വളർച്ചയ്ക്ക് അനുകൂലമായ ഇടക്കാല ബജറ്റിന് പിന്നാലെ സമീപകാല തിരുത്തലിന് ശേഷം ഗുണനിലവാരമുള്ള ഓഹരികളിൽ നിക്ഷേപകർ വാങ്ങൽ താൽപര്യം പ്രകടിപ്പിച്ചതോടെ വെള്ളിയാഴ്ച ആഭ്യന്തര വിപണി നേട്ടത്തിൽ അവസാനിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടിസിഎസ്, പവർ ഗ്രിഡ്, എൻടിപിസി തുടങ്ങിയ ഊർജ, ഐടി മേഖലകളിലെ മുൻനിര ഓഹരികളാണ് കുതിപ്പിന് ഊർജം നൽകിയത്. അനുകൂലമായ ആഗോള സൂചനകൾക്കളും വിപണിക്ക് കരുത്തായി.
വ്യാപരത്തിനിടെ പുതിയ സർവകാല ഉയരത്തിലേക്ക് നിഫ്റ്റി എത്തി. 2 ശതമാനം ഉയർന്ന് സൂചിക 22,126.80ലെത്തി. നേട്ടം തണുപ്പിച്ച സൂചിക 156 പോയിന്റ് നേട്ടത്തോടെ 21,853.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
2 ശതമാനത്തിന് മുകളിൽ ഉയർന്ന സെൻസെക്സിന്റെ ഇൻട്രാ ഡേ ഉയരം 73,089.40 ആണ്. ശേഷം താഴേക്ക് വന്ന് 440 പോയിന്റ് നേട്ടത്തിൽ 72,085.63 നിലവാരത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. ജനുവരി 16ന് രേഖപ്പെടുത്തിയ 73,427.59 നിലവാരമാണ് സെൻസെക്സിന്റെ നിലവിലെ സർവകാല ഉയരം. ഈ ഉയരത്തിൽ നിന്നും 1,342 പോയിന്റ് അകലെയാണ് സൂചികയുടെ ഇന്നത്തെ ക്ലോസിംഗ്.

നിഫ്റ്റി ഓഹരികൾ
നിഫ്റ്റിയിൽ 38 ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. നേട്ടമുണ്ടാക്കിയ ആദ്യ അഞ്ചിൽ നാലെണ്ണവും പിഎസ്‍യു ഓഹരികളാണ്. ബിപിസിഎൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, ഒഎൻജിസി, അദാനി പോർട്ട്‌സ്, എൻടിപിസി എന്നിവ മികച്ച നേട്ടമുണ്ടാക്കി. ഐഷർ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ലൈഫ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎൽ എന്നിവയാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തവ.
സെക്ടറൽ സൂചിക
ഓയിൽ ആൻഡ് ഗ്യാസ് സൂചിക മികച്ച നേട്ടം ഉണ്ടാക്കി. സൂചിക 4 ശതമാനവും ഇൻഫർമേഷൻ ടെക്നോളജി, മെറ്റൽ, റിയൽറ്റി, പവർ സൂചികകൾ 1-2 ശതമാനം വീതവും ഉയർന്നു. ബാങ്ക് നിഫ്റ്റി 0.5 ശതമാനം ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്‌കാപ് സൂചിക 0.8 ശതമാനവും സ്‌മോൾകാപ് സൂചിക 0.5 ശതമാനവും ഉയർന്നു.
ശ്രദ്ധേയമായ ഓഹരികൾ
ബജറ്റിന് പിന്നാലെ പൊതുമേഖല ഓഹരികളിൽ ശ്രദ്ധേയമായി. നിഫ്റ്റി പിഎസ്‍യു റെക്കോർഡ് ഉയരത്തിലെത്തി. മെറ്റൽ ഓഹരികളിൽ സെയിൽ, എൻഎംഡിസി എന്നിവ മികച്ച നേട്ടമുണ്ടാക്കുന്നു. പൊതുമേഖലാ ബാങ്കുകൾ വ്യാഴാഴ്ചയും ഉയർന്നു.
പഞ്ചാബ് നാഷണൽ ബാങ്കിന് 5 ശതമാനത്തിലധികം നേട്ടം. ബജറ്റ് പ്രഖ്യാപനങ്ങളിലും ക്രൂഡ് വില ഇടിവിലും നേട്ടമുണ്ടാക്കുകയാണ് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ. വിവിധ ഓഹരികൾ 6-10 ശതമാനം വരെ ഉയർന്നു. വിപണി മൂല്യം ഒറ്റസെക്ഷനിൽ 3.40 ലക്ഷം കോടി രൂപ ഉയർന്ന് 382.8 ലക്ഷം കോടിയിലെത്തി.
ഈ ആഴ്ചയിൽ വിപണി
ഇന്ത്യൻ സൂചികകളെ സംബന്ധിച്ച് 2 മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടം രേഖപ്പെടുത്തിയ ആഴ്ചയാണ് ഇത്. സെൻസെക്സും നിഫ്റ്റിയും 2 ശതമാനം വീതം ഉയർന്നു, നിഫ്റ്റി ബാങ്ക് 2.4 ശതമാനനവും, മിഡ്ക്യാപ് സൂചിക 2.6 ശതമാനവും നേട്ടത്തിലാണ്. മീഡിയ ഒഴികെ എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. പിഎസ്‍യു ബാങ്ക് ആണ് ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയ സൂചിക.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 19,000 കോടി രൂപ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications