ആഗോള സാഹചര്യങ്ങൾ തിരിച്ചടിയായതോടെ രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ത്യൻ ആഭ്യന്തര സൂചികകൾ ചൊവ്വാഴ്ച നഷ്ടത്തിലേക്ക് വീണു. സെൻസെക്‌സ് 107 പോയിന്റ് ഇടിഞ്ഞ് 65,846.50 ലും നിഫ്റ്റി 26 പോയിന്റ് താഴ്ന്ന് 19,570.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപണി നേട്ടത്തിലാണ് ആരംഭിച്ചതെങ്കിലും ഏഷ്യൻ വിപണികളിലെ സമ്മിശ്ര പ്രവണതയും ചൈനയിൽ നിന്നുള്ള മോശം ഡാറ്റയും വിപണിയെ ഇടിവിലേക്ക് നയിച്ചു. വ്യാഴാഴ്ച പുറത്ത് വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ, ആർബിഐയുടെ പണനയ അവലോകന യോഗ തീരുമാനം എന്നിവയ്ക്ക് മുന്നോടിയായി നിക്ഷേപകർ കരുതലിലാണ്.
ചൊവ്വാഴ്ച 1,524 ഓഹരികളാണ് മുന്നേറ്റമുണ്ടാക്കിയത്. മെറ്റൽ, ഐടി, ഓട്ടോമൊബൈൽസ്, എഫ്എംസിജി, ഇൻഫ്രാ എന്നിവയുൾപ്പെടെ മിക്ക സെക്ടറുകളും 0.3-1.1 ശതമാനം ഇടിഞ്ഞു. ഹീറോ മോട്ടോകോർപ്പ് പുറത്തിറക്കിയ ഹാർലി ഡേവിഡ്‌സൺ X440 നുള്ള ശക്തമായ ബുക്കിംഗ് ഓഹരിയെ 4 ശതമാനത്തിലധികം ഉയർത്തി. നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരി ഹീറോയാണ്.സിപ്ല 2 ശതമാനം നേട്ടമുണ്ടാക്കി.

പാദഫലം പുറത്ത് വരാനിരിക്കെ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ 3 ശതമാനം ഇടിഞ്ഞു. നിഫ്റ്റിയിലെ ഏറ്റവും വലിയ ഇടിവാണിത്. മികച്ച പാദഫലത്തിന് ശേഷം ബ്രോക്കറേജുകളുടെ ശ്രദ്ധ പതിഞ്ഞ ഗ്ലാൻഡ് ഫാർമ ഓഹരികൾ 20 ശതമാനം അപ്പർ സർക്യൂട്ടിലെത്തി.
ഐടിഡി സിമന്റേഷൻ, ജൂപ്പിറ്റർ വാഗൺസ്, ഇമാമി, ഇൻഡിഗോ പെയിന്റ്‌സ് എന്നിവയാണ് ത്രൈമാസ ഫലത്തിന് പിന്നാലെ നേട്ടമുണ്ടാക്കിയ ഓഹരികൾ. മോശം പ്രകടനത്തെ തുടർന്ന് ടാറ്റ കെമിക്കൽസ്, ഒലെക്ട്രാ ഗ്രീൻടെക്, ശോഭ, മോണ്ടെ കാർലോ എന്നി ഓഹരികൾ ഇടിഞ്ഞു.
സെക്ടറൽ സൂചികകൾ
സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ സൂചിക 1.17 ശതമാനം ഇടിഞ്ഞു. ഏറ്റവും വലിയ നഷ്ടം മെറ്റൽ സൂചികയിലാണ്. നിഫ്റ്റി ഓട്ടോ 0.31 ശതമാനം ഇടിഞ്ഞു, നിഫ്റ്റി എഫ്എംസിജി 0.28 ശതമാനം ഇടിഞ്ഞു. നിഫ്റ്റി റിയാലിറ്റി- 0.18 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ്- 0.15 ശതമാനവും ഹെൽത്ത് കെയർ സൂചിക- 0.13 ശതമാനവും ഇടിഞ്ഞു.
ഇടിവിന് കാരണം
ആഗോള സാഹചര്യങ്ങളാണ് വിപണിയെ ഇടിവിലേക്ക് എത്തിച്ചത്. ചൈനയുടെ ദുർബലമായ സാമ്പത്തിക ഡാറ്റ വിപണി വികാരത്തെ ദുർബലപ്പെടുത്തി. ജൂലായിലെ ചെെനയുടെ കയറ്റുമതി വാർഷികാടിസ്ഥാനത്തിൽ 14.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. അതേസമയം ഇറക്കുമതി യുഎസ് ഡോളർ മൂല്യത്തിൽ 12.4 ശതമാനവും കുറഞ്ഞു.
ചൈനയിൽ നിന്നുള്ള നിരാശാജനകമായ സാമ്പത്തിക ഡാറ്റയ്‌ക്ക് പുറമേ ഇറ്റലി ബാങ്കുകൾക്ക് 40 ശതമാനം വിൻഡ്‌ഫാൾ ടാക്സ് ചുമത്തുമെന്ന പ്രഖ്യാപനവും തിരിച്ചടയിയായി. അമേരിക്കയിലെ പ്രധാന 10 ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിംഗുകൾ കുറയ്ക്കാനുള്ള മൂഡിസ് തീരുമാനവും വിപണിയെ അസ്ഥിരമാക്കി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
