2025 സാമ്പത്തിക വർഷത്തെ ഇടക്കാല ബജറ്റിൽ ആഭ്യന്തര ഇക്വിറ്റി മാർക്കറ്റ് ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നല്ല തുടക്കത്തിന് ശേഷം വിപണി ആദ്യ മണിക്കൂറുകളിൽ നേട്ടങ്ങൾക്കും നഷ്ടങ്ങൾക്കും ഇടയിൽ മുന്നേറ്റമുണ്ടാക്കാൻ സൂചികകയ്ക്കായി.
ബജറ്റ് അവതരണത്തിന് മുൻപ് ഇൻട്രാഡേയിലെ ഉയർന്ന നിലവാരത്തിലെത്തിയെങ്കിലും കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്ത ബജറ്റിനോടുള്ള പ്രതികരണമായി വിപണി നഷ്ടത്തിലേക്ക് വീണു. സെൻസെക്സ് 107 പോയിന്റ് ഇടിഞ്ഞ് 71,645.30 ലും നിഫ്റ്റി 28 പോയിന്റ് ഇടിഞ്ഞ് 21,697.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബജറ്റ് ഏറെക്കുറെ പ്രതീക്ഷകൾക്ക് അനുസൃതമായതായിരുന്നു. ധന ഏകീകരണം, ഇൻഫ്രാ, അഗ്രി, ഗ്രീൻ ഗ്രോത്ത്, റെയിൽവേ എന്നിവയിലാണ് ബജറ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ബജറ്റ് മൊത്തത്തിൽ വിപണിക്ക് അനുകൂലമായിരിക്കെ പ്രതീക്ഷിച്ചതിലും കുറഞ്ഞ ഇൻഫ്രാ ചെലവ് വിപണിയെ നിരാശപ്പെടുത്തിയതാണ് ഇടിവിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ദുർബലമായ ആഗോള സൂചനകളും വിപണിയെ സ്വാധീനിച്ചു.

യുഎസ് ഫെഡറൽ ബുധനാഴ്ച പ്രതീക്ഷിച്ച നിരക്കുകളിൽ പലിശ നിരക്കുകളിൽ മാറ്റമില്ലെങ്കിലും നിരക്കുകൾ എപ്പോൾ കുറയ്ക്കാൻ തുടങ്ങുമെന്ന് വ്യക്തമായ സൂചനകളൊന്നും നൽകിയില്ല. ഒറ്റരാത്രികൊണ്ട് വാൾസ്ട്രീറ്റിലെ കനത്ത നഷ്ടം നേരിട്ടു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി പ്രധാന യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ്.
നിഫ്റ്റി ഓഹരികൾ
മാരുതി സുസുക്കി, സിപ്ല, ഐഷർ മോട്ടോഴ്‌സ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. അൾട്രാടെക് സിമൻ്റ്, എൽ ആൻഡ് ടി, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.
സെക്ടറൽ സൂചികകൾ
സമ്മിശ്ര പ്രകടനാണ് സൂചികകളിലുണ്ടായത്. ഓട്ടോ, ബാങ്ക്, എഫ്എംസിജി, പവർ എന്നിവ 0.2-0.8 ശതമാനം നേട്ടമുണ്ടാക്കി. ക്യാപ്പിറ്റൽ ഗുഡ്സ്, മെറ്റൽ, റിയാലിറ്റി എന്നിവ ഓരോ ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.4 ശതമാനവും സ്മോൾകാപ് സൂചിക 0.2 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ശ്രദ്ധേയമായ ഓഹരികൾ
മൂന്നാം പാദത്തിൽ ഇൻ-ലൈൻ വരുമാനം റിപ്പോർട്ട് ചെയ്ത ടൈറ്റാൻ നഷ്ടത്തിലാണ്. ശക്തമായ പാദഫലവും ജനുവരിയിലെ പ്രതിമാസ വിൽപ്പനയിൽ റെക്കോർഡും മാരുതി ഓഹരികൾക്ക് നേട്ടമായി. നാല് ശതമാനം വരെ ഉയർന്നു. ബജറ്റിൽ പുതിയ മാറ്റങ്ങളില്ലാത്തതിനാൽ ഇൻഷുറൻസ് ഓഹരികൾ 1-3 ശതമാനം വരെ ഉയർന്നു. ഗോദ്‌റെജ് കോൺസ്യൂമർ മിഡ്കാപ് സ്പേസിൽ മികച്ച നേട്ടമുണ്ടാക്കി. ഓഹരി 8 ശതമാനം വരെ ഉയർന്നു.
ആരോഗ്യകരമായ മൂന്നാം പാദത്തിന് ശേഷം ജിൻഡാൽ സ്റ്റീൽ പ്ലാന്റ് ലിമിറ്റഡിൽ ലാഭമെടുപ്പ് നടന്നു. ശ്രീ സിമൻ്റ്സ് 3 ശതമാനം ഉയർന്നു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഓഫീസുകൾ പരിശോധന നടത്തുന്നതിനെ തുടർന്ന് ഇന്ത്യ സിമൻ്റ്‌സ് 8 ശതമാനം ഇടിഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
