ഏറ്റവും ഉയർന്ന വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാ്ണ് പലരും പെന്നി ഓഹരികളിൽ നിക്ഷേപം നടത്തുന്നത്. മൾട്ടി ബാഗറുകളാകാനും പണം മുഴുവൻ നഷ്ടമാകാനും സാധ്യതയുള്ള ഓഹരികളാണ് ഇവ. പല ഓഹരികളിലും ട്രേഡിംഗ് വോളിയം കുറവായതിനാൽ ഉയർന്ന അപകട സാധ്യത ഇത്തരം ഓഹരികളിൽ നിലനിൽക്കുന്നുണ്ട്. പെന്നി ഓഹരികൾ തിരയുന്നവരാണെങ്കിൽ എസ്ബിഐ പോർട്ടഫോളിയോ പരിശോധിച്ചാൽ അതിശയപ്പെട്ടു പോകും. 0.40 രൂപ വിലയുള്ള ഓഹരികളിൽ പോലും എസ്ബിഐയ്ക്ക് നിക്ഷേപമുണ്ട്. ഇവ വിശദമായി പരിചയപ്പെടാം.
എസ്ബിഐ പോർട്ട്ഫോളിയോ
ട്രെൻഡ്ലൈൻ ഡാറ്റ അനുസരിച്ച്, 2023 മാര്‍ച്ച് 31നുള്ള കണക്ക് പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 22 ഓഹരികളിലാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. ഇതിന്റെ മൂല്യം 135,629 കോടി രൂപ വരും. 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ എസ്ബിഐ പുതുതായി നിക്ഷേപം നടത്തിയത് ഒരൊറ്റ ഓഹരിയിലാണ്. ഡോള്‍ഫിന്‍ ഓഫ്‌ഷോര്‍ എന്റര്‍പ്രൈസ് ഓഹരിയില്‍ 1.61 ശതമാനം നിക്ഷേപം നടത്തി.
ജ്യോതി സ്ട്രക്ചര്‍ ലിമിറ്റഡ് (1.28%), രാജ്ഷ്രീ സുഗര്‍ ആന്‍ഡ് കെമിക്കല്‍സ് (0.49%), എസ്ബിഐ കാര്‍ഡ് ആന്‍ഡ് പെയ്‌മെന്റ് സര്‍വീസ് (0.03%), എംഎസ്പി സ്റ്റീല്‍ ആന്‍ഡ് പവര്‍ (0.01%), യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി (0.01%) എന്നിവയാണ് വിറ്റഴിച്ച ഓഹരികള്‍.

മുന്‍നിര നിക്ഷേപങ്ങള്‍
എസ്ബിഐയ്ക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പെയ്‌മെന്റ്‌സ് സര്‍വീസിലാണ്. കമ്പനിയുടെ 68.98 ശതമാനം ഓഹരികളും എസ്ബിഐയാണ് കൈവശം വെച്ചിരിക്കുന്നത്. എ്‌സ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി (55.54%), കണ്‍സോളിഡേറ്റഡ് കണ്‍സ്ട്രക്ഷന്‍ കണ്‍സോര്‍ഷ്യം (29.35%), ബോംബെ റയോണ്‍ ഫാഷന്‍സ് (28.77%), യെസ് ബാങ്ക് (26.14%) എന്നിവയാണ് മറ്റുള്ളവ.
5 രൂപയില്‍ താഴെയുള്ള ഓഹരികള്‍
എസ്ബിഐ പോര്‍ട്ട്‌ഫോളിയോയിലുള്ള ഏറ്റവും വില കുറഞ്ഞ ഓഹരിയാണ് ഐവിആര്‍സിഎല്‍ ലിമിറ്റഡ്. 0.40 രൂപയാണ് ഓഹരി വില. 6.31 ശതമാനം നിക്ഷേപം എസ്ബിഐയ്ക്കുണ്ട്. ക്യുന്‍ഡേര്‍ഗ സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ ഓഹരി വില 0.90 രൂപയാണ്. കമ്പനിയില്‍ 7.46 ശതമാനം നിക്ഷേപം എസ്ബിഐയ്ക്കുണ്ട്.
