ആഗോള വിപണിയിൽ തിരിച്ചു വരവിന്റെ സൂചനകൾക്കൊപ്പം രണ്ട് ദിവസത്തെ നഷ്ടത്തിൽ നിന്ന് തിരികെ കയറി വിപണി. ഡോളർ സൂചികയും ബോണ്ട് യീൽഡും താഴേക്ക് പോയതോടെ ഇക്വിറ്റി വിപണിക്ക് നേട്ടമായി സെൻസെക്സ് 405.53 പോയിന്റ് നേട്ടത്തിൽ 65,631.57ലും നിഫ്റ്റി 108.20 പോയിന്റ് ഉയർന്ന് 19,544.30 ലുമാണ് ക്ലോസ് ചെയ്തത്.
വെള്ളിയാഴ്ച പുറത്ത് വരാനിരിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗ തീരുമാനത്തിന്റെ പ്രതീക്ഷകളും വിപണിക്ക് നേട്ടമായി. പലിശ നിരക്കുകളിലും പണ നയ നിലപാടുകളിലും തൽസ്ഥിതി തുടരുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. അതേസമയം പണപ്പെരുപ്പവും വളർച്ചാ പാതയും സംബന്ധിച്ച ആർബിഐയുടെ വിലയിരുത്തൽ സംബന്ധിച്ച ആർബിഐ തീരുമാനം ശ്രദ്ധേയമാകും.

വെള്ളിയാഴ്ച നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ എൽ ആൻഡ് ടി, ബജാജ് ഓട്ടോ, ടൈറ്റാൻ, ടിസിഎസ്, ഇൻഫോസിസ് എന്നിവയാണ്. പവർ ഗ്രിഡ് കോർപ്പറേഷൻ, ഹിൻഡാൽകോ, എൻടിപിസി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, സിപ്ല എന്നിവ 05- 1.2 ശതമാനം ഇടിഞ്ഞു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി 1 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഇൻഫ്രാ, നിഫ്റ്റി ബാങ്ക്, സൂചികകൾ നേട്ടത്തിലാണ്, നിഫ്റ്റി പിഎസ്‍യു ബാങ്ക്, നിഫ്റ്റി ഫാർമ, മെറ്റൽ സൂചികകൾ 0.50 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ചയിലെ ക്ലോസിംഗായ 19,436.10 എതിരെ 19,521.85 നിലവാരത്തിലാണ് നിഫ്റ്റി വ്യാപാരം തുടങ്ങിയത്. 19,576.95 ആണ് നിഫ്റ്റിയുടെഇൻട്രാഡേ ഉയർന്ന നിലവാരം. വ്യാപാരത്തിനിടെ നിഫ്റ്റി 19,487.30 വരെ താഴ്ന്നു. സെൻസെക്സ് 65,598.26 ലാണ് വ്യാപാരം ആരംഭിച്ചത്. ഇൻട്രാഡേയിൽ 65,753.20 ലേക്ക് ഉയർന്ന സൂചികയുടെ താഴ്ന്ന നിലവാരം 65,443.34 ആണ്.
വിപണിയിൽ ഇന്ന്
രണ്ടാം പാദ അപ്‌ഡേറ്റുകൾ പ്രതീക്ഷിച്ചതിലും താഴെയായതിനാൽ മാരിക്കോ 5 ശതമാനം താഴ്ന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ പ്രൊഫിറ്റ് ബുക്കിംഗിന് പിന്നാലെ 3 ശതമാനം ഇടിഞ്ഞു. ഇൻഡസ് ടവറുകൾ 2 ശതമാനം ഇടിഞ്ഞു. പാദഫലങ്ങൾക്ക് മുന്നോടിയായി ഗോദ്‌റെജും ഡാബറും ഇടിവിലാണ്. 1 ശതമാനം വ ീതം ഇടിഞ്ഞു. ക്രൂഡ് ഓയിൽ ഇടിയാൻ തുടങ്ങിയതോടെ പെയിന്റ്, എയർലൈൻ ഓഹരികൾ നേട്ടമുണ്ടാക്കി.
ഇൻഡിഗോ 3 ശതമാനനും ഏഷ്യൻ പെയിന്റ്സ് 1 ശതമാനവും ഉയർന്നു. ബ്ലോക്ക് ഡീൽ നടന്ന ഇൻഫിബീം ഓഹരി വിലയിൽ? 13 ശതമാനം കുതിച്ചു. 60 ലക്ഷം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ബെൻഡ് ക്രൂഡ് ബാരലിന് 85 ഡോളറിലേക്ക് ഇടിഞ്ഞു. രൂപ ഡോളറിനെതിരെ 2 പൈസ ഇടിഞ്ഞ് 83.25 നിലവാരത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications