ഡിജിറ്റല്‍ ബാങ്കിംഗിനെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഡിജിറ്റൽ ആപ്പായ യോനോയിൽ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. ഡിസംബർ 10 മുതൽ 14 വരെയാണ് 'യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ 2.0' നടക്കുക. ഈ അഞ്ച് ദിവസത്തെ ഷോപ്പിംഗ് ഫെസ്റ്റിവലിൽ എസ്‌ബിഐ ധാരാളം ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ ഭാഗമായാണ് ഈ തവണയും ഫെസ്റ്റിവൽ ഒരുക്കുന്നതെന്ന് എസ്ബിഐ അധികൃതർ പറഞ്ഞു.
ഈ ഉത്സവ സീസണിൽ ആമസോൺ, ലൈഫ് സ്റ്റൈൽ സ്റ്റോറുകൾ, തോമസ് കുക്ക്, ഈസിമൈട്രിപ്പ്, ഒയോ, പെപ്പർഫ്രൈ തുടങ്ങി 17 ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. കൂടാതെ എസ്‌ബിഐ ആകർഷകമായ വായ്‌പാ പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 31 വരെയുള്ള വാഹന വായ്‌പകൾക്ക് സീറോ പ്രോസസ്സിംഗ് ഫീസ് സൗകര്യവും ലഭിക്കുന്നതാണ്. ഹോം ലോണിന് ഉടൻ തന്നെയുള്ള ഇൻ-പ്രിൻസിപ്പൽ അംഗീകാരവും ഏകീകൃത പ്രോസസ്സിംഗ് ഫീസിൽ 50% കുറവും ലഭിക്കും.

ഇലക്‌ട്രോണിക്‌സ്, ഫാഷൻ, ആഭരണങ്ങൾ, ഗിഫ്റ്റിംഗ്, തുണിത്തരങ്ങൾ, ഫർണീച്ചർ തുടങ്ങിയ ഉൽപ്പന്നങ്ങളും ട്രാവൽ, ഹോസ്പിറ്റാലിറ്റി പോലുള്ള നിരവധി സൗകര്യങ്ങളും 'യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ 2.0'യിൽ ലഭ്യമാണ്. കൂടാതെ മേളയിൽ പങ്കെടുക്കുന്ന എല്ലാ വ്യാപാരികളിൽ നിന്നും 5% മുതൽ 50% വരെ കിഴിവുകൾ ലഭിക്കുന്നതുമാണ്. ക്രെഡിറ്ര്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് പത്തു ശതമാനം കാഷ് ബാക്ക് ഓഫറും ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications