ആഗോള വിപണിയിൽ ജാഗ്രത മുഴലിച്ചിട്ടും ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും വെള്ളിയാഴ്ച തുടർച്ചയായ ആറാം സെഷനിലും നേട്ടത്തിൽ ക്ലോസ് ചെയ്തു. നേട്ടത്തിൽ 66,381.4 നിലവാരത്തിലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. 501 പോയിന്റ് ഉയർന്ന് 66,766.92 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരത്തിലും സൂചികയെത്തി.
വ്യാപാര ദിനത്തിലാകെ നേട്ടത്തിൽ തുടർന്ന ശേഷം സെൻസെക്‌സ് 333 പോയിന്റ് നേട്ടത്തിൽ 66,599.01 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 93 പോയിന്റ് നേട്ടത്തിൽ 19,819.80 ലും വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ആറ് സെഷനുകളിലായി രണ്ട് സൂചികകളും ഏകദേശം 3 ശതമാനം വീതം ഉയർന്നു.
നിഫ്റ്റിയിൽ കോൾ ഇന്ത്യ, എൻടിപിസി, ബിപിസിഎൽ, ടാറ്റ മോട്ടോഴ്‌സ്, ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യുപിഎൽ, ഐഷർ മോട്ടോഴ്‌സ്, അപ്പോളോ ഹോസ്പിറ്റൽസ്, ഐടിസി, അൾട്രാടെക് സിമന്റ് എന്നി ഓഹരികളാണ് നഷ്ടത്തിലുള്ളത്. സെക്ടറൽ സൂചികകളിൽ ക്യാപിറ്റൽ ഗുഡ്‌സ്, ഓയിൽ ആൻഡ് ഗ്യാസ്, പവർ, റിയൽറ്റി എന്നിവ 1.5-2 ശതമാനം വീതം ഉയർന്നു. ഫാർമ സൂചിക 0.3 ശതമാനം ഇടിഞ്ഞു.

ബിഎസ്‌ഇ മിഡ്‌കാപ് സൂചിക 0.92 ശതമാനം നേട്ടത്തോടെ 32,672 എന്ന നിലയിൽ ക്ലോസ് ചെയ്തു. സൂചിക ഇൻട്രാഡേയിൽ 32,692.74 എന്ന പുതിയ റെക്കോർഡ് ഉയരം കുറിക്കുകയും ചെയ്തു. സ്മോൾക്യാപ് സൂചിക 38,369.21 എന്ന പുതിയ റെക്കോർഡ് ഉയർത്തിലെത്തിയെങ്കിലും 0.43 ശതമാനം നേട്ടത്തോടെ 38,266.53 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെപ്റ്റംബറിലെ മീറ്റിംഗിൽ ഫെഡറൽ പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുമെന്ന പ്രതീക്ഷകൾക്കിടയിൽ യുഎസ് ഓഹരി, ഡോളർ, ട്രഷറി യീൽഡ് എന്നിവ ഇടിഞ്ഞു. സെൻസെക്‌സ് വ്യാപാരം അവസാനിക്കുമ്പോൾ യുകെയുടെ എഫ്‌ടിഎസ്ഇ, ഫ്രാൻസിന്റെ സിഎസി, ജർമ്മനിയുടെ ഡാക്‌സ് എന്നിവയുൾപ്പെടെ മുൻനിര യൂറോപ്യൻ വിപണികൾ കാര്യമായ നഷ്ടത്തിലാണ്.
പൊതു ചിത്രം
റിലയൻസ്, എൽ ആൻഡ് ടി, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ സൂചികകളുടെ വാരന്ത്യത്തിലെ മുന്നേറ്റത്തിൽ പ്രധാന പങ്കു വഹിച്ചു. രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. തുടർച്ചയായ ഒമ്പതാം സെഷനുകളിലും മിഡ്‌കാപ് സൂചിക റെക്കോർഡ് ക്ലോസിംഗ് നടത്തി.
എൻവിഡിയയുമായി കമ്പനി എഐ പങ്കാളിത്തം പ്രഖ്യാപിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഒരു ശതമാനം നേട്ടമുണ്ടാക്കി. ഓർഡർ വിജയങ്ങളുടെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ട് ദിവസത്തിലും എൽ ആൻഡ് ടി നേട്ടമുണ്ടാക്കി. രണ്ട് ദിവസങ്ങളിലായി ഏഴ് ശതമാനം നേട്ടം.
എണ്ണ വിപണന കമ്പനികൾക്ക് ആരോഗ്യകരമായ നേട്ടം വെള്ളിയാഴ്ച കണ്ടു. ബിപിസിൽ, ഐഒസി, എച്ച്പിസിഎൽ രണ്ട് ശതമാനം വീതം ഉയർന്നു. പവർ ഓഹരികൾ ഭൂരിഭാഗവും നേട്ടമുണ്ടാക്കി. പലതും സർവകാല ഉയരത്തിലെത്തി. എൻടിപിസി, പിഎഫ്‌സി, ആർഇസി എന്നിവ റെക്കോർഡ് ഉയരത്തിലെത്തി. വർധിച്ച് വരുന്ന വൈദ്യുതി ആവശ്യകത കോൾ ഇന്ത്യ ഓഹരികളെ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിച്ചു.
മുഴുവൻ കോച്ചുകളിലും കാറ്ററിംഗ് സംവിധാനം ഒരുക്കുമെന്ന് റെയിൽവെ പ്രഖ്യാപനം ഐആർസിടിസി ഓഹരിയെ 2 ശതമാനം ഉയർത്തി. രൂപ നേട്ടമുണ്ടാക്കി. ഡോളറിനെതിരെ വെള്ളിയാഴ്ച ഇന്ത്യൻ രൂപ 27 പൈസ ഉയർന്ന് 82.94 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച 83.21 രൂപ നിലാവരത്തിലായിരുന്നു ക്ലോസിംഗ്.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications