തുടർച്ചയായ നാലാം സെഷനിലും നഷ്ടത്തിലേക്ക് വീണതോടെ ആഭ്യന്തര സൂചികകൾ ഈ വാരം നഷ്ടത്തിൽ ക്ലോസ് ചെയ്തു. ആഗോള വിപണിയിലെ ചാഞ്ചാട്ടവും എണ്ണവിലയിലെ കുതിപ്പും ഒരാഴ്ച കാലയളവിൽ സെൻസെക്സും നിഫ്റ്റിയും 3 ശതമാനത്തോളം ഇടിഞ്ഞു. ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നഷ്ടമാണിത്. ഇടിവ് തുടർന്ന വെള്ളിയാഴ്ച നിഫ്റ്റി 68 പോയിന്റ് നഷ്ടത്തിൽ 19,674.25 ലും സെൻസെക്‌സ് 221 പോയിന്റ് ഇടിഞ്ഞ് 66,009.15 ലും വ്യാപാരം അവസാനിപ്പിച്ചു.
പവർ ഗ്രിഡ്, ഏഷ്യൻ പെയിന്റ്‌സ്, കോൾ ഇന്ത്യ, എൻടിപിസി, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, അൾട്രാടെക്, ഡിആർഎൽ, വിപ്രോ എന്നിവ നഷ്ടത്തിലാണ്. ബെർജർ പെയിന്റ്‌സ്, ആർഇസി, പിഎഫ്‌സി, യൂണിയൻ ബാങ്ക്, കാനറ എന്നിവ മിഡ്‌കാപിൽ നേട്ടമുണ്ടാക്കി. ജിഎൻഎഫ്‌സി, സിൻജെൻ, സൈഡസ്, ഗോദ്‌റെജ് പ്രോപ്പ് എന്നിവയാൺ് മിഡ്കാപുകളിൽ നഷ്ടമുണ്ടാക്കിയ ഓഹരികൾ.

മിക്ക സെക്ടറൽ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. നിഫ്റ്റി ഹെൽത്ത് കെയർ സൂചിക 1.59 ശതമാനവും നിഫ്റ്റി ഫാർമ സൂചിക 1.55 ശതമാനവും ഇടിഞ്ഞു. കൺസ്യൂമർ ഡ്യൂറബിൾസ് 0.81 ശതമാനവും റിയൽറ്റി 0.66 ശതമാനം, മെറ്റൽ 0.66 ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 0.14 ശതമാനം ഇടിഞ്ഞു. ബിഎസ്‌ഇ സ്‌മോൾ കാപ് സൂചിക 0.04 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു.
പ്രതിവാര നഷ്ടം ഇങ്ങനെ
ബെഞ്ച്മാർക് സൂചികകൾ 3 ശതമാനം ഇടിഞ്ഞപ്പോൾ മൂന്നാഴ്ചത്തെ തുടർച്ചയായ നേട്ടമാണ് വിപണി അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റി മൂന്ന് ശതമാനത്തിലേറെയും മിഡ്‌കാപ് സൂചിക ഏകദേശം രണ്ട് ശതമാനവും ഇടിഞ്ഞു. പിഎസ്‍യു, പിഎസ്‍യു ബാങ്ക് സൂചികകൾ ഒഴികെ മറ്റെല്ലാ സെക്ടറൽ സൂചികകളും ഈ വാരം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
വിപണിയിൽ ഇന്ന്
വെള്ളിയാഴ്ച പൊതുമേഖലാ ബാങ്ക് ഓഹരികളിൽ ശക്തമായ വാങ്ങൽ കണ്ടു. പിഎൻബി, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവ 3-6 ശതമാനം വരെ നേട്ടമുണ്ടാക്കി. ഗ്ലെൻമാർക്ക് ഫാർമ നഷ്ടത്തിലാണ്. മറ്റ് ഫാർമ ഓഹരികളും ഇടിഞ്ഞതോടെ നിഫ്റ്റി ഫാർമ രണ്ട് ശതമാനം ഇടിഞ്ഞു. വർധിച്ചു വരുന്ന വൈദ്യു ഡിമാൻഡ് മൂലം പവർ ഫിനാൻസ് ഓഹരികൾ മുന്നേറ്റം തുടരുന്നു. ഓഹരികൾ 3-5 ശതമാനം നേട്ടമുണ്ടാക്കി.
വോഡഫോൺ ഐഡിയയ്ക്ക് നാല് ശതമാനവും ഇൻഡസ് ടവേഴ്‌സ് മൂന്ന് ശതമാനം നേട്ടമുണ്ടാക്കി. പോസിറ്റീവ് ബ്രോക്കറേജ് നോട്ട് കാരണം മാരുതി രണ്ട് ശതമാനം ഉയർന്നു. ദുർബലമായ ആഗോള സൂചനകൾക്കിടയിലും ഐടി ഓഹരികൾ നേട്ടത്തിലാണ് ടെക് മഹീന്ദ്രയാണ് നേട്ടത്തിൽ മുന്നിൽ. സിഎഫ്ഒയുടെ രാജിയെ തുടർന്ന് വിപ്രോ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനിയിൽ ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് പിന്നാലെ ലക്‌സ് ഇൻഡിന് മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി.
രൂപ ഡോളറിനെതിരെ 82.93 നിലവാരത്തിൽ ക്ലോസ് ചെയ്തു. വ്യാഴാഴ്ച 83.09 നിലവാരത്തിലാണ് രൂപയുടെ ക്ലോസിംഗ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
