മുൻനിര ഓഹരികളിൽ ലാഭമെടുപ്പ് നടന്നതോടെ വ്യാഴാഴ്ച ഇന്ത്യൻ ആഭ്യന്തര സൂചികകൾ ഇടിവിൽ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 180.96 പോയന്റ് താഴ്ന്ന് 65,252.34ലും നിഫ്റ്റി 57.30 പോയന്റ് നഷ്ടത്തിൽ 19,386.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്ന് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷമാണ് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തത്.
സെൻസെക്‌സ് 289 പോയിന്റ് ഉയർന്ന് 65,722.51ലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 480 പോയിന്റ് ഉയർന്ന് 65,913.77-ൽ എത്തിയ സൂചിക രണ്ടാം പകുതിയിൽ നേട്ടങ്ങളെല്ലാം ഇല്ലാതാക്കിയാണ് 181 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്.
റിലയൻസ് ഇൻഡസ്ട്രീസ്, ഗ്രാസിം ഇൻഡസ്ട്രീസ്, ഒഎൻജിസി, പവർ ഗ്രിഡ് കോർപ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവ നേട്ടമുണ്ടാക്കി. ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, പിഎസ്‌യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ, മെറ്റൽ എന്നിവ 0.3-0.7 ശതമാനം ഇടിഞ്ഞു. ഐടി സൂചിക0.5 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

അതേസമയം, ആഗോള സൂചികകൾ നേട്ടത്തിലായിരുന്നു. സെൻസെക്സ് ക്ലോസ് ചെയ്യുന്ന ഘട്ടത്തിൽ യുഎസ് വിപണികളും യൂറോപ്യൻ വിപണികളും നേട്ടത്തിലാണ്. ഏഷ്യൻ വിപണിയിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ നിക്ഷേപകർ വീണ്ടും ഓഹരികൾ വാങ്ങാൻ തുടങ്ങി. ബുധനാഴ്ച 614.32 കോടി രൂപയുടെ ഇക്വിറ്റികളാണ് വിദേശ സ്ഥാപന നിക്ഷേപകർ വാങ്ങിയത്.
പ്രൊമോട്ടർമാർ 8,000 കോടി രൂപയുടെ ഓഹരികൾ വിറ്റതോടെ കോഫോർജ് 10 ശതമാനം ഉയർന്നു. 10 ശതമാനം നേട്ടമുണ്ടാക്കിയ ജിഎംആർ എയർപോർട്ട്സ് 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഈ വർഷം 22 ശതമാനം നേട്ടമാണ് ഓഹരി ഉണ്ടാക്കിയത്. 10.44 ശതമാനം ഓഹരികൾ ബ്ലോക്ക് ഡീലിലുടെ കൈമാറിയതിനെ തുടർന്ന് മണപ്പുറം ഫിനാൻസ് ഓഹരികൾ 3 ശതമാനം ഇടിഞ്ഞു.
എച്ച്എഎൽ, പോളിക്യാബ് ഓഹരികളിൽ ലാഭമെടുക്കൽ നടന്നതോടെ 2 ശതമാനം വീതം ഇടിവാലണ് ക്ലോസിംഗ്. പിരമൽ എന്റർപ്രൈസസ് ഓഹരി ബൈബാക്ക് റെക്കോർഡ് തീയതിയായ ആഗസ്റ്റ് 25 ന് മുന്നോടിയായ 2 ശതമാനം ഇടിഞ്ഞു. പ്രതിമാസ വിൽപ്പന സമ്മർദ്ദത്തിലായചാണ് ഹീറോ മോട്ടോക്രോപ്പ്, ബജാജ് മോട്ടോഴ്‌സ് എന്നിവയിലെ ഇടിവിന് കാരണം. ബ്രോക്കറേജുകൾ പോസ്റ്റീവ് വീഷണം നൽകിയിട്ടും കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം തുടരാൻ വൺ97 കമ്മ്യൂണിക്കേഷന് സാധിച്ചില്ല.
പേടിഎം ഓഹരികൾ 3 ശതമാനം ഇടിവിലാണ് ഓഹരികൾ ക്ലോസ് ചെയ്യുന്നത്. ആക്സിസ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, ഡോ. റെഡ്ഡീസ് ലാബ്സ്, ഫെഡറൽ ബാങ്ക്, എംഫാസിസ്, ശ്രീറാം ഫിനാൻസ്, ടാറ്റ പവർ എന്നിവ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
