ഐടി, എഫ്എംസിജി ഓഹരികളിലെ ഇടിവിനെ തുടർന്ന് ആഭ്യന്തര ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളിൽ വെള്ളിയാഴ്ച ഫ്ലാറ്റ് ക്ലോസിംഗ്. സെൻസെക്‌സ് 47.77 പോയിന്റ് താഴ്ന്ന് 65,970.04 ലും നിഫ്റ്റി 7.30 പോയിന്റ് നഷ്ടത്തിൽ 19,794.70 ലും ക്ലോസ് ചെയ്തു.
മെറ്റൽ, ഫാർമ ഓഹരികൾ ഉയർന്നു. അദാനി എന്റർപ്രൈസസാണ്, സിപ്ല, ദിവിസ് ലാബ്‌സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, അദാനി പോർട്ട്‌സ് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. വിപ്രോ, ടിസിഎസ്, എച്ച്‌സിഎൽടെക്, അപ്പോളോ ഹോസ്പിറ്റൽസ് അടക്കമുള്ള ഓഹരികൾ നഷ്ടം നേരിട്ടു.
നിഫ്റ്റി സ്‌മോൾകാപ് 100 സൂചിക 0.30 ശതമാനവും നിഫ്റ്റി മിഡ്‌ക്യാപ് സൂചിക 0.06 ശതമാനം ഉയർന്നു. ഐടി സൂചികയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 0.97 ശതമാനം ഇടിഞ്ഞു. എഫ്എംസിജി, പിഎസ്‍യു ബാങ്ക് എന്നിവയും നഷ്ടത്തിലാണ്. 0.87 ശതമാനം ഉയർന്ന് നിഫ്റ്റി ഫാർമയാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഹെൽത്ത് കെയർ എന്നിവയും നേട്ടമുണ്ടാക്കി.

ശ്രദ്ധേയമായ ഓഹരികൾ
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടത്തിലെത്തിയതോടെ നിഫ്റ്റി ബാങ്ക് 192 പോയിന്റ് ഉയർന്നു. പോസിറ്റീവ് ബ്രോക്കറേജ് റിപ്പോർട്ടുകൾക്ക് പിന്നാലെ സിപ്ല 2 ശതമാനത്തിൽ കൂടുതൽ ഉയർന്നു. ഹിൻഡൻബർഗ് കേസ് ഹിയറിങ് നടക്കുന്നതിനിടെ
മിക്ക അദാനി ഗ്രൂപ്പ് ഓഹരികളും നേട്ടത്തിലാണ്.
പൊതുമേഖലാ ഇൻഷുറൻസ് ഓഹരികളിൽ വലിയ മുന്നേറ്റമുണ്ട്. ന്യൂ ഇന്ത്യ ഇൻഷുറൻസ് 20 ശതമാനവും എൽഐസി ഏകദേശം 10 ശതമാനവും ഉയർന്നു. ബ്ലോക്ക് ഡീൽ വഴി 1.6 കോടി ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ട പേടിഎം 3 ശതമാനത്തിലധികം ഇടിഞ്ഞു.
ഏഷ്യൻ വിപണികളിലെ തളർച്ചയും വിദേശ ബാങ്കുകളിൽ നിന്നുള്ള ഡോളറിന്റെ ആവശ്യകതയും മൂലം രൂപയുടെ ഇടിഞ്ഞു. വെള്ളിയാഴ്ച റെക്കോർഡ് താഴ്ച്ചയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഡോളറിനെതിരെ 83.36 നിലവാരത്തിലാണ് രൂപയുടെ ക്ലോസിംഗ്. വ്യാഴാഴ്ച് 83.34 രൂപയിലായിരുന്നു ക്ലോസിംഗ്.
ഈ ആഴ്ചയിലും നേട്ടം തുടർന്ന് വിപണി
ഈ ആഴ്ചയിലും വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്യുന്നത്. സെൻസെക്സും നിഫ്റ്റിയും 0.3 ശതമാനം വീതമാണ് ഈ വാരം ഉയർന്നത്. മിഡ്‌ക്യാപ് സൂചിക 4-ാം ആഴ്ചയിലും നേട്ടത്തിലാണ്. 0.6 ശതമാനമാണ് നേട്ടം. നിഫ്റ്റി ബാങ്ക് 0.5 ശതമാനം ഉയർന്നു. ഈ വാരം നേട്ടമുണ്ടാക്കിയ സെക്ടറുകൾ റിയൽറ്റി, മെറ്റൽ, ഫാർമ എന്നിവയാണ്.
ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ, ബിപിസിഎൽ, ദിവിസ് ലാബ്, ഭാരതി എയർടെൽ എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയത്. സിപ്ല, ഒഎൻജിസി, കോൾ ഇന്ത്യ, ബജാജ് ഫിൻ അൾട്രാടെക് സിമന്റ് എന്നിവ ഇടിഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
