പ്രതികൂല ആഗോള സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ ആഭ്യന്തര സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 385 പോയിന്റ് ഉയർന്ന് 66,265.56ലും നിഫ്റ്റി 116 പോയിന്റ് നേട്ടത്തിൽ 19,727.05 ലും വ്യാപാരം അവസാിച്ചു. ദുർബലമായ ആഗോള വിപണികളും വിദേശ ഫണ്ടുകളുടെ ഒഴുക്കും കാരണം ആഭ്യന്തര സൂചികകൾ വ്യാഴാഴ്ച വ്യാപാര ആരംഭത്തിൽ ഇടിഞ്ഞിരുന്നു.
26 പോയിന്റ് നഷ്ടത്തിൽ 65,854.25 ലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. അവസാന മണിക്കൂറുകളിൽ നടന്ന വാങ്ങലുകളാണ് വിപണിയെ നേട്ടത്തിലെത്തിച്ചത്. വിപണി ഒരു മാസത്തിലെ ഉയരത്തിലാണ് ക്ലോസ് ചെയ്തത്. കോൾ ഇന്ത്യ, എൽ ആൻഡ് ടി, ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എസ്ബിഐ എന്നിവ മികച്ച നേട്ടമുണ്ടാക്കി.
ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, എം ആൻഡ് എം, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, സൺ ഫാർമ, ഇൻഫോസിസ് എന്നിവ നഷ്ടത്തിലായി. സെക്ടറൽ സൂചികകളിൽ എഫ്എംസിജി, ഫാർമ ഒഴികെ, മറ്റെല്ലാ സൂചികകളും നേട്ടത്തിലാണ്. ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, പിഎസ്‌യു ബാങ്ക്, പവർ, റിയൽറ്റി എന്നിവ 1-2 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.8 ശതമാനവും സ്മോൾകാപ് സൂചിക 0.4 ശതമാനവും ഉയർന്നു.

ഏഷ്യൻ വിപണികളായ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്. നാണയപ്പെരുപ്പം, ആഗോള സാമ്പത്തിക വളർച്ചയുടെ തകർച്ച എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ജപ്പാനിലെ നിക്കി, ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക എന്നിവ ഒരു ശതമാനം വരെ ഇടിഞ്ഞു.
സെൻസെക്സ് ക്ലോസ് ചെയ്തപ്പോൾ പ്രധാന യൂറോപ്യൻ വിപണികൾ ചെറിയ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ബ്രെന്റ് ക്രൂഡ് 0.19 ശതമാനം ഇടിഞ്ഞ് ബാരലിന് 90.43 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് 83.21 രൂപ നിലവാരത്തിലെത്തി.
പ്രധാന ഓർഡർ നേടിയതിന് പിന്നാലെ എൽ ആൻഡ് ടി 4 ശതമാനത്തിലധികം ഉയർന്നു. ഉയർന്നു വരുന്ന വൈദ്യുത ഡിമാന്റ് കാരണം കുതിപ്പ് തുടരുന്ന കോൾ ഇന്ത്യ 5 വർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. 6.92 ശതമാനം നേട്ടത്തിലാണ് വ്യാഴാഴ്ച ഓഹരി ക്ലോസ് ചെയ്തത്. ഹൽദിറാമിന്റെ ഓഹരി വാങ്ങൽ ചർച്ചകൾ കമ്പനി നിഷേധിച്ചതോടെ ബുധനാഴ്ചയുണ്ടാക്കിയ മുന്നേറ്റത്തിൽ നിന്ന് ടാറ്റ കോൺസ്യൂമർ ഓഹരികൾ പിൻവാങ്ങി. വ്യാഴാഴ്ച ഓഹരികൾ 2.27 ശതമാനം ഇടിഞ്ഞു.
സിമന്റ് ഓഹരികളിലെ ലാഭമെടുപ്പ് നടക്കുന്നു. ജെകെ സിമന്റ് 2.27 ശതമാനം ഇടിഞ്ഞു. വിവേക് ഗുപ്തയെ പുതിയ സിഇഒയെ പ്രഖ്യാപിച്ചതിന് പിന്നാലെ യയുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് ഓഹരികൾ 5 ശതമാനം ഉയർന്നു. പവർ ഓഹരികൾ നേട്ടമുണ്ടാക്കയതിനാൽ പിഎഫ്‌സിയും ആർഇസിയും എന്നിവ 5 ശതമാനം ഉയർന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് 20% ഉയർന്നു. ക്രൂഡ് വില ഉയർന്നിട്ടും ഒഎൻജിസി 2 ശതമാനം ഇടിഞ്ഞു.
ലാർസൻ ആൻഡ് ടൂബ്രോ, എച്ച്‌സിഎൽ ടെക്, എൻടിപിസി, ടെക് മഹീന്ദ്ര എന്നിങ്ങനെ 289 ഓഹരികശൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