1 രൂപ വിലയുള്ള ഗംഗോത്രി ടെക്‌സ്‌റ്റൈല്‍ ലിമിറ്റഡില്‍ 2.50 ശതമാനം നിക്ഷേപം എസ്ബിഐയ്ക്കുണ്ട്. 1.95 രൂപ വിലയുള്ള ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചറാണ് എസ്ബിഐയ്ക്ക് നിക്ഷേപമുള്ള മറ്റൊരു പെന്നി ഓഹരി. മാര്‍ച്ച് പാദത്തിലെ പുതിയ നിക്ഷേപമായ ഗോള്‍ഫിന്‍ ഓഫ്‌ഷോര്‍ എന്റര്‍പ്രൈസില്‍ 1.61ശതമാനം ഓഹരികളാണ് എസ്ബിഐയ്ക്കുള്ളത്. ഓഹരി വില 3.80 രൂപ. 2 രൂപ വിലയുള്ള ബോംബെ റയോണ്‍സില്‍ എസ്ബിഐയ്ക്ക് 28.77 ശതമാനം നിക്ഷേപമുണ്ട്.
10 രൂപയിൽ താഴെയുള്ള പ്രധാന പെന്നി ഓഹരികൾ വിശദമായി പരിചയപ്പെടാം.
ജ്യോതി സ്ട്രക്‌ചേഴ്‌സ്
പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍, സബ് സ്റ്റേഷന്‍, വിതരണ ശ്രംഖല എന്നിവയുടെ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ജ്യോതി സ്ട്രക്‌ചേഴ്‌സ്. 406 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ കാപ് ഓഹരി വെള്ളിയാഴ്ച 6.40 രൂപയിലാണ് ക്ലോസ് ചെയ്തത്. എസ്ബിഐയ്ക്ക് ഓഹരിയില്‍ 3.99 ശതമാനം ങ്കാളിത്തമുണ്ട്.
എംഎസ്പി സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്‍
വെള്ളായാഴ്ച 1.15 ശതമാനം ഇടിഞ്ഞ് 8.60 രൂപയിലാണ് എംഎസ്പി സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് ഓഹരികൾ ക്ലോസ് ചെയ്തത്. രാജ്യത്തെ പ്രധാന സ്റ്റീൽ കമ്പനികളിലൊന്നായ എംഎസ്പി സ്റ്റീലിന് റോൾഡ് ലോംഗ് ഉത്പ്പന്ന ശൃംഖലയിലുടനീളം കമ്പനിക്ക് സാന്നിധ്യമുണ്ട്. ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡ്, ദിലീപ് ബിൽഡ്‌കോൺ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയാണ് പ്രധാന ഉപഭോക്താക്കൾ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കമ്പനിയിൽ 11.26 ശതമാനം ഓഹരിയുണ്ട്, മൊത്തം നിക്ഷേപ മൂല്യം 37.3 കോടി രൂപയാണ്. പ്രൊമോട്ടർമാർക്കും 41.62 ശതമാനം ഓഹരിയുണ്ട്. 100 ശതമാനം ഓഹരികളും പണയം വെച്ചിട്ടുണ്ട്. വിപണി മൂല്യം 331 കോടി രൂപയാണ്.
തമിഴ്നാട് ടെലികമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ നിർമാതാക്കളിൽ ഒന്നാണ് തമിഴ്‌നാട് ടെലികമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. അത്യാധുനിക ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ നിർമാണം മുതൽ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ കമ്പനിക്കുണ്ട്. 27 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി വെള്ളിയാഴ്ച 6.05 രൂപയിലാണ് ക്ലോസ് ചെയ്തത്.
കമ്പനിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 9.30 ശതമാനം ഓഹരിയുണ്ട്. പ്രൊമോട്ടർമാർ 63.63 ശതമാനം കൈവശം വച്ചിട്ടുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് 7.18 ശതമാനം നിക്ഷേപമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?



Click it and Unblock the Notifications