ബാങ്കിംഗ്, ഓട്ടോ, ഐടി സെഗ്മെന്റിലെ വമ്പന്‍ ഓഹരികളുടെ ബലത്തില്‍ വെള്ളിയാഴ്ച സെന്‍സെക്സും നിഫ്റ്റിയും പുതിയ ക്ലോസിംഗ് നിലവാരം കുറിച്ചു. വെള്ളിയാഴ്ച സെന്‍സെക്സ് 320 പോയിന്റ് നേട്ടത്തോടെ 67,838 ലും നിഫ്റ്റി 89 പോയിന്റ് നേട്ടത്തോടെ 20,193.25 ലും ക്ലോസ് ചെയ്തു. വ്യാപാകത്തിനിടെ സെന്‍സെക്സ് 67,927.23 ല്‍ പുതിയ ഉയരം കുറിച്ചു. 20,222.45 വരെ ഉയര്‍ന്ന നിഫ്റ്റിയും റെക്കോര്‍ഡ് ഉയരം കുറിച്ചു.
ബജാജ് ഓട്ടോ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോക്രോപ്പ്, ഭാരതി എയര്‍ടെല്‍ എന്നിവ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കി. ബിപിസിഎല്‍, എഷ്യന്‍ പെയിന്റ്, എച്ച#യുഎല്‍, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ഓഹരികള്‍ നഷ്ടത്തിലാണ്.

സെക്ടറല്‍ സൂചികകള്‍ സമ്മിശ്രമായ പ്രകടനം നടത്തി. എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ ആന്‍ഡ് റിയലിറ്റി എന്നി സൂചികകള്‍ 0.40- 1 ശതമാനം വരെ ഇടിഞ്ഞു. ഓട്ടോ, ബാങ്ക്, ഫാര്‍മ, ഐടി സൂചികകള്‍ 0.3- 1 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. മിഡ്കാപ് സൂചിക 0.09 ശതമാനവും സ്മോള്‍ കാപ് സൂചിക0.27 ശതമാനവും ഉയര്‍ന്നു.
റാലി തുടരുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ 2 ശതമാനം നേട്ടത്തോടെയാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാപാര ആഴ്ച അവസാനിപ്പിച്ചത്. സ്മോള്‍ കാപ് സൂചിക 1 ശതമാനവും മിഡ്കാപ് സൂചിക അര ശതമാനവും ഇടിവിലാണ് ഈ ആഴ്ച അവസാനിപ്പിക്കുന്നത്.
വെള്ളിയാഴ്ച നേട്ടമുണ്ടാക്കിയ പ്രധാന മിഡ്കാപ് ഓഹരികള്‍ വോഡാഫോണ്‍ ഐഡിയ, പിഎന്‍ബി, ഗ്ലാന്മാര്ക്ക്, യൂണിയന് ബാങ്ക്, ബല്റാംപൂര് ഷുഗര്‍ എന്നിവയാണ്. ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, അള്‍ട്ര ടെക് സിമന്റ് തുടങ്ങി 236 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം തൊട്ടു.
രൂപ വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 15 പൈസ നഷ്ടത്തില്‍ 83.18 നിലവാരത്തിലാണ് സ്വര്‍ണത്തിന്റെ ക്ലോസിംഗ്. വ്യാഴാഴ്ച 83.03 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് ഓയില്‍ വിലയും ഉയരുകയാണ്. ബ്രെന്‍ഡ് ക്രൂഡ് 3.50 മണിക്ക് ബാരലിന് 94 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
