പ്രതികൂല ആഗോള വിപണി സാഹചര്യങ്ങൾക്കിടയിലും തുടർച്ചയായ വിദേശ ഫണ്ടുകളുടെ വിൽപ്പനയ്ക്കിടയിലും ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ബുധനാഴ്ച നേട്ടമുണ്ടാക്കി. അഞ്ച് ദിവസത്തെ നഷ്ടത്തിന് ശേഷം സെൻസെക്സ് 173.22 പോയിന്റ് നേട്ടത്തോടെ 66,118.69 ലും നിഫ്റ്റ് 51.80 പോയിന്റ് നേട്ടത്തിൽ 19,716.50 ലും വ്യാപാരം അവസാനിപ്പിച്ചു. ഇൻട്രാഡേ താഴ്ന്ന നിലവാരത്തിൽ നിന്ന് 570 പോയിന്റ് തിരികെ കയറിയാണ് സെൻസെക്സ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയിൽ കോൾ ഇന്ത്യ, ഐടിസി, ലാർസൻ ആൻഡ് ടൂബ്രോ, സിപ്ല, എൽടിഐമിൻഡ്‌ട്രീ എന്നിവ നേട്ടമുണ്ടാക്കി. ടൈറ്റൻ കമ്പനി, ഗ്രാസിം ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്പ്, എസ്ബിഐ, ബിപിസിഎൽ എന്നിവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
സെക്ടറൽ സൂചികകളിൽ പിഎസ്‌യു ബാങ്ക്, ക്യാപിറ്റൽ ഗുഡ്, എഫ്എംസിജി, റിയൽറ്റി, ഹെൽത്ത് കെയർ സൂചികകൾ 0.5-1 ശതമാനം വരെ ഉയർന്നു. അതേസമയം ഓയിൽ ആൻഡ് ഗ്യാസ് സൂചിക ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ 0.6 ശതമാനം വീതം ഉയർന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ എന്നിവ ഇടിഞ്ഞതോടെ നിഫ്റ്റി ബാങ്ക് 21 പോയിന്റ് ഇടിഞ്ഞ് 44,603 ലെത്തി. പോസിറ്റീവ് ബ്രോക്കറേജ് നോട്ട് ഐടി ഓഹരികളായ ഇൻഫോസിസ്, എൽടിഐമിൻഡ്ട്രി എന്നിവ നേട്ടമഉണ്ടാക്കി. മൂഡീസ് തരംതാഴ്ത്തിയതോടെ വേദാന്ത 6 ശതമാനത്തിലധികം ഇടിഞ്ഞു.
പവർ ഡിമാന്റ് ഉയരുന്നതിനാൽ പിഎഫ്‌സിയും ആർഇസിയും 6 ശതമാനം വീതം വർധിച്ച് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. പോളിക്യാബ് 4 ശതമാനം ഉയർന്നു. പഞ്ചാബ് നാഷണൽ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ ബാങ്കിംഗ് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോളും ടോക്കിയോയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടമുണ്ടാക്കി. ചൊവ്വാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് 0.99 ശതമാനം ഉയർന്ന് ബാരലിന് 94.89 ഡോളറിലെത്തി. രൂപ 1 പൈസ് ഉയർന്ന് 83.22 നിലവാരത്തിൽ ക്ലോസ് ചെയ്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
