തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ശക്തമായ നേട്ടത്തോടെ തിരിച്ചു വരവ് നടത്തി ആഭ്യന്തര വിപണി. സെൻസെക്സും നിഫ്റ്റിയും ബുധനാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. പോസിറ്റീവ് ആഗോള സൂചനകൾക്കിടയിൽ എല്ലാ സെക്ടറുകളിലും വാങ്ങൽ പ്രകടമായതാണ് വിപണിക്ക് അനുകൂലമായത്. പോസിറ്റീവ് വരുമാനം ആഗോള ഓഹരികളെ ഉയർത്തി. ചൈനീസ് വിപണിയെ പിന്തുണയ്ക്കാൻ സർക്കാർ തലത്തിൽ നടപടികൾ കൈക്കൊള്ളുമെന്ന ശുഭാപ്തിവിശ്വാസവും ആഗോള വിപണി വികാരങ്ങളെ സ്വാധീനിച്ചു.
നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾ നേട്ടത്തിലേക്ക് എത്തി. സെൻസെക്സ് 204 പോയിന്റ് നഷ്ടത്തിൽ 70,165.49 ലാണ് വ്യാപാരം ആരംഭിച്ചത്. 71,149.61 നും 70,001.60 നും ഇടയിൽ ഇൻട്രാഡേയിൽ വ്യാപാരം നടത്തിയ സൂചിക 690 പോയിന്റ് നേട്ടത്തിൽ 71,060.31 ൽ ക്ലോസ് ചെയ്തു.
58 പോയിന്റ് നഷ്ടത്തിലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേയിൽ 21,482.35 നും 21,137.20 നും ഇടയിൽ സൂചിക വ്യാപാരം നടത്തി. ക്ലോസിംഗിൽ 215 പോയിന്റ് ഉയർന്ന് 21,453.95 ലാണ് നിഫ്റ്റിയുള്ളത്.

നിഫ്റ്റി ഓഹരികൾ
ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്സിഎൽ ടെക്നോളജീസ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, അദാനി പോർട്ട്സ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവ നഷ്ടത്തിലാണ്.
സെക്ടറൽ സൂചിക
നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 0.24 ശതമാനം ഇടിഞ്ഞത് ഒഴിച്ചാൽ എല്ലാ മേഖലാ സൂചികകളും ബുധനാഴ്ച നേട്ടത്തിലാണ്. മീഡിയ സൂചിക 3.06 ശതമാനവും നിഫ്റ്റി മെറ്റൽ 2.96 ശതമാനവും നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് 2.02 ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക് 0.15 ശതമാനം നേട്ടത്തിലാണ്.
ഓട്ടോ, ഐടി, ക്യാപിറ്റൽ ഗുഡ്‌സ്, എഫ്എംസിജി, പവർ എന്നിവ 1-2 ശതമാനം ഉയർന്നു. ബിഎസ്‌ഇ മിഡ്‌കാപ്, സ്‌മോൾകാപ് സൂചികകൾ 2 ശതമാനം വീതം നേട്ടമുണ്ടാക്കി.
എച്ച്‌ഡിഎഫ്‌സി ബാങ്കും റിലയൻസും വീണ്ടെടുക്കലിൽ പങ്കാളികളായി. നേട്ടത്തിൽ ക്ലോസ് ചെയ്ത ഓഹരികൾ നിഫ്റ്റിക്ക് 83 പോയിന്റ് സംഭാവന നൽകി. സമ്മിശ്രമായ പാദഫലത്തിന് പിന്നാലെ ആക്സിസ് ബാങ്ക് നഷ്ടത്തിലാണ്. പാദഫലത്തിന് പിന്നാലെ കാനറ ബാങ്കും നഷ്ടത്തിലേക്ക് വീണു. സോണിയുമായുള്ള ലയന റദ്ദായതോടെ ചൊവ്വാഴ്ച വമ്പൻ ഇടിവ് കണ്ട സീ എന്റർടെയിൻമെന്റ് ഓഹരി 7 ശതമാനം ഉയർന്നു.
മികച്ച പാദഫലങ്ങൾക്ക് ശേഷം റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ നേട്ടത്തിലാണ്. ഇടിവ് തുടർന്ന ഒബ്‌റോയ് റിയൽറ്റി 4.60 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. മികച്ച മൂന്നാം പാദഫലത്തിന് ശേഷം ഇൻഡസ് ടവേഴ്‌സ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ വലിയ നേട്ടമുണ്ടാക്കി. പാദഫലങ്ങൾക്ക് മുന്നോടിയായി ടെക് മഹീന്ദ്രയും ബജാജ് ഓട്ടോയും ടാറ്റ സ്റ്റീലും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications