അനുകൂല ആഗോള സൂചികകകളും ബോണ്ട് യീൽഡ് കുറഞ്ഞകും ആഭ്യന്തര ഇക്വിറ്റി വിപണിയെ തുടർച്ചയായ രണ്ടാം ദിവസത്തെ നേട്ടത്തിലേക്ക് എത്തിച്ചു. നിഫ്റ്റി 122 പോയിന്റ് നേട്ടത്തിൽ 19,811.35 ലും സെൻസെക്സ് 394 പോയിന്റ് ഉയരത്തിൽ 66,473.05 ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി നേട്ടത്തോടെ 19,767 ലാണ് വ്യാപാരം ആരംഭിച്ചത്.
19,839.20 ആണ് ഇൻട്രാഡേ ഉയർന്ന നിലവാരം. സൂചിക 19,756.95 വരെ താഴ്ന്ന ശേഷമാണ് 19,811.35 ൽ ക്ലോസ് ചെയ്തത്. സെൻസെക്സ് 297 പോയിന്റ് നേട്ടത്തോടെ 66,376.42 ലാണ് വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ച 66,592.16 നും 66,299.79 ഇടയിലാണ് സൂചിക വ്യാപാരം നടത്തിയത്.
നിഫ്റ്റിയിൽ ഹീറോ മോട്ടോക്രോപ്പ്, വിപ്രോ, ഗ്രാസിം ഇൻഡസ്ട്രീസ്, അൾട്രടെക് സിമന്റ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ നേട്ടമുണ്ടാക്കി. എച്ച്സിഎൽ ടെക്നോളജീസ്, അദാനി പോർട്സ്, എസ്ബിഐ, കോൾ ഇന്ത്യ, ടിസിഎസ് എന്നിവയാണ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരികൾ.

പിഎസ്‍യു ബാങ്ക് ഒഴികെ ബാക്കി സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. ഓട്ടോ, എഫ്എംസിജി, മെറ്റൽ, ഫാർമ, പവർ, ഓയിൽ ആൻഡ് ഗ്യാസ് എന്നി സൂചികകൾ 0.5- 1 ശതമാനം വരെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.5 ശതമാനവും സ്മോൾകാപ് സൂചിക 0.7 ശതമാനവും ഉയർന്നു.
പാദഫലം വരാനിരിക്കുന്നതിന് മുൻപ് നിക്ഷേപകർ ജാഗ്രത പുലർത്തിയതിനാൽ ഐടി ഓഹരികൾ ഇടിഞ്ഞു. എച്ച്‌സിഎൽടെക്, ടിസിഎസ്, കോഫോർജ്, എൽ ആൻഡ് ടി ടെക് എന്നിവയാണ് ഐടി സെക്ടറിൽ ഇടിഞ്ഞ ഓഹരികൾ. ആപ്പ് വഴി പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് റിസർവ് ബാങ്ക് ഓഫ് തടഞ്ഞതോടെ ബാങ്ക് ഓഫ് ബറോഡ 3 ശതമാനത്തിലധികം ഇടിഞ്ഞു.
വോഡഫോൺ ഐഡിയ 9 ശതമാനവും ഇൻഡസ് ടവേഴ്‌സ് 3 ശതമാനവും ഉയർന്നു. വില വർധനവ് റിപ്പോർട്ടിന് പിന്നാലെ സിമന്റ് ഓഹരികളും നേട്ടമുണ്ടാക്കി. രാംകോ സിമന്റ്സ് 4 ശതമാനത്തിന് അടുത്ത് ഉയർന്നു. സെബി അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ അദാനി ഗ്രൂപ്പ്, അദാനി പോർട്ട്‌സ്, അദാനി എന്റർപ്രൈസസ് എന്നിവ 2 ശതമാനം ഇടിഞ്ഞു.
ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ ഓഹരി വാങ്ങാൻ നിർദ്ദേശിച്ചതോടെ ഹീറോ മോട്ടോക്രോപ്പ് 4 ശതമാനം ഉയർന്നു. ജർമ്മൻ കമ്പനിക്ക് റെയിൽ ബിസിനസ് വിൽക്കുമെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ എസ്കോർട്ട്സ് റെക്കോർഡ് ഉയരത്തിലെത്തി.
ഭാരതി എയർടെൽ, ചോളമണ്ഡലം ഫിനാൻസ്, കോൾ ഇന്ത്യ, ഡിഎൽഎഫ്, സൊമാറ്റോ അടക്കം 271 ഓഹരികൾ ബുധനാഴ്ച 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി. ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യത്തിൽ ഒറ്റ ദിവസം കൊണ്ട് 1.90 ലക്ഷം കോടി രൂപയുടെ വർധനവുണ്ടായി. ചൊവ്വാഴ്ച 319.7 ലക്ഷം കോടിയായിരുന്ന മൂല്യം ബുധനാഴ്ച 321.6 ലക്ഷം കോടി രൂപയായി. ഡോളറിനെതിരെ രൂപ നേട്ടമുണ്ടാക്കി. 7 പൈസ ഉയർന്ന് 83.18 നിലവാരത്തിലാണ് രൂപയുടെ ക്ലോസിംഗ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications