പുതിയ കാർ വാങ്ങിയാലോ? കുറഞ്ഞ പലിശയുള്ള ലോൺ ഈ ബാങ്കിലുണ്ട്... കൂടുതലറിയാം

ഒരു വീടിന് ശേഷം ഒരു കുടുംബത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ആസ്തിയാണ് ഒരു കാർ. ആളുകൾ ആജീവനാന്തം ഒരേ കാർ തന്നെ കൊണ്ടു നടക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ കാർ വാങ്ങുന്നത് ട്രെൻഡും ക്രേസും ആയതോടെയ ഈ കാലഘട്ടത്തിൽ ഒരു കാറിൽ തന്നെ തുടരുന്ന ശീലം മാറാൻ തുടങ്ങി. അതോടെ കാർ നിർമ്മാതാക്കളും വായ്പ നൽകുന്നവരും ആകർഷകമായ കിഴിവുകളും ഫീസിളവുകളും നൽകി കാർ ലോണുകൾ വാഗ്ദാനം ചെയ്യാനും തുടങ്ങി.

കാർ വാങ്ങുന്നതിനുള്ള സാമ്പത്തിക, മുഴുവൻ കൈവശമുള്ള പണം ഉപയോഗിക്കുന്നതിലും നല്ലത്, കുറച്ചു ശതമാനം വായ്പയായി ഇടുക. എത്ര രൂപയ്ക്കുള്ള കാർ വാങ്ങണമെന്ന് നിശ്ചയിക്കുന്നതിനുമുമ്പ് നിങ്ങളുടെ പ്രതിമാസ വരുമാനവും മറ്റുചിലവുകൾ, പ്രതിമാസ ബില്ലുകൾ, ആരോഗ്യ ഇൻഷുറൻസ് എന്നിവ പോലുള്ള ചെലവുകളും മനസിൽ കണക്കുകൂട്ടുക. അതിന് അനുസരിച്ചു കാറിനുള്ള ബജറ്റ് നിശ്ചയിക്കാം. എന്തായാലും പ്രധാന ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന കാർ ലോണുകളുടെ പലിശ നിരക്കുകൾ പരിശോധിക്കാം.

പുതിയ കാർ വാങ്ങിയാലോ? കുറഞ്ഞ പലിശയുള്ള ലോൺ ഈ ബാങ്കിലുണ്ട്... കൂടുതലറിയാം

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : 9.15 ശതമാനം മുതൽ 10.45 ശതമാനം വരെയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കാർ ലോണുകൾക്ക് ഈടാക്കുന്ന പലിശ. തിരിച്ചടവ് തുക 10,416 - 10,735 രൂപവരെയാണ്.

പഞ്ചാബ് നാഷണൽ ബാങ്ക് : പഞ്ചാബ് നാഷണൽ ബാങ്ക് കാർ ലോണുകൾ വാഗ്ദാനം ചെയ്യുന്നത് 8.75 ശതമാനം മുതൽ 10.60 ശതമാനം വരെ പലിശ നിരക്കിലാണ്. 10,319 - 10,772 രൂപ വരെയാണ് തിരിച്ചടവ് തുക.

ബാങ്ക് ഓഫ് ബറോഡ : 8.75 ശതമാനം മുതൽ 12.70 ശതമാനം വരെയാണ് ബാങ്ക് ഓഫ് ബറോഡ കാർ ലോണുകൾക്ക് ഈടാക്കുന്ന പലിശ. തിരിച്ചടവ് തുക10,319 - 11,300 രൂപ വരെ

കാനറ ബാങ്ക് : 8.70 ശതമാനം മുതൽ 11.95 ശതമാനം വരെയുള്ള പലിശ നിരക്കിൽ കാനറാ ബാങ്ക് കാർ ലോണുകൾ വാഗ്ദാനം ചെയ്യുന്നു. പ്രതിമാസ തിരിച്ചടവ് തുക 10,307 - 11,110 വരെയാണ്.

