സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ഓട്ടോ, എഫ്എംസിജി, മെറ്റൽ, റിയാലിറ്റി ഓഹരികളിലുണ്ടായ വിൽപ്പനയെ തുടർന്ന് സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 139.58 പോയിന്റ് താഴ്ന്ന് 65,655.15 ലും നിഫ്റ്റി 37.80 പോയിന്റ് നഷ്ടത്തിൽ 19,694 നിലവാരത്തിലും ക്ലോസ് ചെയ്തു. വിപണി നഷ്ടത്തിലാണെങ്കിലും ഐടി ഓഹരികൾ തിങ്കളാഴ്ച നേട്ടമുണ്ടാക്കി.
അദാനി എന്റർപ്രൈസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, അൾട്രാടെക് സിമന്റ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. ദിവിസ് ലാബ്സ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, ഒഎൻജിസി എന്നിവ നേട്ടമുണ്ടാക്കി. സെക്ടറൽ സൂചികകളിൽ ഐടി സൂചിക 0.6 ശതമാനവും ഹെൽത്ത് കെയർ സൂചിക 0.3 ശതമാനവും ഉയർന്നു.
മെറ്റൽ, ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, എഫ്എംസിജി, റിയൽറ്റി തുടങ്ങിയവ വിൽപ്പന നേരിട്ടു. ബിഎസ്‌ഇ മിഡ്‌കാപ് സൂചിക ഫ്ലാറ്റിൽ ക്ലോസ് ചെയ്തപ്പോൾ സ്‌മോൾകാപ് സൂചിക 0.4 ശതമാനം ഉയർന്നു. നിഫ്റ്റി മിഡ്‌കാപ് 100 സൂചിക സർവകാല ഉയരത്തിലെത്തി 42,000 മാർക്ക് കടന്നു.

സുസ്‌ലോൺ എനർജി 6 ദിവസത്തെ നേട്ടത്തിന് ശേഷം ഏകദേശം 2 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്. എച്ച്സിഎൽ ടെക്, വിപ്രോ എന്നിവ 1 ശതമാനത്തിലധികം ഉയർന്നതിനെ തുടർന്ന് നിഫ്റ്റി ഐടി നേട്ടങ്ങൾ നിലനിർത്തി. നിഫ്റ്റി ഫാർമ നേട്ടമുണ്ടാക്കി. ഡിവിസ് ലാബ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയവയിൽ പ്രധാനിയാണ്. ഓർഡർ നേടിയതിന് പിന്നാലെ ടാൽബ്രോസ് ഓട്ടോ 20 ശതമാനം ഉയർന്നു. ഇൻഡോർ യൂണിറ്റിന് യുഎസ് എഫ്ഡിഎ മുന്നറിയിപ്പ് കത്ത് നൽകിയതിന് പിന്നാലെ സിപ്ല ഇടിഞ്ഞു.
ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ, കെപിഐടി ടെക്‌നോളജീസ്, മെട്രോ ബ്രാൻഡ്‌സ്, പിബി ഫിൻടെക്, ഗ്ലാക്‌സോ സ്മിത്ത്ക്ലൈൻ ഫാർമസ്യൂട്ടിക്കൽസ്, പവർ ഫിനാൻസ്, ന്യൂ ഇന്ത്യ അഷ്വറൻസ്, ബിക്കാജി ഫുഡ്‌സ്, ജനറൽ ഇൻഷുറൻ, ആർഇസി എന്നിവയുൾപ്പെടെ 400-ലധികം ഓഹരികൾ തിങ്കളാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി.
രൂപ നേരിയ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഡോളറിനെതിരെ 83.34 നിലവാരത്തിലാണ് ക്ലോസിംഗ്. വെള്ളിയാഴ്ച 83.27 ലെവവിലായിരുന്നു രൂപയുടെ ക്ലോസിംഗ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
