കോവിഡ് ദുരിത ബാധിതര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാന്‍ എസ്ബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വായ്പക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാന്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലുള്ള വായ്പക്കാര്‍ക്ക് അധിക വായ്പ സൗകര്യങ്ങള്‍ നല്‍കുമെന്ന് ബാങ്ക് പ്രഖ്യാപിച്ചു. അതായത് കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനായി കോവിഡ് 19 എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ (സിഇസിഎല്‍) സൗകര്യമാണ് നല്‍കുന്നത്. വൈറസ് ഭീഷണി മൂലം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതോടെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന എസ്ബിഐ വായ്പക്കാര്‍ക്ക് 2020 ജൂണ്‍ 30 വരെ സ്റ്റാന്‍ഡ്ബൈ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് വഴി സിഇസിഎല്‍ തിരഞ്ഞെടുക്കാം.

 

സ്‌പെഷ്യല്‍ മെന്‍ഷന്‍ അക്കൗണ്ട് 1,2 എന്നിവയില്‍ ഉള്‍പ്പെടാത്ത എല്ലാ സ്റ്റാന്‍ഡേര്‍ഡ് അക്കൗണ്ടുകളുടെയും ഉടമകള്‍ക്ക് നിലവിലുള്ള ക്രെഡിറ്റ് ഫണ്ട് ബേസ്ഡ് വര്‍ക്കിംഗ് ക്യാപിറ്റല്‍ ലിമിറ്റിന്റെ പരമാവധി ക്രെഡിറ്റ് പരിധി ഉപയോഗിച്ച് 10 ശതമാനം വരെ അധിക വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ട്. വായ്പ തുക ഒറ്റ തവണയായി വിതരണം ചെയ്യും. വായ്പ വിതരണം ചെയ്ത തീയതി മുതല്‍ ആറുമാസത്തെ മൊറട്ടോറിയം കാലയളവിന് ശേഷം ആറ് തുല്യമായ പ്രതിമാസ തവണകളായി ഈ തുക തിരിച്ചടയ്ക്കാം. പ്രതിവര്‍ഷം 7.25 ശതമാനം പലിശയാണ് വായ്പയ്ക്ക് ഈടാക്കുന്നത്.

കോവിഡ് ദുരിത ബാധിതര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാന്‍ എസ്ബിഐ

സംസ്ഥാനത്ത് ബാറുകൾ അടയ്ക്കും; ബിവറേജുകൾക്ക് കടുത്ത നിയന്ത്രണം

മാര്‍ച്ച് 22ാം തിയതിയിലെ ജനതാ കര്‍ഫ്യൂവിന് ശേഷം മിക്ക സംസ്ഥാനങ്ങളും മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. സാമൂഹിക അകലം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം. ആളുകള്‍ക്ക് പുറത്തിറങ്ങുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അടക്കം താറുമാറാകും എന്ന കാര്യം ഉറപ്പാണ്. മാര്‍ച്ച് 31 വരെ ഇന്ത്യന്‍ റെയില്‍വേയും എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മിക്ക നഗരങ്ങളിലും മെട്രോ റെയില്‍ സര്‍വീസുകളും ബസ് സര്‍വീസുകളും നിര്‍ത്തി വെച്ചതോടെ മൊത്തത്തില്‍ ഒരു യാത്ര വിലക്കാണ് ആളുകള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. അതിനാല്‍, നിലവിലുള്ള അടച്ചു പൂട്ടലുകളില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന വായ്പക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് എസ്ബിഐ മുന്നോട്ട് വെക്കുന്നത്.

English summary

കോവിഡ് ദുരിത ബാധിതര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാന്‍ എസ്ബിഐ

SBI offers low-cost loans to covid victims
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X