ചാഞ്ചാട്ടത്തിനൊടുവിൽ നഷ്ടത്തിലേക്ക് വീണ് ആഭ്യന്തര ഇക്വിറ്റി സൂചികകൾ. തിങ്കളാഴ്ച ഏകദേശം 2 ശതമാനം വീതംനേട്ടമുണ്ടാക്കിയതിന് ശേഷം സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച ഒരു ശതമാനം വീതം ഇടിഞ്ഞു. ഈ ആഴ്ച അവസാനത്തെ എത്തുന്ന ഇടക്കാല ബജറ്റും അടുത്ത ദിവസം പുറത്ത് വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് പണനയ അവലോകന തീരുമാനത്തിനും മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതിനാലാണ് ഇടിവ്.
പവർ, എഫ്എംസിജി പേരുകൾ ഓഹരികളിൽ ഇടിവുണ്ടായി. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, ബജാജ് ഫിനാൻസ് എന്നിവയുടെ ഓഹരികളാണ് ഇടിവിൽ മുന്നിൽ. മെറ്റൽ, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ നഷ്ടം നിയന്ത്രിച്ചു.
സെൻസെക്‌സ് 801.67 പോയിൻ്റ് നഷ്ടത്തിൽ 71,140ലും നിഫ്റ്റി 215.50 പോയിൻ്റ് ഇടിഞ്ഞ് 21,522ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 59 പോയിന്റ് നേട്ടത്തിൽ 72,000.20 ലാണ് സെൻസെക്സ് വ്യാപാരം തുടങ്ങിയത്. ഒരു ശതമാനം ഇടിഞ്ഞ് 71,075.72 വരെ സെൻസെക്സ് താഴ്ന്നു. ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, എച്ച്‍യുഎൽ, പവർ ഗ്രിഡ്, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവ നേട്ടത്തിലാണ്.

നിഫ്റ്റി 38 പോയിന്റ് നേട്ടത്തിൽ 21,775.75 ലാണ് വ്യാപാരം ആരംഭിച്ചത്. ഇൻട്രാ ഡേയിൽ 21,501.80 വരെ സൂചിക താഴ്ന്നു. നിഫ്റ്റിയിൽ 37 ഓഹരികൾ നഷ്ടത്തിലാണ് അവസാനിച്ചത്. ടാറ്റ മോട്ടോഴ്‌സ്, ബിപിസിഎൽ, ഐഷർ മോട്ടോഴ്‌സ് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. ബജാജ് ഫിനാൻസ്, അൾട്രാടെക് സിമൻ്റ്, ടൈറ്റൻ എന്നിവ ഇടിഞ്ഞു.
സെക്ടറൽ സൂചികകൾ
നിഫ്റ്റി എഫ്എംസിജി, ഇൻഫ്ര, ഫാർമ എന്നിവയാണ് സെക്ടറൽതലത്തിൽ ഇടിവിന് നേതൃത്വം നൽകിയത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി എനർജി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. നിഫ്റ്റി മെറ്റലും പിഎസ്‌യു ബാങ്ക് സൂചികയുമാണ് നേട്ടത്തിൽ. കൺസ്യൂമർ ഡ്യൂറബിൾസ് 1.61 ശതമാനവും എഫ്എംസിജി 1.02ശതമാനനവും ഇടിഞ്ഞു.
നിഫ്റ്റി ബാങ്ക് 0.16 ശതമാനം ഇടിഞ്ഞപ്പോൾ പിഎസ്‍യു ബാങ്ക് 0.96 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.53 ശതമാനം ഇടിഞ്ഞു. സ്‌മോൾക്യാപ് സൂചിക ബെഞ്ച്മാർക്കിനെ മറികടന്ന് 0.18 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു.
ഓഹരികളുടെ പ്രകടനം
തിങ്കളാഴ്ച സർവകാല ഉയരത്തിലെത്തിയതിന് പിന്നാലെ ചൊവ്വാഴ്ചയിലെ ലാഭമെടുപ്പിൽ റിലയൻസ് ഇൻഡസ്ട്രീസ് 4 ശതമാനം ഇടിഞ്ഞു. മൂന്നാം പാദഫലം പ്രതീക്ഷിച്ചതിലും താഴെ റിപ്പോർട്ട് ചെയ്തതിനാൽ ഐടിസി ഇടിവ് തുടർന്നു. ബജാജ് ഫിനാൻസിലും ഫിൻസെർവിലും ഇടിവ് കണ്ടു. റിസൾട്ടിന് മുന്നോടിയായി ടാറ്റ മോട്ടോഴ്സ് ഓഹരി നേട്ടത്തിലാണ്. വിപണി മൂല്യത്തിൽ മാരുതി സുസൂക്കിയെ മറികടന്ന ടാറ്റ മോട്ടോഴ്‌സ് ഏറ്റവും വലിയ ഓട്ടോ കമ്പനിയായി.
അദാനി എന്റർപ്രൈസ് തിങ്കളാഴ്ചത്തെ നേട്ടം തുടർന്നു. 2 ദിവസത്തിനുള്ളിൽ 7 ശതമാനത്തിലധികം ഉയർന്നു. ഭൗമരാഷ്ട്ര സംഘർഷങ്ങൾക്ക് പിന്നാലെ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. 6 ശതമാനം വരെ ഉയർന്നു.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications