പ്രമുഖ ഐടി കമ്പനികളുടെ പാദഫലങ്ങൾക്കും യുഎസ് പണപ്പെരുപ്പ ഡാറ്റയ്ക്കും മുന്നോടിയായി വ്യാഴാഴ്ച ഇന്ത്യൻ ആഭ്യന്തര സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 63.47 പോയിന്റ് ഉയർന്ന് 71,721ലും നിഫ്റ്റി 28.50 പോയിന്റ് നേട്ടത്തിൽ 21,647ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി പ്രമുഖരായ ടിസിഎസിന്റെയും ഇൻഫോസിസിന്റെയും ഡിസംബർ പാദ ഫലങ്ങൾ വ്യാഴാഴ്ച വൈകിട്ടോടെ പുറത്ത് വരും. യുഎസ് പണപ്പെരുപ്പ ഡാറ്റയും വ്യാഴാഴ്ചയാണ് പുറത്ത് വരുന്നത്. നിരക്ക് തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തുന്ന പണപ്പെരുപ്പ ഡാറ്റ നിക്ഷേപകരെ സ്വാധീനിച്ചു.
ചാഞ്ചാട്ടത്തിനൊടുവിലാണ് സൂചികകൾ നേട്ടത്തിൽ തുടർന്നത്. സെൻസെക്സ് ബുധനാഴ്ചയിലെ ക്ലോസിംഗിനെതിരെ 250 പോയിന്റ് നേട്ടത്തോടെയാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേയിൽ 71,657.71 നും 71,999.47 ഇടയിൽ വ്യാപാരം നടത്തിയ ഓഹരി പോയിന്റുകൾ വലിയതോതിൽ നഷ്ടപ്പെടുത്തിയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിൽ കാര്യമായ നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് എന്നിവ നഷ്ടത്തിലും ക്ലോസ്ചെയ്തു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ സൂചിക നേട്ടമുണ്ടാക്കി. ഒരു ശതമാനത്തിലധികം ഉയർന്ന് പുതിയ റെക്കോർഡ് ഉയരങ്ങളിലെത്തി.
നിഫ്റ്റി എനർജി, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഇൻഫ്രാ, നിഫ്റ്റി പിഎസ്‌യു ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഫാർമ സൂചികളാണ് ഇടിവിൽ ക്ലോസ് ചെയ്തത്. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ 0.7 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു.
പാദഫലങ്ങൾക്ക് മുന്നോടിയായി ടാറ്റ കൺസൾട്ടൻസി സർവീസ് നേട്ടത്തിലാണ്. ഇൻഫോസിസ് നഷ്ടത്തിലേക്ക് വീണു. ആദായ നികുതി തിരച്ചലിന് പിന്നാലെ പോളിക്യാബ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. ഓഹരികൾ 22 ശതമാനം ഇടിഞ്ഞു. സിറ്റി ഗ്യാസ് കമ്പനികൾ നേട്ടമുണ്ടാക്കി.
ഗുജറാത്ത് ഗ്യാസ്, മഹാനഗർ ലിമിറ്റഡ് എന്നിവ 5 ശതമാനം വീതം ഉയർന്നു. അൺസെക്യൂർഡ് വായ്പകളെ പറ്റിയുടെ ആർബിഐ ഗവർണറുടെ പ്രസ്താവന ആർബിഎൽ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികളെ ഉയർത്തി. ബുധനാഴ്ചയിലെ നഷ്ടം വീണ്ടെടുത്ത മണപ്പുറം ഏകദേശം 4 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു.
റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്പ്, ഇന്റർഗ്ലോബ് ഏവിയേഷൻ, ടാറ്റ പവർ, ടിവിഎസ് മോട്ടോർ കമ്പനി എന്നിവയുൾപ്പെടെ 500-ലധികം ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
