപിക്കുക.

ഈ ഫണ്ടുകളുടെ ബെഞ്ച്മാർക്ക് ഇൻഡെക്സ് - ബി എസ് ഇ പി എസ് യു ബാങ്ക് ടി ആർ ഐ
*പിഎസ്‌യു ബാങ്കുകളിലേക്ക് നിക്ഷേപം
*നിലവിൽ പൊതുമേഖലാ ബാങ്കുകൾ ശക്തമായ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്.
*ക്രെഡിറ്റ് ഗ്രോത്ത് വർധിക്കുന്നു.
*ആസ്തികളുടെ ഗുണനിലവാരം മെച്ചപ്പെടുന്നു
*സർക്കാരിന്റെ പിന്തുണയുള്ള വിവിധ നടപടികൾ പൊതുമേഖലാ ബാങ്കുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു.
ഇതുകൊണ്ട് തന്നെ പി എസ് യു ബാങ്കുകളിലെ നിക്ഷേപ സാധ്യതയെ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇൻഡെക്സ് ഫണ്ടുകളും ഇ ടി എഫുകളും മികച്ച ഒരു മാർഗ്ഗമായേക്കാം.
ഫണ്ട് മാനേജ്മെന്റ്
ഈ ഫണ്ടുകളുടെ മാനേജ്മെന്റ് വിരാൽ ഛദ്വ ആയിരിക്കും കൈകാര്യം ചെയ്യുക.
*എസ് ബി ഐ നിഫ്റ്റി 500 ഇൻഡക്സ് ഫണ്ട്
*എസ് ബി ഐ നിഫ്റ്റി50 ഈക്വൽ വെയ്റ്റ് ഇൻഡക്സ് ഫണ്ട്
*എസ് ബി ഐ നിഫ്റ്റി50 ഈക്വൽ വെയ്റ്റ് ഇ ടി എഫ്
എന്നിവയും അദ്ദേഹം നേരത്തെ കൈകാര്യം ചെയ്തിട്ടുണ്ട്.
ഫണ്ടുകളുടെ പ്രധാനമായ അപകടസാധ്യതകൾ
*ട്രാക്കിംഗ് എറർ
സൂചികയുടെ പ്രകടനം പൂർണ്ണമായും ആവർത്തിക്കാൻ കഴിയണമെന്നില്ല.
*ബാങ്കിങ് മേഖലയിലെ വിപണിവിശേഷങ്ങൾ
സാമ്പത്തിക മാന്ദ്യങ്ങൾ, പലിശനിരക്കിലെ മാറ്റങ്ങൾ, ബാങ്കുകളുടെ ആസ്തി ഗുണനിലവാരത്തിലെ മാറ്റങ്ങൾ എന്നിവ ഫണ്ടിന്റെ പ്രകടനത്തെ ബാധിച്ചേക്കാം.
എസ്‌ബിഐ മ്യൂച്വൽ ഫണ്ടുകളുടെ ഈ പുതിയ പദ്ധതികൾ പി എസ് യു ബാങ്കുകളിൽ സുതാര്യമായ നിക്ഷേപ സാധ്യത നൽകുന്നു. ഇൻഡെക്സ് ഫണ്ടുകൾ ഓഹരി തെരഞ്ഞെടുക്കേണ്ട പ്രയാസം ഇല്ലാതെയും, നിലവിലെ വിപണിസാധ്യത പ്രയോജനപ്പെടുത്തിയും പി എസ് യു ബാങ്കുകളിലേക്കുള്ള നിക്ഷേപം സാധ്യമാക്കുന്നു. റിസ്‌ക് ഉള്ള ഒരു വിഭാഗമാണെങ്കിലും, നീണ്ടകാലത്തേക്ക് സൗകര്യപ്രദമായ റിട്ടേൺ ലഭിക്കാനുള്ള സാധ്യതയുള്ള ഒരു മാർഗ്ഗമാണിത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകൾ.
ശ്രദ്ധിക്കുക: മ്യൂച്ചൽ ഫണ്ടുകളും എസ്ഐപികളും എപ്പോഴും മാർക്കറ്റ് റിസ്കിന്റെ അടിസ്ഥാനത്തിലാണ് വിനിമയം നടത്തുന്നത്. അതുകൊണ്ടുതന്നെ ലാഭത്തിനൊപ്പം നഷ്ടവും വരാൻ സാധ്യതയുണ്ട്. സാമ്പത്തിക വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications