സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ തുടർച്ചയായ രണ്ടാം സെഷനിലും നേട്ടം തുടർന്ന് ആഭ്യന്തര ഓഹരി സൂചികയായ സെൻസെക്സും നിഫ്റ്റിയും. സെൻസെക്‌സ് 232.23 പോയിന്റ് ഉയർന്ന് 65,953.48ലും നിഫ്റ്റി 80.30 പോയിന്റ് നേട്ടത്തിൽ 19,597.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് നാണയപ്പെരുപ്പ ഡാറ്റയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ തീരുമാനവും വരുന്നതിന് മുന്നോടിയായാണ് ഇന്ത്യൻ വിപണി നേട്ടത്തിലെത്തിയത്. സെൻസെക്‌സ് വ്യാപാരം അവസാനിപ്പിക്കുമ്പോൾ യുകെയുടെ എഫ്‌ടിഎസ്ഇ, ഫ്രഞ്ച് സിഎസി, ജർമ്മനിയുടെ ഡാക്‌സ് എന്നി യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ്.
ഐടി, ഫാർമ, ഹെൽത്ത് കെയർ ഓഹരികളാണ് തിങ്കളാഴ്ച കുതിപ്പിന് സഹായകരമായത്. നിഫ്റ്റിയിൽ ദിവിസ് ലബോറട്ടറീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, എൽടിഐ മിൻഡ്‌ട്രീ, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, സ്റ്റാറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലുമാണ്. മൊത്തത്തിൽ ഏകദേശം 1954 ഓഹരികൾ മുന്നേറി. 1,637 ഓഹരികൾ ഇടിഞ്ഞപ്പോൾ 186 ഓഹരികളുടെ വിലയിൽ മാറ്റമില്ല.

സെക്ടറൽ സൂചികകളിൽ ഹെൽത്ത് കെയർ, ഐടി,റിയൽറ്റി സൂചികളാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ഐടി സൂചിക 1.13 ശതമാനവും നിഫ്റ്റി ഫാർമ 1.56 ശതമാനം, നിഫ്റ്റി ഹെൽത്ത്കെയർ 2.01 ശതമാനം എന്നിങ്ങനെ മുന്നേറ്റമുണ്ടാക്കി. പിഎസ്‍യു ബാങ്ക് സൂചിക 0.6 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.5 ശതമാനവും സ്മോൾകാപ് സൂചിക 0.25 ശതമാനവും ഉയർന്നു. രൂപ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പൊതു ചിത്രം
ശക്തമായ ആദ്യ പാദ ഫലമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരിയുടെ മുന്നേറ്റത്തിന് കാരണം. നാല് ശതമാനമാണ് ഓഹരി ഉയർന്നത്. വരുമാനം പ്രതീക്ഷിച്ചതിലും കുറഞ്ഞതോടെ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഓഹരി മൂന്ന് ശതമാനം ഇടിഞ്ഞു.
മുന്നേറ്റത്തിന് ശേഷം എംആർഎഫ് ഓഹരിയിൽ ലാഭമെടുപ്പ് നടന്നതോടെ ഓഹരി മൂന്ന് ശതമാനം ഇടിഞ്ഞു. ദുർബലമായ ആദ്യ പാദഫലം രാംകോ സിമന്റ്‌സ്, ഇന്ത്യ സിമന്റ്‌സ് എന്നിവയെ 1-4 ശതമാനം വരെ ഇടിച്ചു. വേദാന്ത നാല് ശതമാനം ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്.
കമ്പനിയുടെ അധിക ഓഹരികൾ ഏറ്റെടുക്കാൻ ഐസിഐസിഐ ബാങ്കിന് അധിക ഓഹരികൾ ഏറ്റെടുക്കാൻ ആർബിഐയുടെ ഐസിഐസിഐ ലോംബാർഡ് രണ്ട് ശതമാനം ഉയർന്നു. രണ്ടാം ദിവസവും നേട്ടം തുടരുന്ന എൽഐസി ഹൗസിംഗ് ഫിനാൻസ് ഇതുവരെ 10 ശതമാനം ഉയർന്നു. ആർഇസി ഓഹരികൾ 6 ശതമാനവും പിഎഫ്സി 3 ശതമാനവും മുന്നേറി.
വിജയ് ശേഖർ ശർമ്മ ഒസിഡി വഴി 10.3 ശതമാനം അധിക ഓഹരികൾ സ്വന്തമാക്കുന്നതിനാൽ പേടിഎം ഏഴ് ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ശക്തമായ ആദ്യ പാദത്തിന് ശേഷം പോളി മെഡിക്യൂർ 13 ശതമാനവും കീസ്റ്റോൺ 10 ശതമാനവും റേറ്റ്‌ഗെയിൻസ് 5 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഐയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കഴിഞ്ഞ സെഷനിലെ 304.2 ലക്ഷം കോടി രൂപയിൽ നിന്ന് 305.4 ലക്ഷം കോടി രൂപയായി ഉയർന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications