സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐ എന്ന പേര് ഒരു വട്ടമെങ്കിലും കേൾക്കാത്ത മലയാളി ഉണ്ടാകില്ല. പലർക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ടുമുണ്ടാകും. എന്തായാലും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓരോ ദിവസം കഴിയുന്തോറും പുതിയ ചരിത്രം രേഖപ്പെടുത്തിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വളർച്ചയിൽ നേട്ടമുണ്ടാക്കുന്നത്.
ബാങ്കിന്റെ ഓഹരികൾ കൈവശമുള്ള നിക്ഷേപകർക്കും ഇത് നല്ല കാലമാണ്. എസ്ബിഐ ഓഹരികൾ ഫെബ്രുവരിയിൽ നേട്ടത്തിലേക്ക് കുതിച്ചുയരുകയാണ്.

2 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടം
ഫെബ്രുവരി മാസം 2 ആഴ്ചകൾ പിന്നിടുമ്പോൾ ഏകദേശം 17 ശതമാനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ നേടിയ വളർച്ച. 2022 ജനുവരി മുതലുള്ള ഏറ്റവും വലിയ പ്രതിമാസ നേട്ടമാണ് ഇപ്പോൾ എസ്ബിഐ നേടിയിരിക്കുന്നത്. ഈ മാസം നിഫ്റ്റി 50 സൂചികയിൽ ബിപിസിഎല്ലിനും കോൾ ഇന്ത്യയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ബാങ്ക്.
എസ്‌ബിഐ അടുത്തിടെ 6 ലക്ഷം കോടി രൂപയുടെ വിപണി മൂലധനം മറികടന്നിരുന്നു. ഇതോടെ എല്‍.ഐ.സിക്ക് പിന്നാലെ ആറ് ലക്ഷം കോടിയെന്ന റെക്കോഡ് പിന്നിടുന്ന രണ്ടാമത്തെ പൊതുമേഖല കമ്പനിയായി എസ്.ബി.ഐ മാറി.
ബി.എസ്.ഇയുടെ കണക്കുകളനുസരിച്ച് ആറ് ലക്ഷം കോടി വിപണി മൂല്യം പിന്നിട്ടിട്ടുള്ള എട്ട് ഇന്ത്യന്‍ കമ്പനികള്‍ മാത്രമാണുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സർവീസസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, എല്‍.ഐ.സി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് വിപണി മൂല്യത്തില്‍ എസ്.ബി.ഐയ്ക്ക് മുന്നിലുള്ളത്.
മോത്തിലാൽ ഓസ്വാളിന്റെ പ്രവചനം
ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ അതിൻ്റെ ഏറ്റവും പുതിയ ഗവേഷണ കുറിപ്പിൽ കുറച്ച് വർഷങ്ങളായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) സ്ഥിരതയുള്ള ശക്തമായ പ്രകടനത്തെ എടുത്തുകാണിച്ചിരുന്നു.
മോത്തിലാൽ അതിൻ്റെ 'വാങ്ങുക അഥവാ ബൈ' റേറ്റിംഗ് കൗണ്ടറിൽ എസ്ബിഐയുടെ ഒരു ഷെയറിന് 860 രൂപയാണ് നിശ്ചയിച്ചത്. ഈ വില നിലവിലെ വിപണി നിലവാരത്തിൽ നിന്ന് 16 ശതമാനം ഉയർന്നതാണ്.
2025ന് ശേഷം കൂടുതൽ വളർച്ച
സുസ്ഥിരമായ ബിസിനസ്, വരുമാന വളർച്ച, നിയന്ത്രിത വ്യവസ്ഥകൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് കഴിഞ്ഞ കാലങ്ങളിൽ ശക്തമായ പ്രകടനമാണ് എസ്ബിഐ
കാഴ്ചവെച്ചത്. ഉയർന്ന വേതനവും പെൻഷൻ വ്യവസ്ഥകളും പ്രീ-പ്രൊവിഷൻ പ്രവർത്തന ലാഭത്തിൻ്റെ (പിപിഒപി) വളർച്ചയെ ബാധിക്കുന്നതിനാൽ ഒപെക്‌സ് ഉയർത്തി. എന്നിരുന്നാലും, ഈ ഒപെക്‌സ് ബ്ലിപ്പിന് ശേഷം 2025 സാമ്പത്തിക വർഷം മുതൽ വരുമാനം വർധിക്കുമെന്നും മോത്തിലാൽ ഓസ്വാൾ പ്രതീക്ഷിക്കുന്നു.
കടം കൊടുക്കുന്നയാൾ അതിൻ്റെ ബാലൻസ് ഷീറ്റ് ഗണ്യമായി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും 92% കോർപ്പറേറ്റ് ബുക്കിൽ ആരോഗ്യകരമായ പ്രൊവിഷനിംഗ് കവറേജ് ഉണ്ടെന്നും മോത്തിലാൽ പറഞ്ഞു.
ശക്തമായ അണ്ടർ റൈറ്റിംഗ്, കടം വാങ്ങുന്നവരുടെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി, കോർപ്പറേറ്റ് മേഖലയുടെ തുടർച്ചയായ ഡെലിവറേജിംഗ് എന്നിവ കാരണം എസ്ബിഐയുടെ ആസ്തി ഗുണനിലവാര മെട്രിക്‌സ് മികച്ചതാണ്. ബാങ്കിൻ്റെ അറ്റ നിഷ്‌ക്രിയ ആസ്തി (എൻഎൻപിഎ) അനുപാതം 0.6% ആയി സ്ഥിരമായി കുറയുന്നു, അതേസമയം അതിൻ്റെ കവറേജ് അനുപാതം 74% എന്നതും ഗുണമാണെന്നും ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ വിശദമാക്കുന്നു.
എസ്.ബി.ഐ ലാഭത്തിലിടിവ്
2023-24 സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ എസ്.ബി.ഐയുടെ ഏകീകൃത ലാഭം 35.50 ശതമാനം വാര്‍ഷിക ഇടിവോടെ 9,164 കോടി രൂപയായി കുറഞ്ഞിരുന്നു. ഉയര്‍ന്ന ശമ്പള നീക്കിയിരിപ്പും മറ്റുമാണ് ലാഭത്തെ ബാധിച്ചത്.
മൂന്നാം പാദത്തില്‍ എസ്.ബി.ഐ 6,300 കോടി രൂപയാണ് ശമ്പള അനുബന്ധ കാര്യങ്ങള്‍ക്കായി നീക്കി വച്ചത്. 17 ശതമാനം ഉയര്‍ച്ചയാണ് ശമ്പളത്തില്‍ കണക്കാക്കുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