ബാങ്ക് ഓഫ് ഇന്ത്യ : ബാങ്ക് ഓഫ് ഇന്ത്യ കാർ ലോണുകൾ വാഗ്ദാനം ചെയ്യുന്നത് 8.75 ശതമാനം മുതൽ 10.75 ശതമാനം വരെ പലിശ നിരക്കിലാണ്. 10,319 - 10,809 രൂപ വരെയാണ് തിരിച്ചടവ് തുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 8.75 ശതമാനം മുതൽ 9.80 ശതമാനം വരെയുള്ള പലിശ നിരക്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാർ ലോണുകൾ വാഗ്ദാനം ചെയ്യുന്നു. പ്രതിമാസ തിരിച്ചടവ് തുക 10,319 - 10,554 രൂപ വരെയാണ്.

ഐസിഐസിഐ ബാങ്ക് : 9.10 മുതലുള്ള പലിശ നിരക്കിൽ ഐസിഐസിഐ ബാങ്ക് കാർ ലോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 10,403 രൂപയാണ് തിരിച്ചടവ് തുക.

എച്ച്ഡിഎഫ്സി ബാങ്ക് : എച്ച്ഡിഎഫ്സി ബാങ്ക് 8.75 മുതലുള്ള പലിശ നിരക്കിൽ കാർലോണുകൾ നൽകുന്നു. 10,319 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക.

ഫെഡറൽ ബാങ്ക് : 8.85 ശതമാനം നിരക്കിൽ കാർ ലോണുകൾ ഫെഡറൽ ബാങ്ക് നൽകുന്നുണ്ട്. 10,343 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക.

യൂണിയൻ ബാങ്ക് : യൂണിയൻ ബാങ്ക് കാർ ലോണുകൾ വാഗ്ദാനം ചെയ്യുന്നത് 14.35 ശതമാനം മുതൽ 14.85 ശതമാനം വരെ പലിശ നിരക്കിലാണ്. 11,725 ​​- 11,586 രൂപ വരെയാണ് തിരിച്ചടവ് തുക

ഭൂരിപക്ഷം ബാങ്കുകളും കാർ ലോൺ എടുക്കുന്ന സമയത്ത് പ്രോസസിംഗ് ഫീസ് ഈടാക്കുന്നുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആയിരം രൂപ മുതൽ പതിനായിരം രൂപ വരെയാണ് വിവിധ ബാങ്കുകൾ ഈടാക്കുന്ന പ്രോസസിംഗ് ഫീസ്. അതുകൊണ്ടുതന്നെ കാർ ലോൺ എടുക്കുന്ന സമയത്ത് കുറഞ്ഞ വായ്പ പലിശ നിരക്കും കുറഞ്ഞ പ്രോസസിംഗ് ഫീസും ഈടാക്കുന്ന ബാങ്ക് തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

വായ്പയ്ക്കു മുമ്പ് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക

ഒരു ബാങ്കിൽ നിന്ന് വായ്പ തിരഞ്ഞെടുക്കുന്ന സാഹചര്യത്തിൽ, കാർ വായ്പയിൽ നിങ്ങൾ നൽകുന്ന പലിശ നിർണ്ണയിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ആയിരിക്കും. നല്ല ക്രെഡിറ്റ് സ്കോറുകൾ പലപ്പോഴും കുറഞ്ഞ പലിശനിരക്കിന് സഹായിക്കും, ഇത് നിങ്ങളുടെ കാർ വാങ്ങൽ ബജറ്റിന് നല്ലതാണ്. മിക്ക ബാങ്കുകൾക്കും ക്രെഡിറ്റ് കാർഡ് ദാതാക്കൾക്കും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അറിയാൻ കഴിഞ്ഞേക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പച്ചയിലല്ലെങ്കിൽ അത് മെച്ചപ്പെടുത്തിയശേഷം വായ്പയ്ക്കായി സമീപിക്കുന്നതാണ് ഉചിതം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X